/indian-express-malayalam/media/media_files/2025/02/11/l1GF7CW43ZwDSeSIj52v.jpg)
സൽമാൻ നിസാർ, സഞ്ജു സാംസൺ: (കേരള ക്രിക്കറ്റ് അസോസിയേഷൻ, ഇൻസ്റ്റഗ്രാം)
മലയാളികൾ ക്രിക്കറ്റിന്റെ രണ്ടാമത്തെ മക്കയായി കരുതുന്ന സ്ഥലം, തലശേരി. ഇവിടെ നിന്നാണ് 'ബക്കി' എന്ന് വിളിപ്പേരുള്ള സൽമാൻ നിസാർ എന്ന ക്രിക്കറ്റ് താരം വരുന്നത്. പുനെയിൽ സെഞ്ചുറിയോടെ സൽമാൻ ഒരിക്കൽ കൂടി കേരളത്തിന്റെ രക്ഷകനായി. പത്താം വിക്കറ്റിൽ ബേസിൽ തമ്പിയെ കൂട്ടുപിടിച്ച് 81 റൺസിന്റെ കൂട്ടുകെട്ട്. ഇതോടെ നിർണായകമായ ഒരു റൺസ് ലീഡിലേക്ക് കേരളം. സൽമാന്റെ വേരുകളിൽ ക്രിക്കറ്റ് ഇന്നും ഇന്നലെയും ഒഴുകാൻ തുടങ്ങിയതല്ല. 1930 മുതലുള്ള ചരിത്രമുണ്ട് അതിന് പിന്നിൽ.
ഇംഗ്ലീഷ് താരം കോളിൻ കൌഡ്രേയുടെ പിതാവ് നിലഗിരി താഴ് വരയിറങ്ങി 1930കളിലായിരുന്നു തലശേരിയിലേക്ക് ക്രിക്കറ്റ് കളിക്കാനെത്തുന്നത്. അതോടെ തലശേരിയുടെ വേരുകളിൽ ക്രിക്കറ്റ് പടർന്ന് പിടിച്ചു. ക്രിക്കറ്റ് മാത്രമല്ല, ഇന്ത്യൻ സർക്കസുകളിൽ ജനശ്രദ്ധ പിടിച്ചുപറ്റിയ ജംബോ, ജെമിനി, ഗ്രേറ്റ് ബോംബെ, രാജ്കമൽ, അമർ എന്നിവയുടെ ജന്മസ്ഥലവും തലശേരി തന്നെ.
ആധുനിക ഇന്ത്യൻ സർക്കസിന്റെ പിതാവായ കില്ലേരി കുഞ്ഞിക്കണ്ണൻ ഇന്ത്യയൊട്ടാകെ പ്രശസ്തി നേടിയത് പോലെ സൽമാൻ നിസാർ തന്റെ മികവാർന്ന സ്ട്രോക്ക്മേക്കിങ്ങിലൂടെ, യോർക്കറുകളെ നിശഭ്രപമാക്കി, 12 ഫോറും നാല് സിക്സും പറത്തി ഒരു ജിംനാസ്റ്റിക് ഇന്നിങ്സോടെ ഇന്ത്യൻ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിക്കന്നു.
ജമ്മുവിന്റെ പേസർമാരും സ്പിന്നർമാരും ചില്ലറക്കാരായിരുന്നില്ല. എന്നാൽ കവറിന് മുകളിലൂടെ സിക്സ് പറത്തിയും പോസിറ്റീവായി ബാറ്റ് ചെയ്തും സൽമാൻ തലശേരിയുടെ നെഞ്ചുറപ്പ് കാണിച്ചു. പോക്കറ്റ് സൈസ് ഡൈനാമൈറ്റ് ആണ് സൽമാൻ. "ഞാൻ ക്രിക്കറ്റിനെ സ്നേഹിക്കുന്നു. സഹതാരങ്ങൾ ഐപിഎൽ കളിക്കുന്നത് എന്നെ സന്തോഷിപ്പിക്കുന്നു," രണ്ട് ഫോർമാറ്റിലും വേണ്ട പരിഗണന ലഭിക്കാത്തതിലും പരിഭവമില്ലാതെ സൽമാൻ പറയുന്നു.
"സ്വന്തം കഴിവിൽ വിശ്വസിച്ചാൽ അത്ഭുതങ്ങൾ സംഭവിക്കും എന്നാണ് പരിശീലകൻ അമേയ് ഖുറാസിയ പറയുന്നത്. സക്സേനയുടെ വിശ്വാസമാണ് ഞങ്ങളും പിന്തുടരുന്നത്. അവർക്ക് ഷോട്ട് കളിക്കാൻ സാധിക്കും എങ്കിൽ ഞങ്ങൾക്കും സാധിക്കും. അത്രയും പോസിറ്റീവാണ്. സ്പിന്നർമാരിൽ നിന്ന് ഷോർട്ട് ബോളാണ് വരുന്നത് എങ്കിൽ എളുപ്പം ഫോർ കണ്ടെത്താം. പക്ഷേ ഡ്രൈവ് കളിക്കുന്നത് ഒഴിവാക്കണം. അങ്ങനെയാണ് സക്സേന പറയുന്നത്," സൽമാൻ പറഞ്ഞു.
View this post on InstagramA post shared by Kerala Cricket Association (@keralacricketassociation)
ഫസ്റ്റ് ക്ലാസിൽ അരങ്ങേറിയിട്ട് ഒരു ദശകം
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ സൽമാൻ അരങ്ങേറ്റം കുറിച്ചിട്ട് ഒരു ദശകം പിന്നിടുന്നു. പക്ഷേ 30ൽ താഴെ മത്സരങ്ങൾ മാത്രമാണ് കളിച്ചിട്ടുള്ളത്. രഞ്ജി ട്രോഫി സീസണിന്റെ തുടക്കത്തിൽ സൽമാൻ സെഞ്ചുറിയിലേക്ക് എത്തിയാനെ. 262 പന്തിൽ നിന്ന് 95 റൺസ് എടുത്ത് സൽമാൻ നിൽക്കുമ്പോഴാണ് കേരള ക്യാപ്റ്റൻ ഇന്നിങ്സ് ഡിക്ലയർ ചെയ്തത്. സെഞ്ചുറിയിലേക്ക് എത്താനുള്ള എട്ട് വർഷത്തെ സൽമാന്റെ കാത്തിരിപ്പാണ് അവിടെ അവസാനിക്കാതെ പോയത്.
"അവിടെ ഡിക്ലയർ ചെയ്യുക എന്നത് ടീമിന്റെ തീരുമാനമായിരുന്നു. അതിനോട് ഞാൻ പൂർണമായും യോജിക്കുന്നു. വ്യക്തിഗത നേട്ടങ്ങൾക്ക് വേണ്ടിയല്ല രഞ്ജി ക്രിക്കറ്റ് കളിക്കുന്നത്. ടീമിന് എന്താണോ ഗുണം ചെയ്യുന്നത് അതിനൊപ്പമാണ് ഞാൻ," സൽമാൻ നിസാർ പറയുന്നു.
എന്നാൽ പിന്നാലെ സെഞ്ചുറികൾ സൽമാനെ തേടിയെത്തി. ബിഹാറിനെതിരെ 150 റൺസ്. 81-4 എന്ന നിലയിൽ കേരളം തകർന്ന് നിൽക്കുമ്പോഴായിരുന്നു ആ ഇന്നിങ്സ്. സൽമാന്റെ സെഞ്ചുറി ബലത്തിൽ ബോണസ് പോയിന്റോടെ കേരളം ക്വാർട്ടറിലെത്തി, ആറ് വർഷത്തിന് ശേഷം.
മതവിശ്വാസത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത കുടുംബത്തിൽ നിന്നാണ് സൽമാൻ വരുന്നത്. സഹോദരന്റെ പാത പിന്തുടർന്നാണ് സൽമാൻ ക്രിക്കറ്റിലേക്ക് വന്നത്. ക്രിക്കറ്റിൽ റൺസ് കണ്ടെത്താൻ സാധിക്കാതെ വന്നിട്ടും സഹോദരനൊപ്പം ദുബായിലേക്ക് പോകാൻ നിസാർ തയ്യാറായില്ല. "ഒൻപത് വർഷം ഞാൻ കൊച്ചി അക്കാദമിയിൽ നിന്നു," സൽമാൻ പറയുന്നു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us