scorecardresearch

"ഗംഭീർ പറയാൻ പാടില്ലാത്തത് പറഞ്ഞു"; മുൻ സഹതാരത്തിനെതിരെ ആഞ്ഞടിച്ച് ശ്രീശാന്ത്

സ്വന്തം സഹപ്രവർത്തകരെ നിങ്ങൾ ബഹുമാനിക്കുന്നില്ലെങ്കിൽ ജനങ്ങളെ പ്രതിനിധീകരിക്കുന്നതിൽ എന്ത് അർത്ഥമുണ്ട്? അദ്ദേഹം ഉപയോഗിച്ച വാക്കുകളും ക്രിക്കറ്റ് മൈതാനത്ത് ലൈവായി പറഞ്ഞ കാര്യങ്ങളും എനിക്ക് സ്വീകാര്യമല്ലെന്നും ശ്രീ പറഞ്ഞു.

സ്വന്തം സഹപ്രവർത്തകരെ നിങ്ങൾ ബഹുമാനിക്കുന്നില്ലെങ്കിൽ ജനങ്ങളെ പ്രതിനിധീകരിക്കുന്നതിൽ എന്ത് അർത്ഥമുണ്ട്? അദ്ദേഹം ഉപയോഗിച്ച വാക്കുകളും ക്രിക്കറ്റ് മൈതാനത്ത് ലൈവായി പറഞ്ഞ കാര്യങ്ങളും എനിക്ക് സ്വീകാര്യമല്ലെന്നും ശ്രീ പറഞ്ഞു.

author-image
Sports Desk
New Update
S Sreesanth | Gambhir

ഫൊട്ടോ: സ്ക്രീൻഗ്രാബ്

വെറ്ററൻ സീനിയർ താരങ്ങളുടെ ക്രിക്കറ്റ് മത്സരത്തിനിടെ മലയാളിയും മുൻ ഇന്ത്യൻ പേസറുമായ ശ്രീശാന്തിനെതിരെ ബിജെപി എംപിയും മുൻ ഇന്ത്യൻ താരവുമായ ഗൌതം ഗംഭീർ ചീത്തവിളിച്ചതായി പരാതി. ശ്രീശാന്ത് തന്നെയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി ഇൻസ്റ്റഗ്രാമിൽ കുറിപ്പിട്ടത്. ഗംഭീർ ഉപയോഗിച്ച വാക്കുകളും ക്രിക്കറ്റ് മൈതാനത്ത് ലൈവായി പറഞ്ഞ കാര്യങ്ങളും ഒട്ടും അംഗീകരിക്കാനാകില്ലെന്നും ഇപ്പോഴും ആളുകൾ തന്നെ ഒരു കാരണവുമില്ലാതെ താഴ്ത്തിക്കെട്ടാൻ ആഗ്രഹിക്കുന്നുണ്ടെന്നും ശ്രീശാന്ത് വിമർശിച്ചു.

Advertisment

ഗുജറാത്ത് ജയന്റ്‌സും ഇന്ത്യ ക്യാപിറ്റൽസും തമ്മിലുള്ള ലെജൻഡ്‌സ് ലീഗ് മത്സരത്തിനിടെയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ എസ് ശ്രീശാന്തും ഗൗതം ഗംഭീറും വാക്കുതർക്കത്തിൽ ഏർപ്പെട്ടത്. കളിക്കളത്തിലെ തർക്കം രൂക്ഷമാകുന്നില്ലെന്ന് ഉറപ്പാക്കാൻ കളിക്കാരും അമ്പയർമാരും ഇടപെട്ടിരുന്നു. മത്സരത്തിന് ശേഷം ഗംഭീർ തന്നോട് 'വളരെ അപമര്യാദയായി സംസാരിച്ചു' എന്ന് ആരോപിച്ച് ശ്രീശാന്ത് ഇൻസ്റ്റഗ്രാമിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു.

"എല്ലാ സഹപ്രവർത്തകരുമായും എപ്പോഴും വഴക്കിടുന്ന ഒരാളാണ് ഗംഭീർ. അതും ഒരു കാരണവുമില്ലാതെ. വീരു ഭായ് ഉൾപ്പെടെയുള്ള തന്റെ മുതിർന്ന കളിക്കാരെ പോലും അദ്ദേഹം ബഹുമാനിക്കുന്നില്ല. അത് തന്നെയാണ് ഇന്ന് സംഭവിച്ചത്. ഒരു പ്രകോപനവുമില്ലാതെ, ഗൗതം ഗംഭീർ പറയാൻ പാടില്ലാത്ത വളരെ പരുഷമായ ഒരു കാര്യം എന്നെ വിളിച്ചുകൊണ്ടിരുന്നു.

Advertisment

ഞാൻ ഇവിടെ ഒട്ടും തെറ്റുകാരനല്ല. പറയാൻ പാടില്ലാത്ത കാര്യങ്ങളാണ് ഗംഭീർ പറഞ്ഞത്. തീർച്ചയായും നിങ്ങളെ ഞാൻ അറിയിക്കും. എനിക്ക് പെട്ടെന്ന് അന്തരീക്ഷം ലഘൂകരിക്കാൻ ആഗ്രഹമുണ്ടായിരുന്നു. മിസ്റ്റർ ഗൗതി എന്താണ് ചെയ്തത്. എത്രയും വേഗം നിങ്ങൾക്കെല്ലാം അറിയാനാകും. അദ്ദേഹം ഉപയോഗിച്ച വാക്കുകളും ക്രിക്കറ്റ് മൈതാനത്ത് ലൈവായി പറഞ്ഞ കാര്യങ്ങളും എനിക്ക് സ്വീകാര്യമല്ല. 

എന്റെ കുടുംബം, എന്റെ സംസ്ഥാനം, എല്ലാവരും ഒരുപാട് പ്രശ്നങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. നിങ്ങളുടെ എല്ലാ പിന്തുണയോടെയും ഞാൻ ആ പോരാട്ടം നടത്തി. ഇപ്പോൾ ആളുകൾ എന്നെ ഒരു കാരണവുമില്ലാതെ താഴ്ത്തിക്കെട്ടാൻ ആഗ്രഹിക്കുകയാണ്. പറയാൻ പാടില്ലാത്ത കാര്യങ്ങളാണ് അയാൾ പറഞ്ഞത്. അദ്ദേഹം പറഞ്ഞത് ഞാൻ തീർച്ചയായും നിങ്ങളെ അറിയിക്കും,” ശ്രീശാന്ത് പറഞ്ഞു.

വിരാട് കോഹ്‌ലിയുമായുള്ള ഗംഭീറിന്റെ വഴക്കുകളും ശ്രീശാന്ത് ചൂണ്ടിക്കാട്ടി. “സ്വന്തം സഹപ്രവർത്തകരെ നിങ്ങൾ ബഹുമാനിക്കുന്നില്ലെങ്കിൽ ജനങ്ങളെ പ്രതിനിധീകരിക്കുന്നതിൽ എന്ത് അർത്ഥമുണ്ട്? ബ്രോഡ് കാസ്റ്റിംഗിൽ പോലും വിരാടിനെക്കുറിച്ച് ചോദിക്കുമ്പോൾ അദ്ദേഹം അവനെക്കുറിച്ച് സംസാരിക്കാറില്ല. അവൻ മറ്റെന്തെങ്കിലും സംസാരിക്കുന്നു. കൂടുതൽ വിശദമായി പോകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഞാൻ വളരെധികം വേദനിച്ചിട്ടുണ്ട്, എന്റെ കുടുംബം വേദനിച്ചു, എന്റെ പ്രിയപ്പെട്ടവർ വേദനിക്കുന്നു എന്ന് പറയാൻ ആഗ്രഹിക്കുന്നു. പിന്നെ അവൻ കാര്യങ്ങൾ പറഞ്ഞ രീതിയും. ഞാൻ ഒരു മോശം വാക്കോ ഒരു അധിക്ഷേപമോ ഉപയോഗിച്ചിട്ടില്ല. അവൻ എപ്പോഴും പറയുന്ന വാക്കുകൾ പറഞ്ഞുകൊണ്ടേയിരുന്നു," 40കാരനായ ശ്രീശാന്ത് പറഞ്ഞു.

ഗംഭീറിനെതിരെ ശ്രീശാന്തിന്റെ ഭാര്യയും ഇൻസ്റ്റഗ്രാമിലൂടെ വിമർശനം നടത്തി. "വർഷങ്ങളോളം തന്റെ കൂടെ ഇന്ത്യയ്ക്ക് വേണ്ടി കളിച്ച ഒരു താരത്തിന് ഈ നിലയിലേക്ക് അധപതിക്കാൻ കഴിയുമെന്ന് ശ്രീയിൽ നിന്ന് കേൾക്കുന്നത് ഞെട്ടിപ്പിക്കുന്നതാണ്. സജീവ ക്രിക്കറ്റിൽ നിന്ന് വിരമിച്ചിട്ട് വർഷങ്ങൾക്ക് ശേഷവും ഇതാണ് അവസ്ഥ. ഇത്തരത്തിലുള്ള പെരുമാറ്റം കാണുമ്പോൾ വളർത്തുദോഷമാണെന്നാണ് തോന്നുന്നത്. ഇവിടെ കുട്ടിക്കാലത്ത് വളരെയധികം പ്രാധാന്യമർഹിക്കുന്നു. ഇത് ശരിക്കും ഞെട്ടിക്കുന്നതാണ്," ഭുവനേശ്വരി ശ്രീശാന്ത് പറഞ്ഞു.

Read More Sports Stories Here

S Sreesanth Gautam Gambhir

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: