scorecardresearch

പഴയ പന്തിൽ തകർത്തടിക്കുക സഞ്ജുവോ ജിതേഷോ? ഇത് നിർണായകമാവും

Sanju Samson Asia Cup: അഞ്ചാം നമ്പറിലും ആറാം നമ്പറിലും ബാറ്റ് ചെയ്യാൻ ഇറങ്ങുമ്പോൾ പഴയ പന്തില്‍ ആരാണ് നന്നായി കളിക്കുക എന്നത് ആശ്രയിച്ചിരിക്കും സഞ്ജുവിന്‍റെ ഇലവനിലെ സ്ഥാനമെന്ന് ഇര്‍ഫാൻ പത്താന്‍

Sanju Samson Asia Cup: അഞ്ചാം നമ്പറിലും ആറാം നമ്പറിലും ബാറ്റ് ചെയ്യാൻ ഇറങ്ങുമ്പോൾ പഴയ പന്തില്‍ ആരാണ് നന്നായി കളിക്കുക എന്നത് ആശ്രയിച്ചിരിക്കും സഞ്ജുവിന്‍റെ ഇലവനിലെ സ്ഥാനമെന്ന് ഇര്‍ഫാൻ പത്താന്‍

author-image
Sports Desk
New Update
sanju samson openin

സഞ്ജു സാംസൺ, അഭിഷേക് ശർമ: (ഇൻസ്റ്റഗ്രാം)

Sanju Samson Asia Cup 2025:കേരള ക്രിക്കറ്റ് ലീഗിൽ മിന്നും ഫോമിലാണ് സഞ്ജു സാംസണിന്റെ ബാറ്റിങ്. ഒരു സെഞ്ചുറിയും മൂന്ന് അർധ ശതകവും വന്ന് കഴിഞ്ഞു. എന്നാൽ ഏഷ്യാ കപ്പിൽ സഞ്ജു ഇന്ത്യയുടെ വാട്ടർ ബോയ് ആവാൻ തന്നെയാണ് സാധ്യത കൂടുതൽ എന്ന് പറയുകയാണ് ഇന്ത്യൻ മുൻ പേസർ ഇർഫാൻ പഠാൻ. ഓപ്പണിങ്ങിൽ ഗില്ലും അഭിഷേകും സ്ഥാനം ഉറപ്പിക്കുമ്പോൾ വിക്കറ്റ് കീപ്പർ പൊസിഷനിൽ സഞ്ജുവിനേക്കാൾ പരിഗണന ലഭിക്കുക ജിതേഷിനാവും എന്ന് ഇർഫാൻ പഠാൻ പറഞ്ഞു. 

Advertisment

ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പരാവും എന്നറിയാനുള്ള ആകാംക്ഷ ആരാധകര്‍ക്കുണ്ട്. അഞ്ചാം നമ്പറിലും ആറാം നമ്പറിലും ബാറ്റ് ചെയ്യാൻ ഇറങ്ങുമ്പോൾ പഴയ പന്തില്‍ ആരാണ് നന്നായി കളിക്കുക എന്നത ആശ്രയിച്ചിരിക്കും സഞ്ജുവിന്‍റെ ഇലവനിലെ സ്ഥാനമെന്ന് ഇര്‍ഫാൻ പത്താന്‍ പറഞ്ഞു. ഗിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലൊന്നില്‍ കളിക്കുമെന്നുറപ്പാണ്. ഇതോടെ വിക്കറ്റ് കീപ്പറാവുന്ന താരം മധ്യനിരയിലേക്ക് ഇറങ്ങും, ഇർഫാൻ പഠാൻ പറഞ്ഞു.

Also Read: Sanju Samson: തിലകിന് പകരം സഞ്ജുവിനെ ഇറക്കണം; കാരണങ്ങൾ നിരത്തി മുഹമ്മദ് കൈഫ്

"പഴയ പന്തിൽ കളിച്ച് കൂടുതൽ മികവ് കാണിച്ചത് സഞ്ജുവാണോ ജിതേഷ് ആണോ എന്നതാണ് ഇവിടെ നിർണായകമാവുക. സ്പിന്നര്‍മാര്‍ക്കെതിരെ ഇവരിൽ ആരാണ് മികച്ചത് എന്നും നോക്കും. മധ്യനിരയില്‍ കളിക്കുമ്പോഴുള്ള സഞ്ജുവിന്‍റെ ബാറ്റിങ് ശരാശരി നോക്കുമ്പോൾ ജിതേഷ് ശര്‍മയ്ക്കാണ് മുൻതൂക്കം ലഭിക്കുന്നത്."

Advertisment

Also Read: 'ആ പ്രശ്നം അനാവശ്യമായി വഷളാക്കുന്നതെന്തിന്?' ലളിത് മോദിക്കെതിരെ അശ്വിൻ

എന്നാൽടോപ് ഓര്‍ഡറില്‍ സഞ്ജു നന്നായി കളിച്ചത് മറക്കാനാവില്ല. നന്നായി കളിച്ച താരങ്ങളെ പെട്ടെന്ന് ഇലവനില്‍ നിന്ന് ഒഴിവാക്കുന്നതിനോട് ഞാന്‍ യോജിക്കുന്നില്ല. അവര്‍ക്ക് തുടർ അവസരം നല്‍കണമെന്നാണ് എന്‍റെ അഭിപ്രായം. പവര്‍ പ്ലേയില്‍ മാത്രമല്ല സഞ്ജു മികച്ച് നിൽക്കുന്നത്. സ്പിന്നര്‍മാര്‍ക്കെതിരെ ആധിപത്യം പുലര്‍ത്തി കളിക്കാൻ സഞ്ജുവിന് കഴിയും. സ്പിന്നര്‍മാരെ നേരിടുക എന്നതും അവര്‍ക്കെതിരെ ആധിപത്യം പുലർത്തി കളിക്കുക എന്നതും രണ്ടാണ്, ഇർഫാൻ പഠാൻ പറഞ്ഞു.

Also Read: എനിക്ക് തെറ്റുപറ്റി; അതിൽ ലജ്ജിക്കുന്നു; ലളിത് മോദി സ്വാർഥനെന്ന് ഹർഭജൻ സിങ്

ഏഷ്യാ കപ്പ് മത്സരങ്ങൾക്ക് മുൻപ് നെറ്റ് സെഷനില്‍ സഞ്ജു, ജിതേഷ് എന്നിവരിൽ ആരാണ് പഴയ പന്തില്‍ നന്നായി കളിക്കുന്നത് എന്ന് നോക്കിയാകും ടീം മാനേജമെന്‍റ് തീരുമാനമെടുകുക. നെറ്റ്സില്‍ പലതരം പരിശീലനമുണ്ട്, ഫാസ്റ്റ് ബോളിങ് നെറ്റ്സ്, സ്പിന്‍ ബോളിങ് നെറ്റ്സ്, ഓപ്പണ്‍ നെറ്റ് എന്നിങ്ങനെ പലതരത്തില്‍ പരിശീലനം നടത്തും.

നെറ്റ്സില്‍ ആരാണോ സ്പിന്നിനെ നന്നായി നേരിടുന്നവര്‍ അവര്‍ക്കായിരിക്കും ഇലവനില്‍ അവസരം ലഭിക്കുക. ബഹുരാഷ്ട്ര പരമ്പരകളില്‍ കളിക്കാനാവാതെ പുറത്തായാല്‍ പിന്നെ ടീമിലേക്ക് തിരിച്ചുവരിക പ്രയാസമായിരിക്കും. അതുകൊണ്ട് ഏഷ്യാ കപ്പിലും സഞ്ജു ആയിരിക്കണം ഇന്ത്യയുടെ നമ്പര്‍ വണ്‍ ചോയ്സെന്നും ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.

Read More: Sanju Samson: ആ 9 സിക്സുകൾ ഗംഭീറിനുള്ള സന്ദേശമാണ്; വിയർപ്പൊഴുക്കി സഞ്ജു

Sanju Samson

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: