scorecardresearch

Sanju Samson: പുതുപുത്തൻ റേഞ്ച് റോവർ വാങ്ങി സഞ്ജു; വില അറിയുമോ?

Sanju Samson Range Rover: സാന്റോറിനി ബ്ലാക്ക് നിറത്തിലെ റേഞ്ച് റോവർ ആണ് സഞ്ജു സ്വന്തമാക്കിയത്. പല സെലിബ്രിറ്റികളുടേയും കൈകളിലുള്ളത് ഈ നിറത്തിലുള്ള റേഞ്ച് റോവറാണ്

Sanju Samson Range Rover: സാന്റോറിനി ബ്ലാക്ക് നിറത്തിലെ റേഞ്ച് റോവർ ആണ് സഞ്ജു സ്വന്തമാക്കിയത്. പല സെലിബ്രിറ്റികളുടേയും കൈകളിലുള്ളത് ഈ നിറത്തിലുള്ള റേഞ്ച് റോവറാണ്

author-image
Sports Desk
New Update
Sanju Samson Range Rover

Screengrab

ഏഷ്യാ കപ്പിലെ പാക്കിസ്ഥാന് എതിരായ മത്സരത്തിൽ ഉൾപ്പെടെ മലയാളി താരം സഞ്ജു സാംസണിന് പ്ലേയിങ് ഇലവനിൽ അവസരം ലഭിക്കുമോ? ലഭിച്ചാൽ ഏത് ബാറ്റിങ് പൊസിഷൻ ആയിരിക്കും സഞ്ജുവിന് കിട്ടുക? ഇങ്ങനെ ചോദ്യങ്ങൾ നിറയുന്നതിന് ഇടയിൽ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ തന്റെ ഗ്യാരേജിലേക്ക് പുതിയൊരു അതിഥിയെ എത്തിച്ചിരിക്കുകയാണ്. 

Advertisment

റേഞ്ച് റോവർ സെലിബ്രിറ്റികളിൽ പലരുടേയും ഇഷ്ട വാഹനമാണ്. റേഞ്ച് റോവർ ഓട്ടോബയോഗ്രഫി പതിപ്പാണ് സഞ്ജു വാങ്ങിയിരിക്കുന്നത്. മൂന്ന് കോടി രൂപയ്ക്കടുത്ത് വില വരുന്ന റേഞ്ച് റോവറാണ് സഞ്ജു വാങ്ങിയതെന്നാണ് റിപ്പോർട്ടുകൾ. സാന്റോറിനി ബ്ലാക്ക് നിറത്തിലേതാണ് ഇത്. പല സെലിബ്രിറ്റികളുടേയും കൈകളിലുള്ളത് ഈ നിറത്തിലുള്ള റേഞ്ച് റോവറാണ്.

Also Read: അഞ്ചാമനാക്കിയത് സഞ്ജുവിനെ ടീമിൽ നിന്ന് പുറത്താക്കാൻ; ശ്രേയസിനായുള്ള തന്ത്രമെന്ന് മുൻ താരം

3.0 ലീറ്റര്‍ ഡീസല്‍ പെട്രോള്‍ എൻജിനിലും 4.4 ലീറ്റര്‍ പെട്രോള്‍ എന്‍ജിനിലുംഈ റേഞ്ച് റോവർ മോഡൽ ലഭ്യമാണ്. സഞ്ജുവിനെ കൂടാതെ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ രോഹിത് ശർമ, ഹാർദിക് പാണ്ഡ്യ, എം എസ് ധോണി, കെ എൽ രാഹുൽ, സച്ചിൻ തെൻഡുൽക്കർ ഉൾപ്പെടെയുള്ളവരുടെ പക്കലും റേഞ്ച് റോവറുണ്ട്.

Advertisment

Also Read: കുരങ്ങൻ കടിച്ചു കീറി; എന്റെ എല്ലുകൾ കാണാമായിരുന്നു; രക്തം വാർന്നൊലിച്ചു; നടുക്കുന്ന ഓർമെയെന്ന് റിങ്കു

ഗ്ലാമറിനും കരുത്തിനും ഒപ്പം സുരക്ഷയുടെ കാര്യത്തിലും റേഞ്ച് റോവർ മുൻപിലാണ്. സിഗ്നേച്ചര്‍ ഗ്രില്ല്, ബ്ലാക്ക് സ്‌മോഗ്ഡ് ആയിട്ടുള്ള എല്‍ഇഡി എന്നിവ ഈ റേഞ്ച് റോവറിലുണ്ട്. 22 ഇഞ്ച് വലിപ്പമുള്ള അലോയി വീല്‍, എല്‍ഇഡി ടെയ്ല്‍ലാമ്പ് എന്നിവ കൊണ്ട് ഈ റേഞ്ച് റോവറിന്റെ എക്സ്റ്റീരിയര്‍ മനോഹരമാകുന്നു.

Also Read: ഇന്ത്യാ-പാക്കിസ്ഥാൻ മത്സരം; ടിക്കറ്റ് വിറ്റ് പോകുന്നില്ല; വില കേട്ടാൽ ഞെട്ടും

ഏഷ്യാ കപ്പിനായി ദുബായിലേക്ക് പോകുന്നതിന് മുൻപ് പുതിയ റേഞ്ച് റോവറിന്റെ ദൃശ്യങ്ങൾ സഞ്ജു ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ഇത് വൈറലാവുകയും ചെയ്തു.

Also Read: അഞ്ചാമനാക്കിയത് സഞ്ജുവിനെ ടീമിൽ നിന്ന് പുറത്താക്കാൻ; ശ്രേയസിനായുള്ള തന്ത്രമെന്ന് മുൻ താരം

Sanju Samson

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: