/indian-express-malayalam/media/media_files/cgiopI1XOnYd1MLpG5X3.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
2023ലെ ഐപിഎൽ മത്സരത്തിനിടെ, ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിൻ്റെ ഉപദേഷ്ടാവ് ഗൗതം ഗംഭീറും, റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു താരം വിരാട് കോഹ്‌ലിയും പരസ്പരം ഏറ്റുമുട്ടിയത് ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ഇരുവരുടെയും വാഗ്വാദങ്ങൾ ആരാധകർ പോലും ഏറ്റെടുത്തിരുന്നു. വിഷയത്തിൽ ഗംഭീർ ഉൾപ്പെടുന്നതിന് മുൻപ് തന്നെ ലഖ്‌നൗ താരങ്ങളെ വിരാട് കോഹ്ലി അധിക്ഷേപിക്കാൻ തുടങ്ങിയിരുന്നു എന്ന് വെളിപ്പെടുത്തുകയാണ് മുൻ ഇന്ത്യൻ സ്പിന്നർ അമിത് മിശ്ര.
"വിരാട് കോഹ്ലിയാണ് ആദ്യം എൽഎസ്‌ജി താരങ്ങളെ അധിക്ഷേപിക്കാൻ തുടങ്ങിയത്. കൈൽ മിയേഴ്സുമായി കോഹ്ലിക്ക് യാതൊരു പ്രശ്നവും ഉണ്ടായിരുന്നില്ല, എന്നിട്ടും കോഹ്ലി അദ്ദേഹത്തെ അധിക്ഷേപിച്ചു. പന്തെറിയാനെത്തിയ നവീൻ ഉൾ ഹഖിനെയും കോഹ്ലി അധിക്ഷേപിച്ചു. കോഹ്ലിക്ക് വേണമെങ്കിൽ ഒരുപാട് പ്രശ്നങ്ങൾ ഒഴിവാക്കാമായിരുന്നു, പക്ഷേ അതിന് തയ്യാറായില്ല," യൂട്യൂബ് ചാനലിൽ സംസാരിക്കവെ അമിത് മിശ്ര പറഞ്ഞു.
"2023ൽ ബെംഗളൂരുവിൽ ഇരുടീമുകളും തമ്മിലുള്ള റിവേഴ്‌സ് ഫിക്‌ചറിൽ, എൽഎസ്‌ജി ആർസിബിയെ ഒരു വിക്കറ്റിന് പരാജയപ്പെടുത്തി. പ്രകോപിതരായ കാണികളോട് ചുണ്ടിൽ വിരൽ വച്ച് മിണ്ടാതിരിക്കാൻ ഗംഭീർ ആംഗ്യം കാണിച്ചു. കോഹ്ലിക്ക് ചിലപ്പോൾ അത് ഇഷ്ടപ്പെട്ട് കാണില്ലായിരിക്കും. പ്രശ്നം അവിടെ അവസാനിച്ചെന്നാണ് ഞങ്ങൾ കരുതിയത്. പക്ഷെ കോഹ്ലിക്ക് അങ്ങനെ ആയിരുന്നില്ല.
മറ്റൊരു മത്സരത്തിൽ ആർസിബി 18 റൺസിന് വിജയിച്ച ശേഷമാണ് പ്രശ്നം ആരംഭിച്ചത്. പതിവ് ഹസ്തദാനത്തിനിടെ കോഹ്‌ലി നവീനെ വീണ്ടും അധിക്ഷേപിക്കാൻ തുടങ്ങി. അപ്പോഴാണ് ഗംഭീർ ഇടപെട്ടത്, കളി അവസാനിച്ചിട്ടും നിങ്ങൾ വിജയിച്ചിട്ടും എന്തിനാണ് പ്രശ്നം ഉണ്ടാക്കുന്നതെന്ന് ഗംഭീർ ചോദിച്ചു. ഞാൻ ഗംഭീറിനെ അവിടുന്ന് മാറ്റി നിർത്താൻ ശ്രമിച്ചു. കോഹ്‌ലി വീണ്ടും അധിക്ഷേപിച്ചുവെന്ന് ഡ്രസിംഗിൽ റൂമിലെത്തിയ നവീൻ പറഞ്ഞു.
Amit Mishra said - "Virat Kohli was unnecessarily abusing LSG players, Kyle mayers and Naveen Ul Haq badly, he could have avoided the fight but he didn't"#ViratKohlipic.twitter.com/KwDU472TWE
— Richard Kettleborough (@RichKettle07) July 16, 2024
സോഷ്യൽ മീഡിയയെ സംബന്ധിച്ചിടത്തോളം, അവർക്കിടയിലെ പ്രശ്നങ്ങൾ എല്ലാം അവസാനിച്ചതായി തോന്നും. എന്നാൽ നവീൻ കോഹ്‌ലിയെ ബഹുമാനിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? ഒരു വലിയ താരം മറ്റുള്ളവരെ അധിക്ഷേപിക്കുന്നത് കാണുന്ന യുവാക്കളുടെ മാനസികാവസ്ഥ എന്തായിരിക്കും," മിശ്ര പറഞ്ഞു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.