scorecardresearch

സഞ്ജു, ജിതേഷ്, റിങ്കു? നറുക്ക് ആർക്ക്? പരിശീലനത്തിൽ സജീവമാകാതെ സഞ്ജു

Sanju Samson Asia Cup: ടോപ് ഓർഡർ ബാറ്റർമാർ, മധ്യനിരയിൽ ആരൊക്കെ, ഫിനിഷർമാർ ആരെല്ലാം, ഓൾറൗണ്ടർമാർ, ബോളിങ് നിരയിൽ ആരെല്ലാം എന്നതിലെല്ലാം ടീം മാനേജ്മെന്റിന് വ്യക്തത വരുത്തണം

Sanju Samson Asia Cup: ടോപ് ഓർഡർ ബാറ്റർമാർ, മധ്യനിരയിൽ ആരൊക്കെ, ഫിനിഷർമാർ ആരെല്ലാം, ഓൾറൗണ്ടർമാർ, ബോളിങ് നിരയിൽ ആരെല്ലാം എന്നതിലെല്ലാം ടീം മാനേജ്മെന്റിന് വ്യക്തത വരുത്തണം

author-image
Sports Desk
New Update
Sanju Samson, Rinku Singh and Jitesh Sharma

Sanju Samson, Rinku Singh and Jitesh Sharma: (Source: Indian Cricket Team, Instagram)

Sanju Samson Asia Cup 2025: ഏഷ്യാ കപ്പിൽ യുഎഇക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. സെപ്തംബർ 10ന് യുഎഇയെ നേരിടുന്നതിൽ ഇന്ത്യക്ക് ആശങ്കയൊന്നുമില്ല. പക്ഷേ പ്ലേയിങ് ഇലവൻ തിരഞ്ഞെടുപ്പിൽ ആരെ ഒഴിവാക്കും എന്നത് ക്യാപ്റ്റൻ സൂര്യകുമാർ യാദവിനും പരിശീലകൻ ഗൗതം ഗംഭീറിനും തലവേദനയാണ്. യുഎഇക്കെതിരായ മത്സരം കഴിഞ്ഞാൽ പിന്നെ വരുന്നത് പാക്കിസ്ഥാനെതിരായ പോരാണ്. അതിന് മുൻപ് ടീം കോംപിനേഷനിൽ ഇന്ത്യക്ക് വ്യക്തത വരുത്തണം. അതുകൊണ്ട് കാര്യങ്ങൾ സങ്കീർണ്ണമാണ്.

Advertisment

ഏഷ്യാ കപ്പിനുള്ള സ്ക്വാഡിനെ പ്രഖ്യാപിച്ചത് മുതൽ സഞ്ജു സാംസൺ പ്ലേയിങ് ഇലവനിൽ കളിക്കുമോ ഇല്ലയോ എന്നതാണ് പ്രധാന ചോദ്യം. സഞ്ജു സാംസൺ, ജിതേഷ് ശർമ, റിങ്കു സിങ് എന്നിവരാണ് ക്യാപ്റ്റനും കോച്ചിനും ആശയക്കുഴപ്പം സൃഷ്ടിക്കുന്നത്. പാക്കിസ്ഥാനെതിരായ മത്സരത്തിന് മുൻപ് ടോപ് ഓർഡർ ബാറ്റർമാർ, മധ്യനിരയിൽ ആരൊക്കെ, ഫിനിഷർമാർ ആരെല്ലാം, ഓൾറൗണ്ടർമാർ, ബോളിങ് നിരയിൽ ആരെല്ലാം എന്നതിലെല്ലാം ടീം മാനേജ്മെന്റിന് വ്യക്തത വരുത്തണം.

Also Read: Sanju Samson: നെറ്റ്സിൽ പോലും അവസരത്തിനായി സഞ്ജുവിന്റെ കാത്തിരിപ്പ്; റിപ്പോർട്ട്

സഞ്ജുവോ ജിതേഷോ?

ഇന്ത്യയുടെ പരിശീലന സെഷന്റെ രണ്ടാം ദിനം സഞ്ജു ഫീൽഡിങ് ഡ്രില്ലിന്റെ ഭാഗമായില്ല. നെറ്റ്സിൽ സഞ്ജു ബാറ്റിങ് പരിശീലനം നടത്തി. എന്നാൽ​ ഇത് ഏറെ നേരം നീണ്ടില്ല. നെറ്റ്സിൽ ബാറ്റ് ചെയ്ത സമയത്തിൽ കൂറ്റൻ ഷോട്ടുകൾ സഞ്ജുവിൽ നിന്ന് വന്നു. എന്നാൽ മധ്യനിരയിലെ ബാറ്റിങ് പരിചയം നോക്കുമ്പോൾ സഞ്ജുവിനേക്കാൾ മുൻതൂക്കം ജിതേഷിന് ലഭിക്കുന്നുണ്ട്.

Advertisment

Also Read:എനിക്ക് പറ്റിയ പിഴവ് നിങ്ങൾ ആവർത്തിക്കരുത്; ഗില്ലിനോടും അഭിഷേകിനോടും യുവി

കഴിഞ്ഞ ഐപിഎൽ സീസണിൽ ഫിനിഷറുടെ റോളിൽ കളിച്ച ജിതേഷ് മിന്നും പ്രകടനം പുറത്തെടുത്തിരുന്നു. ഓപ്പണിങ്ങിലും വൺഡൗണായി ഇറങ്ങിയുമാണ് സഞ്ജു കൂടുതലും തിളങ്ങിയിട്ടുള്ളത്. സഞ്ജുവിനെ ടോപ് ഓർഡറിൽ ഉൾപ്പെടുത്തണം എന്ന് രവി ശാസ്ത്രി ഉൾപ്പെടെയുള്ളവർ പറഞ്ഞു കഴിഞ്ഞു. സഞ്ജുവിന്റെ ട്വന്റി20യിലെ കണക്ക് നോക്കുമ്പോൾ ഗില്ലിന് അത് വെല്ലുവിളിയാണെന്ന് ശാസ്ത്രി ചൂണ്ടിക്കാട്ടുകയും ചെയ്തു.

Also Read: തീപാറും ബാറ്റിങ്ങും ബോളിങ്ങും; ഇംഗ്ലണ്ടിന് 342 റൺസ് ജയം; ഇന്ത്യയുടെ റെക്കോർഡ് തകർത്തു

റിങ്കു സിങ്ങോ അതോ ശിവം ദുബെയോ?

ഫിനിഷറുടെ റോളിലാണ് റിങ്കുവിനേയും ശിവം ദുബെയേയും ഇന്ത്യ പരിഗണിക്കുക. എന്നാൽ ഇവരിൽ ഒരാൾക്ക് മാത്രമാണ് പ്ലേയിങ് ഇലവനിലേക്ക് വരാനാവുക. ഫോം നോക്കിയാൽ ഐപിഎല്ലിൽ 357 റൺസ് ആണ് ശിവം ദുബെ സ്കോർ ചെയ്തത്. റിങ്കുവിന് കണ്ടെത്താനായത് 206 റൺസ്. എക്സ്ട്രാ ബാറ്റർ വേണ്ടി വരുന്ന സാഹചര്യം മുൻപിൽ കണ്ടാണ് സെലക്ടർമാർ റിങ്കു സിങ്ങിനെ സ്ക്വാഡിൽ ഉൾപ്പെടുത്തിയത്.

Read More:തിലകിന് പകരം സഞ്ജുവിനെ ഇറക്കണം; കാരണങ്ങൾ നിരത്തി മുഹമ്മദ് കൈഫ്

Sanju Samson

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: