/indian-express-malayalam/media/media_files/eojodz4qYJLJYfocx0dx.jpg)
ലയണൽ മെസ്സിയും ടീം അർജന്റീനയും
ഫ്‌ളോറിഡ: ചരിത്രം പിറന്ന ദിവസം തന്നെ എയ്ഞ്ചൽ ഡി മരിയ്ക്ക് വീരോചിത യാത്രയപ്പ് നൽകി നീലപ്പട. കോപ്പ അമേരിക്കയിൽ ഏറ്റവുമധികം മുത്തമിടുന്ന ടീമെന്ന് ചരിത്ര നേട്ടത്തോടെയാണ് അർജന്റീന തങ്ങളുടെ പ്രിയപ്പെട്ട മരിയ്ക്ക് യാത്രയപ്പ് നൽകിയത്. ഇത്തവണ നമ്മൾ മരിയ്ക്ക് വേണ്ടി കപ്പുയർത്തണമെന്ന് മെസിയുടെ വാക്കുകൾ ടീം ഒന്നടങ്കം ഏറ്റെടുത്തതോടെ വീണ്ടും കോപ്പ അമേരിക്ക കിരീടം അർജന്റീനയിലേക്ക്. മത്സരത്തിന്റെ ആദ്യാവസാനം വരെയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് അർജന്റീനയും കൊളംബിയയും കാഴ്ചവെച്ചത്. ഗോൾ രഹിത ഫുൾടൈമിന് ശേഷം അനുവദിച്ച എക്‌സ്ട്രാ ടൈമിലാണ് നീലപ്പടയുടെ കിരീടധാരണം. പകരക്കാരനായി ഇറങ്ങിയ ലൗട്ടാരോ മാർട്ടിനസാണ് 112-ാം മിനിറ്റിൽ വിജയ ഗോൾ നേടിയത്. അർജന്റീന തുടർച്ചയായ രണ്ടാം കിരീടം നേടിയപ്പോൾ, കരീട സ്വപ്നവുമായി ഫൈനലിൽ ബൂട്ടുകെട്ടിയ കൊളംബിയ കണ്ണീരോടെ മടങ്ങി.
നായകൻ ലയണൽ മെസ്സി രണ്ടാം പകുതിയിൽ പരിക്കേറ്റ് പുറത്തുപോയത് അർജന്റീനയ്ക്ക് തിരിച്ചടിയായിരുന്നു. ഫ്‌ളോറിഡയിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ ആക്രമണങളും പ്രത്യാക്രമണങ്ങളും നിറഞ്ഞതായിരുന്നു മത്സരം. മത്സരത്തിന്റെ ആദ്യ പകുതിയിൽ കൊളംബിയൻ ആധിപത്യം പ്രകടമായിരുന്നങ്കിൽ രണ്ടാം പകുതിയിൽ അർജന്റീനയുടെ ശക്തമായ തിരിച്ചുവരവാണ് കണ്ടത്.
65ാം മിനിറ്റിൽ പരിക്കേറ്റതിനെത്തുടർന്ന് മെസ്സിയെ കളത്തിൽ നിന്ന് പിൻവലിച്ചു. നിക്കോളാസ് ഗോൺസാലസാണ് പകരക്കാരനായി ഇറങ്ങിയത്. പിന്നാലെമൈതാനത്ത് നിന്ന് മെസ്സി പൊട്ടിക്കരയുന്നതിനും ഹാർഡ് റോക്ക് സ്റ്റേഡിയം സാക്ഷ്യം വഹിച്ചു. മെസ്സി ഇല്ലെങ്കിലും മൈതാനത്ത് അർജന്റീന കടുത്ത പോരാട്ടംതന്നെ കാഴ്ചവെച്ചു. 75-ാം മിനിറ്റിൽ നിക്കോളാസ് ഗോൺസാലസ് അർജന്റീനയ്ക്കായി വലകുലുക്കിയെങ്കിലും ഓഫ്‌സൈഡായതിനാൽ ഗോൾ നിഷേധിച്ചു.87-ാം മിനിറ്റിൽ നിക്കോളാസ് ഗോൺസാലസിന്റെ ഷോട്ട് ലക്ഷ്യം കാണാതെ പുറത്തുപോയി. പിന്നാലെ കളിയവസാനിച്ചതായി പ്രഖ്യാപിച്ച് റഫറിയുടെ വിസിലെത്തി. മത്സരം എക്‌സ്ട്രാടൈമിലേക്ക് നീളുകയായിരുന്നു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.