/indian-express-malayalam/media/media_files/p3rvzDdsdGvb0q2Gxo0u.jpg)
ഫയൽ ചിത്രം
ഡൽഹി: വരും കാല നായകൻ ശുഭ്മാൻ ഗില്ലെന്ന് പറയാതെ പറഞ്ഞ് ഇന്ത്യൻ ടീമിന്റെ സെലക്ഷൻ കമ്മിറ്റി. അവസാന ഏകദിനത്തിൽ സെഞ്വറി നേടിയിട്ടും മലയാളി താരം സഞ്ജു സാംസൺ ഏകദിന ടീമിൽ നിന്നും തഴയപ്പെട്ടു. പകരം ശ്രേയസ് അയ്യരെയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനൊപ്പമുണ്ടായിരുന്ന ഗൗതം ഗംഭീർ ഇന്ത്യൻ കോച്ചായി എത്തുമ്പോൾ തിരികെ വിളിച്ചിരിക്കുന്നതെന്നും ശ്രദ്ധേയമാണ്. ശ്രീലങ്കൻ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കുമ്പോൾ ഏകദിന-ട്വന്റി 20 ഫോർമാറ്റുകളിൽ ഇന്ത്യൻ വൈസ് ക്യാപ്റ്റനാവുന്നത് ശുഭ്മാൻ ഗില്ലാവുന്നു എന്നതാണ് ടീം പ്രഖ്യാപനത്തിന്റെ ഹൈലൈറ്റ്.
അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി ബിസിസിഐയുമായി കൂടിയാലോചിച്ചാണ് മൂന്ന് മത്സരങ്ങളുടെ ടി20 ഐ ടീമിനെ സൂര്യകുമാർ യാദവ് നയിക്കുമെന്ന് തീരുമാനിച്ചിരിക്കുന്നത്. ശുഭ്മൻ ​ഗില്ലാണ് ഉപനായകൻ. മലയാളി താരം സഞ്ജു സാംസൺ ട്വന്റി 20 ടീമിൽ ഇടംപിടിച്ചെങ്കിലും ഏകദിന ടീമിൽ നിന്നും തഴയപ്പെട്ടു. മുതിർന്ന താരങ്ങൾ ഉൾപ്പെടുന്നതാണ് ഏകദിന ടീം. രോഹിത് ശർമ്മ നായകനായ ടീമിൽ വിരാട് കോഹ്‍ലിയും ഉൾപ്പെടുന്നു. അതേ സമയം മുതിർന്ന ബോളർ ജസ്പ്രീത് ബുംറയ്ക്ക് ഇരുടീമുകളിൽ നിന്നും വിശ്രമം നൽകി.
അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ വാർഷിക സമ്മേളനത്തിനായി ബോർഡ് സെക്രട്ടറി ജയ് ഷാ ശ്രീലങ്കയിലേക്ക് പോയതിനാൽ ബിസിസിഐ സീനിയർ സെലക്ഷൻ കമ്മിറ്റി വ്യാഴാഴ്ച വൈകുന്നേരം സൂം കോൾ വഴിയാണ് ചേർന്ന്ത്.
ട്വന്റി 20 ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശുഭ്മൻ ​ഗിൽ (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, റിങ്കു സിം​ഗ്, റിയാൻ പരാഗ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഹാർദ്ദിക്ക് പാണ്ഡ്യ, ശിവം ദൂബെ, വാഷിം​ഗ്ടൺ സുന്ദർ, അക്സർ പട്ടേൽ, രവി ബിഷ്ണോയ്, അർഷ്ദീപ് സിം​ഗ്, ഖലീൽ അഹമ്മദ്, മുഹമ്മദ് സിറാജ്.
ഏകദിന ടീം: രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്മൻ ​ഗിൽ (വൈസ് ക്യാപ്റ്റൻ), വിരാട് കോഹ്‍ലി, കെ എൽ രാഹുൽ (വിക്കറ്റ് കീപ്പർ), റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ശ്രേയസ് അയ്യർ, ശിവം ദുബെ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, വാഷിം​ഗ്ടൺ സുന്ദർ, അർഷ്ദീപ് സിം​ഗ്, റിയാൻ പരാ​ഗ്, അക്സർ പട്ടേൽ, ഖലീൽ അഹമ്മദ്, ഹർഷിത് റാണ.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us