scorecardresearch

സഞ്ജു സാംസണിന്റെ സെഞ്ചുറി അവൻ്റെ കരിയർ രക്ഷിച്ചു; പ്രശംസിച്ച് മുൻതാരം

സഞ്ജു നേടിയ സെഞ്ചുറി താരത്തിന്റെ കരിയർ മികച്ച നിലയിലാക്കുമെന്നും സെലക്ടർമാർ അത് മറക്കില്ലെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജയ് മഞ്ജരേക്കർ.

സഞ്ജു നേടിയ സെഞ്ചുറി താരത്തിന്റെ കരിയർ മികച്ച നിലയിലാക്കുമെന്നും സെലക്ടർമാർ അത് മറക്കില്ലെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജയ് മഞ്ജരേക്കർ.

author-image
Sports Desk
New Update
Sanju Samson | indian star

ഫൊട്ടോ: സ്ക്രീൻഗ്രാബ്

16 ഏകദിനങ്ങളിൽ നിന്ന് 56.67 ശരാശരിയിൽ 510 റൺസ് നേടിയ മികച്ച ഏകദിന റെക്കോർഡ് ഉണ്ടായിരുന്നിട്ടും, ഇന്ത്യയിൽ അടുത്തിടെ സമാപിച്ച ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്നും സഞ്ജു സാംസൺ തഴയപ്പെട്ടിരുന്നു. എന്നിരുന്നാലും, കഴിഞ്ഞ വ്യാഴാഴ്ച പാർലിൽ നടന്ന മൂന്നാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സഞ്ജു നേടിയ സെഞ്ചുറി താരത്തിന്റെ കരിയർ മികച്ച നിലയിലാക്കുമെന്നും സെലക്ടർമാർ അത് മറക്കില്ലെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജയ് മഞ്ജരേക്കർ.

Advertisment

“ആ സെഞ്ചുറിയും, ആ ഇന്നിംഗ്‌സും, അദ്ദേഹം കളിച്ച രീതിയും കാരണം സെലക്ടർമാരും ടീം മാനേജ്‌മെന്റും അത് ഒരിക്കലും മറക്കില്ല. അതുകൊണ്ടാണ് സഞ്ജു സാംസൺ പ്രതീക്ഷയ്‌ക്കെതിരായി ടീമിലുണ്ടായിരുന്നത്. 50 ഓവർ ടീമിനെ തിരഞ്ഞെടുക്കേണ്ടി വരുമ്പോഴെല്ലാം, സഞ്ജു സാംസൺ പ്ലേയിന് ഇലവന് വളരെ അടുത്തായിരിക്കും.

ഇതൊരു ഏകദിന പരമ്പരയാണെന്ന് എനിക്കറിയാം. പക്ഷേ ആളുകൾ അതിന്റെ ഫലം ഓർക്കേണ്ടതുണ്ട്. പക്ഷേ, അദ്ദേഹം ബാറ്റ് ചെയ്ത രീതി. നാലാം ഓവറിൽ വന്നു, 44-ാം ഓവറിൽ 100ൽ എത്തി. അതാണ് സഞ്ജു സാംസണിൽ നിന്ന് ആളുകൾ കാണാൻ ആഗ്രഹിച്ചത്, അവർ അത് കണ്ടു,” മഞ്ജരേക്കർ കൂട്ടിച്ചേർത്തു.

Advertisment

സ്കോറിനേക്കാൾ കൂടുതൽ, സാംസൺ ഇന്നിംഗ്‌സിനെ സമീപിച്ച രീതിയാണ് ഏവരേയും ആകർഷിച്ചത്. ആഭ്യന്തര ക്രിക്കറ്റിലെ പരിചയസമ്പന്നനായ കളിക്കാരനും ഐപിഎൽ ടീമിന്റെ ക്യാപ്റ്റനുമാണെങ്കിലും, 8 വർഷം മുമ്പ് അരങ്ങേറ്റം കുറിച്ചിട്ടും സാംസണിന്റെ അന്താരാഷ്ട്ര കരിയറിന് അതേ നിലവാരത്തിലെത്താൻ കഴിഞ്ഞിരുന്നില്ല. എന്നാൽ, തന്റെ മുൻ ഏകദിന ഇന്നിംഗ്‌സിൽ നിന്ന് വ്യത്യസ്തമായി, സാംസൺ മൂന്നാം നമ്പറി ബാറ്റ് ചെയ്യാൻ വന്നു. അത് അൽപ്പം മന്ദഗതിയിലായിരുന്നു. 

മറുവശത്ത് നിന്ന് വിക്കറ്റുകൾ വീണപ്പോൾ രാജസ്ഥാൻ റോയൽസ് നായകൻ നന്നായി പ്രയോഗിച്ച് ഇന്നിംഗ്‌സ് പരിപാലിച്ചു. ബുദ്ധിമുട്ടുള്ള ഒരു ഘട്ടം ഇന്നിംഗ്സിൽ ഉണ്ടായിരുന്നു. എന്നിരുന്നാലും, ഈ സമയത്ത് സാംസൺ സംയമനം കാണിക്കുകയും സാഹചര്യം ആവശ്യപ്പെടുമ്പോൾ ഇന്നിംഗ്‌സിന്റെ പിന്നീടുള്ള ഓവറുകളിൽ വേഗത വർദ്ധിപ്പിക്കുകയും ചെയ്തു.

Read More Sports Stories Here

Sanju Samson

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: