scorecardresearch

സഞ്ജു സാംസണ് ഇത്രയും സ്നേഹം എങ്ങനെ ലഭിക്കുന്നു? സംശയത്തിന് മറുപടിയുമായി ദിനേഷ് കാർത്തിക്

ഒരു സാധാരണ ഇന്ത്യൻ താരത്തിന് ലഭിക്കുന്നതിനേക്കാൾ എത്രയോ മടങ്ങ് അധികം, അത്ഭുതാവഹമായ ആരാധക പിന്തുണയാണ് രാജസ്ഥാൻ റോയൽസ് നായകന് ലഭിക്കാറുള്ളത്. സ്ഥിരമായി വിമർശിച്ചവർ പോലും മലയാളി താരത്തെ വാനോളം പുകഴ്ത്തുകയാണ്.

ഒരു സാധാരണ ഇന്ത്യൻ താരത്തിന് ലഭിക്കുന്നതിനേക്കാൾ എത്രയോ മടങ്ങ് അധികം, അത്ഭുതാവഹമായ ആരാധക പിന്തുണയാണ് രാജസ്ഥാൻ റോയൽസ് നായകന് ലഭിക്കാറുള്ളത്. സ്ഥിരമായി വിമർശിച്ചവർ പോലും മലയാളി താരത്തെ വാനോളം പുകഴ്ത്തുകയാണ്.

author-image
Sports Desk
New Update
Sanju Samson | India team

ദക്ഷിണാഫ്രിക്കക്കെതിരെ സെഞ്ചുറി നേടിയ സഞ്ജു സാംസൺ കാണികളെ അഭിവാദ്യം ചെയ്യുന്നു (ഫൊട്ടോ: എക്സ്/ മുഹമ്മദ് കൈഫ്)

മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ കഴിഞ്ഞ ദിവസം ഏകദിന ക്രിക്കറ്റിൽ തന്റെ കന്നി സെഞ്ചുറി നേടി ഇന്ത്യയ്ക്ക് പരമ്പര ജയം സമ്മാനിച്ചിരുന്നു. ഒരു സാധാരണ ഇന്ത്യൻ താരത്തിന് ലഭിക്കുന്നതിനേക്കാൾ എത്രയോ മടങ്ങ് അധികം, അത്ഭുതാവഹമായ ആരാധക പിന്തുണയാണ് രാജസ്ഥാൻ റോയൽസ് നായകന് ലഭിക്കാറുള്ളത്. സഞ്ജുവിന് ഓരോ തവണ ഇന്ത്യൻ ടീമിൽ അവസരം നിഷേധിക്കുമ്പോഴും, ബിസിസിഐ സെലക്ടർമാർ ആഗോളതലത്തിലുള്ള സഞ്ജു ഫാൻസിന്റെ രോഷപ്രകടനത്തിന് ഇരകളാകാറുണ്ട്.

Advertisment

"സീനിയർ കളിക്കാർക്ക് ലഭിക്കാറുള്ള പിന്തുണ ഇപ്പോൾ സഞ്ജുവിനുണ്ട്"

ഇന്ത്യൻ ടീമിൽ തന്നെ അപൂർവ്വം ചില സൂപ്പർ താരങ്ങൾക്ക് മാത്രം ലഭിക്കുന്ന വലിയ ആരാധക പിന്തുണയാണ് സഞ്ജു സാംസണ് ലഭിക്കുന്നതെന്ന് തുറന്ന് സമ്മതിച്ചിരിക്കുകയാണ് ഇന്ത്യൻ താരം ദിനേഷ് കാർത്തിക്. "സഞ്ജു സാംസൺ വർഷങ്ങളായി ഇന്ത്യൻ ടീമിലുണ്ട്. അദ്ദേഹം അധികമൊന്നും ബഹുരാഷ്ട്ര ടൂർണമെന്റുകളുടെ ഭാഗമായിരുന്നില്ല. എങ്കിലും, ലോകം അവനെക്കുറിച്ച് വളരെയധികം സംസാരിക്കുന്നു. ഏറ്റവും വലിയ കളിക്കാർക്കുള്ള പിന്തുണ അവനുണ്ട്. ഒരുപാട് ആളുകളുടെ സ്നേഹവും വാത്സല്യവും ഉണ്ട്. എന്തുകൊണ്ടാണ് തനിക്ക് ഈ പിന്തുണയുള്ളതെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം കാണിച്ചുതന്നു," ദിനേഷ് കാർത്തിക്  ക്രിക്ബസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

"പരമ്പര നിർണയിക്കുന്ന മൂന്നാം ഏകദിന മത്സരത്തിൽ അദ്ദേഹത്തിന് വെല്ലുവിളിയായി മൂന്നാം നമ്പറിൽ അവസരം ലഭിക്കുന്നു. അത് അയാൾക്ക് ഏറെ സൗകര്യപ്രദമായ ബാറ്റിങ്ങ് പൊസിഷനാണ്, ഒപ്പം വെല്ലുവിളിയും. പക്ഷേ, സഞ്ജു ആ സമ്മർദ്ദം ഏറ്റെടുത്തു. കെ എൽ രാഹുലുമായി 52 റൺസിന്റെ കൂട്ടുകെട്ട് ഉണ്ടാക്കി. 19-ാം ഓവറിൽ കെ എൽ രാഹുൽ വിയാൻ മൾഡറിന്റെ പന്തിൽ പുറത്തായ ശേഷമാണ് സമ്മർദ്ദം കൂടുതലായത്. സാംസണും തിലക് വർമ്മയും 19-35 ഓവറുകൾക്കിടയിൽ സമ്മർദ്ദം ശരിക്കും അനുഭവിച്ചു. ആ ഘട്ടത്തിൽ അവർക്ക് ബൗണ്ടറികൾ ലഭിച്ചില്ല," ദിനേഷ് കാർത്തിക്  കൂട്ടിച്ചേർത്തു.

Advertisment

"ഈ സെഞ്ചുറി അവന്റെ കരിയറിനെ മാറ്റിമറിക്കും"

സ്ഥിരതയില്ലെന്നും വലിയ സ്കോറുകൾ നേടാനാകുന്നില്ലെന്നും സഞ്ജുവിനെ സ്ഥിരമായി വിമർശിച്ചവർ ഉൾപ്പെടെ പ്രതികൂല സാഹചര്യങ്ങളിൽ ടീമിനെ തോളിലേറ്റി വിജയത്തിലെത്തിച്ച മലയാളി താരത്തെ പുകഴ്ത്തുകയാണ്. സഞ്ജുവിന്റെ ഈ പ്രകടനമാണ് കാണാൻ കാത്തിരുന്നതെന്ന് സ്ഥിരം വിമർശകരനായ സുനിൽ ഗവാസ്കർ പറയുന്നു. "ഈ സെഞ്ചുറി അവന്റെ കരിയറിനെ മാറ്റിമറിക്കും. അവൻ എന്നും ഇവിടെയുണ്ടായിരുന്നു. അവനുള്ള കഴിവ് നമുക്കെല്ലാവർക്കും അറിയാം. അവനു കിട്ടിയ കഴിവ് നോക്കൂ എന്ന് ഞങ്ങൾ എല്ലാവരും പറഞ്ഞു. പക്ഷേ, ഇതുവരെ പുറത്തെടുക്കാത്ത പ്രകടനം നോക്കൂ. ഇന്ന് അവൻ കാണിച്ചു തന്നു. എല്ലാവർക്കും വേണ്ടിയും, അവന് വേണ്ടിയും," മത്സര ദിവസം സുനിൽ ഗവാസ്കർ സ്റ്റാർ സ്പോർട്സിനോട് പറഞ്ഞു.

Read More Sports Stories Here

Sanju Samson

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: