scorecardresearch

ഉപനായകനായി സഞ്ജു ഇറങ്ങിയത് വെറുതെയായില്ല; സിംബാബ്‌വെയെ തകർത്ത് നീലപ്പട

5 മത്സരങ്ങളുടെ പരമ്പരയിൽ രണ്ട് വിജയവുമായി ഇന്ത്യ (2-1) മുന്നിലെത്തി

5 മത്സരങ്ങളുടെ പരമ്പരയിൽ രണ്ട് വിജയവുമായി ഇന്ത്യ (2-1) മുന്നിലെത്തി

author-image
Sports Desk
New Update
Team India, Ind vs Zim, Sanju Samson

ചിത്രം:​ എക്സ്

സിംബാബ്‌വെയ്ക്കെതിരായ മൂന്നാം ടി20 മത്സരത്തിൽ മലയാളി താരം സഞ്ജു സാസണ് അവസരം ലഭിക്കുമോ എന്ന ആശങ്കയിലായിരുന്നു ആരാധകർ. ഉപനായകനായി ടീമിന്റെ മധ്യനിരയ്ക്ക് കരുത്തായാണ് സഞ്ജു ടീമിൽ ഇടംനേടിയത്. പരമ്പരയിലെ സഞ്ജുവിന്റെ ആദ്യമത്സരം വെറുതെയായില്ല. 23 റൺസിന്റെ ആധികാരിക വിജയമാണ് നീലപ്പട സ്വന്തമാക്കിയത്.

Advertisment

49 പന്തിൽ 66 റൺസ് നേടി നായകൻ ശുഭ്മൻ ഗിൽ, 28 പന്തൽ 49 നേടി റുതുരാജ് ഗെയ്കവാദ്, 27 പന്തിൽ 36 റൺസ് നേടി യശസ്വി ജയ്സ്വാള്‍ എന്നിവർ ടീമിന്റെ വിജയശിൽപികളായി. 7 പന്തിൽ രണ്ട് ഫോറുകളുൾപ്പെടെ 12 റൺസ് നേടി സഞ്ജു പുറത്താകാതെ നിന്നു. മൂന്ന് വിക്കറ്റ് വീഴ്ത്തി. വാഷിംഗ്ടണ്‍ സുന്ദർ ബൗളിങിൽ തിളങ്ങി.

കഴിഞ്ഞ മത്സരത്തിൽ തിളങ്ങിയ ആവേശ് ഖാൻ മൂന്നാം ടി20യിൽ രണ്ട് വിക്കറ്റ് വീഴ്ത്തി. ഖലീൽ അഹമ്മദ് ഒരു വിക്കറ്റ് നേടി. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യൻ യുവനിര, 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 182 റൺസ് നേടി. 6 വിക്കറ്റ് നഷ്ടത്തിൽ 159 റൺസ് മാത്രമാണ് സിംബാബ്‌വെയ്ക്ക് നേടാനായത്.

Advertisment

65 റൺസെടുത്ത ഡിയോൺ മിയേഴ്സ്, 37 റൺസെടുത്ത ക്ലൈവ് മദാൻഡെ എന്നിവർ മാത്രമാണ് സിംബാബ്‌വെക്കായി ഭേതപ്പെട്ട പ്രകടനം കാഴ്ചവച്ചത്. 5 മത്സരങ്ങൾ ഉൾപ്പെടുന്ന പരമ്പരയിൽ രണ്ടെണ്ണത്തിൽ വിജയിച്ച ഇന്ത്യ (2-1) മുന്നിലെത്തി. പരമ്പരയിലെ ആദ്യ മത്സരത്തിൽ നേരിട്ട കനത്ത തോൽവിയിൽ നിന്നുള്ള ടീം ഇന്ത്യയുടെ ശക്തമായ തിരിച്ചുവരവാണ്, തുടർച്ചയായ രണ്ട് വിജയങ്ങൾ.

Read More

Indian Cricket Team Zimbabwe

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: