scorecardresearch

ചാരുവിനൊപ്പം ക്രിസ്മസ് കളറാക്കി സഞ്ജു സാംസൺ

ചെറുതായി താടിയൊക്കെ വളർത്തി സുന്ദരനായാണ് സഞ്ജു ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. ക്രിസ്മസ് ട്രീയ്ക്കൊപ്പം നിൽക്കുന്ന ചിത്രം സഞ്ജു തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കു വച്ചിരിക്കുന്നത്.

ചെറുതായി താടിയൊക്കെ വളർത്തി സുന്ദരനായാണ് സഞ്ജു ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. ക്രിസ്മസ് ട്രീയ്ക്കൊപ്പം നിൽക്കുന്ന ചിത്രം സഞ്ജു തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കു വച്ചിരിക്കുന്നത്.

author-image
Sports Desk
New Update
Sanju Samson | Christmas | charulata

ഫൊട്ടോ: എക്സ്/ Mufaddal Vohra

മലയാളികളുടെ പ്രിയതാരം സഞ്ജു സാംസണിന്റെ ക്രിസ്മസ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഭാര്യയ്ക്കൊപ്പം ക്രിസ്മസ് ആഘോഷിക്കുന്ന സഞ്ജുവിനെയാണ് ചിത്രത്തിൽ കാണാനാകുന്നത്. ചെറുതായി താടിയൊക്കെ വളർത്തി സുന്ദരനായാണ് സഞ്ജു ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. ക്രിസ്മസ് ട്രീയ്ക്കൊപ്പം നിൽക്കുന്ന ചിത്രം സഞ്ജു തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.

Advertisment

കഴിഞ്ഞ ദിവസമാണ് ഇരുവരും അഞ്ചാം വിവാഹ വാർഷികം ആഘോഷിച്ചത്. 2018 ഡിസംബര്‍ 22നായിരുന്നു ഇരുവരുടേയും വിവാഹം. ചാരുലതയ്ക്ക് വിവാഹ വാര്‍ഷിക ആശംസ നേര്‍ന്ന് സഞ്ജു ഇന്‍സ്റ്റഗ്രാമില്‍ മനോഹരമായ പോസ്റ്റും പങ്കുവച്ചു. വ്യത്യസ്ത ദിവസങ്ങളില്‍ വിവിധ സ്ഥലങ്ങളില്‍ ചാരുവിനൊപ്പം സൂര്യാസ്തമയം കാണുന്ന ചിത്രങ്ങളാണ് സഞ്ജു പങ്കുവെച്ചത്.

'നിനക്കൊപ്പം ജീവിതവും സൂര്യാസ്തമയവും ആസ്വദിച്ച അഞ്ച് വര്‍ഷങ്ങള്‍’ എന്ന കുറിപ്പോടെയാണ് സഞ്ജു ചിത്രങ്ങള്‍ പങ്കുവെച്ചത്. സഞ്ജുവിനൊപ്പം സൂര്യാസ്തമയം കാണുന്ന ഒരു ചിത്രം ചാരുലതയും ഇന്‍സ്റ്റഗ്രാം സ്റ്റോറിയാക്കി പങ്കുവെച്ചു. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജിലെ പഠനകാലത്താണ് സഞ്ജുവും ചാരവും പ്രണയത്തിലായത്.

Advertisment

2012 മുതല്‍ പ്രണയത്തിലായിരുന്ന ഇരുവരും ആറ് വര്‍ഷത്തിന് ശേഷമാണ് വിവാഹിതരായത്. അന്ന് സഞ്ജുവിന് 24 വയസായിരുന്നു പ്രായം.

Read More Related News Stories:

Sanju Samson

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: