/indian-express-malayalam/media/media_files/uploads/2019/09/shikhar-2.jpg)
ദക്ഷിണാഫ്രിക്ക എയുടെ ഇന്ത്യൻ പര്യടനത്തിലെ അവസാന മത്സരത്തിലും ഇന്ത്യ എ ജയം സ്വന്തമാക്കിയിരുന്നു. മലയാളി താരം സഞ്ജു സാംസണിന്റെയും മുതിർന്ന താരം ശിഖർ ധവാന്റെയും വെടിക്കെട്ട് ബാറ്റിങ്ങാണ് ഇന്ത്യ എയ്ക്ക് ജയം അനായാസമാക്കിയത്. തുടക്കത്തിൽ തന്നെ പ്രശാന്ത് ചോപ്രയെ നഷ്ടമായ ഇന്ത്യയെ മത്സരത്തിലേക്ക് തിരികെയെത്തിച്ചത് രണ്ടാ വിക്കറ്റ് കൂട്ടുകെട്ടിൽ ഒത്തുചേർന്ന സഞ്ജു - ധവാൻ സഖ്യമായിരുന്നു. മനോഹരമായ ഒരുപാട് നിമിഷങ്ങൾ സമ്മാനിക്കാൻ ഇരുവർക്കും സാധിച്ചു. എന്നാൽ മത്സരത്തിൽ കാണികളും താരങ്ങളും ഒരുപോലെ സ്തംപതരായി പോയ സമയമായിരുന്നു ഹെൻഡ്രിക്സിന്റെ ബൗൺസർ ധവാന്റെ തലയിൽ കൊണ്ട നേരം.
Also Read:ഗ്യാലറിയില്‍ നിന്നും ആരാധകന്റെ അസഭ്യവർഷം; വാര്‍ണറുടെ പ്രതികരണത്തിന് ആരാധകരുടെ കൈയ്യടി
മത്സരത്തിന്റെ മൂന്നാം ഓവറിന്റെ അഞ്ചാം പന്താണ് ധവാന്റെ തലയിൽ കൊണ്ടത്. ഹെൻഡ്രിക്സിനെ സ്കൂപ്പ് ചെയ്യാനുള്ള ധവാന്റെ ശ്രമം പരാജയപ്പെടുകയായിരുന്നു. ബാറ്റിന്റെ അറ്റത്ത് തട്ടിയ പന്ത് നേരെ ധവാന്റെ തലയിലേക്ക്. എന്നാൽ അതിവേഗം മത്സരത്തിലേക്ക് തിരികെയെത്തിയ ധവാൻ വെടിക്കെട്ട് ബാറ്റിങ്ങുമായി അർധസെഞ്ചുറി തികയ്ക്കുകയും ചെയ്തു. പരിക്കേറ്റതിന് പിന്നാലെ ധവാൻ സഞ്ജുവിനോട് പറഞ്ഞ കാര്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ച വിഷയം.
Also Read:അവസാന അങ്കത്തിലും ജയം ഇന്ത്യ എയ്ക്ക്; വിജയനായകനായി സഞ്ജു
"ആ പന്തിന് എന്തെലും പറ്റിയോ എന്ന് നോക്ക്, അത് പൊട്ടിയിട്ടുണ്ടാകും." ഇതായിരുന്നു ധവാൻ സഞ്ജുവിനോട് പറഞ്ഞത്. സഞ്ജു തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മത്സരത്തിന് പിന്നാലെ ശിഖർ ധവാൻ ഒരു മോട്ടിവേഷണൽ വീഡിയോയായി തന്റെ കളിയുടെ ദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചതിന് പിന്നാലെ അടിയിൽ കമന്റായാണ് സഞ്ജുവിന്റെ വെളിപ്പെടുത്ത. എത്തിയത്.
View this post on InstagramWe fall, we break, we fail... But then... WE RISE, WE HEAL, WE OVERCOME.
A post shared by Shikhar Dhawan (@shikhardofficial) on
36 പന്തിൽ 51 റൺസുമായി അർധസെഞ്ചുറി തികച്ച ശേഷമാണ് ധവാൻ കളം വിട്ടത്. വെടിക്കെട്ട് ബാറ്റിങ്ങുമായി തിളങ്ങിയ മലയാളി താരം സഞ്ജു സാംസണാണ് ഇന്ത്യൻ കുതിപ്പിന് ചുക്കാൻ പിടിച്ചത്. 48 പന്തിൽ നിന്ന് 91 റൺസാണ് സഞ്ജു അടിച്ചെടുത്തത്.
ദക്ഷിണാഫ്രിക്ക എയുടെ ഇന്ത്യൻ പര്യടനത്തിലെ അഞ്ചാമത്തെയും അവസാനത്തെയും ഏകദിനത്തലും ഇന്ത്യ എയ്ക്ക് തകർപ്പൻ ജയം സ്വന്തമാക്കിയിരുന്നു. 36 റൺസിനാണ് അതിഥികളെ ആതിഥേയർ പരാജയപ്പെടുത്തിയത്. ഇന്ത്യ എ ഉയർത്തിയ 205 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക് എയ്ക്ക് നിശ്ചിത ഓവറിൽ 168 റൺസെടുക്കാനെ സാധിച്ചുള്ളു. മഴമൂലം 20 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ എ 204 റൺസ് അടിച്ചുകൂട്ടിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.