scorecardresearch

സെഞ്ചുറിക്ക് ശേഷം സഞ്ജുവിന് നന്ദി പറഞ്ഞ് യശസ്വി ജയ്സ്വാൾ

താൻ മത്സരത്തിൽ ആസ്വദിച്ച് കളിക്കുക മാത്രമാണ് ചെയ്തതെന്നും കളിക്കളത്തിൽ നല്ല സമയവും മോശസമയവും ഉണ്ടാകുമെന്നും യശസ്വി കൂട്ടിച്ചേർത്തു. തന്റെ കളി ഏറെ ആസ്വദിച്ചെന്നും ഇടങ്കയ്യൻ ബാറ്റർ വ്യക്തമാക്കി.

താൻ മത്സരത്തിൽ ആസ്വദിച്ച് കളിക്കുക മാത്രമാണ് ചെയ്തതെന്നും കളിക്കളത്തിൽ നല്ല സമയവും മോശസമയവും ഉണ്ടാകുമെന്നും യശസ്വി കൂട്ടിച്ചേർത്തു. തന്റെ കളി ഏറെ ആസ്വദിച്ചെന്നും ഇടങ്കയ്യൻ ബാറ്റർ വ്യക്തമാക്കി.

author-image
Sports Desk
New Update
Sanju Samson | RR vs MI

Photo: Deepak Malik / Sportzpics for IPL

ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ യശസ്വി ജയ്സ്വാളിന് സെഞ്ചുറിയടിക്കാനായി ബാറ്റിങ്ങിനിടെ സ്ട്രൈക്ക് റേറ്റ് കുറച്ച് കൈയ്യടി വാങ്ങി രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ. ടൂർണമെന്റിൽ ആദ്യത്തെ ഏഴ് മത്സരങ്ങളിലും നിറം മങ്ങിയ ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്സ്വാൾ സെഞ്ചുറി പ്രകടനത്തോടെ തിരിച്ചെത്തിയ മത്സരത്തിലാണ് സഞ്ജുവിന്റെ നായക മികവ് വീണ്ടും പ്രകടമായി കണ്ടത്.

Advertisment

സഹതാരങ്ങളുടെ വ്യക്തിഗത മികവിനേയും നേട്ടങ്ങളേയും ഇത്രയധികം പിന്തുണയ്ക്കുന്നൊരു നായകനെ ഐപിഎല്ലിൽ മുമ്പൊരിക്കലും കണ്ടിട്ടില്ലെന്നാണ് രാജസ്ഥാൻ ആരാധകർ പ്രശംസിക്കുന്നത്. മത്സര ശേഷം നായകൻ സഞ്ജു സാംസണ് പ്രത്യേകം നന്ദി പറയാനും യശസ്വി ജെയ്സ്വാൾ സമയം കണ്ടെത്തി.

ആദ്യത്തെ ഏഴ് മത്സരങ്ങളിലും മോശം പ്രകടനം നടത്തിയിട്ടും എട്ടാമത്തെ മത്സരത്തിലും തനിക്കൊരു അവസരം തന്നതിന് കോച്ച് സംഗക്കാരയ്ക്കും ക്യാപ്റ്റൻ സഞ്ജുവിനും അദ്ദേഹം നന്ദിയറിയിച്ചു. താൻ മത്സരത്തിൽ ആസ്വദിച്ച് കളിക്കുക മാത്രമാണ് ചെയ്തതെന്നും കളിക്കളത്തിൽ നല്ല സമയവും മോശസമയവും ഉണ്ടാകുമെന്നും യശസ്വി കൂട്ടിച്ചേർത്തു. തന്റെ കളി ഏറെ ആസ്വദിച്ചെന്നും ഇടങ്കയ്യൻ ബാറ്റർ വ്യക്തമാക്കി.

മത്സര ശേഷം യശസ്വിയെ പ്രശംസിച്ച് സഞ്ജുവും രംഗത്തെത്തി. യശസ്വി മികച്ച പ്രകടനമാണ് നടത്തിയതെന്നും താരത്തിന് ടൂർണമെന്റിൽ തിളങ്ങാനാകുമെന്ന് പ്രതീക്ഷയുണ്ടായിരുന്നതായും സഞ്ജു പറഞ്ഞു. പവർപ്ലേയിൽ ശാന്തമായും സ്ഥിരതയോടെയും ബാറ്റ് വീശിയ താരം പിന്നീട് മികച്ച സ്ട്രോക്ക് പ്ലേ പുറത്തെടുത്തെന്നും സഞ്ജു പറഞ്ഞു.

Advertisment

60 പന്തിൽ 7 സിക്സും 9 ഫോറുകളും സഹിതം 173.33 സ്ട്രൈക്ക് റേറ്റിലാണ് യശസ്വി ജയ്സ്വാൾ (104) ഈ സീസണിലെ ആദ്യ സെഞ്ചുറി നേടിയത്. 59 പന്തിൽ നിന്നാണ് താരം നൂറടിച്ചത്. ടി20 ലോകകപ്പിന് മുന്നോടിയായി യശസ്വി ഫോമിലേക്ക് വന്നത് ഇന്ത്യൻ ടീമിനും ആശ്വാസം നൽകുന്ന കാര്യമാണ്. മത്സര ശേഷം രോഹിത് ശർമ്മയും ഹാർദികും ജോസ് ബട്ട്ലറും മറ്റു സഹതാരങ്ങളുമെല്ലാം രാജസ്ഥാൻ ഓപ്പണറെ അഭിനന്ദിക്കാനെത്തി.

Read More

Yashasvi Jaiswal Sanju Samson

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: