scorecardresearch

സഞ്ജുവിന്റെ സെഞ്ചുറി പാഴായിട്ടില്ല; കേരളത്തിന് ഇനിയും വിജയ് ഹസാരെ ട്രോഫി നേടാം

ക്യാപ്റ്റനെന്ന നിലയിലും സഞ്ജുവിന് ഈ പ്രകടനം കൂടുതൽ ആത്മവിശ്വാസം നൽകും. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന മത്സരത്തിൽ സഞ്ജുവിന്റെ ബാറ്റിൽ നിന്ന് സെഞ്ചുറി പിറക്കുമോ എന്നാണ് ആരാധകർ കാത്തിരിക്കുന്നത്. 

ക്യാപ്റ്റനെന്ന നിലയിലും സഞ്ജുവിന് ഈ പ്രകടനം കൂടുതൽ ആത്മവിശ്വാസം നൽകും. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന മത്സരത്തിൽ സഞ്ജുവിന്റെ ബാറ്റിൽ നിന്ന് സെഞ്ചുറി പിറക്കുമോ എന്നാണ് ആരാധകർ കാത്തിരിക്കുന്നത്. 

author-image
Sports Desk
New Update
sanju Samson | Kerala

ഫൊട്ടോ: എക്സ്/ Johns.

വിജയ് ഹസാരെ ട്രോഫി യോഗ്യതാ റൌണ്ടിൽ ഏഴ് മത്സരങ്ങളിൽ നിന്ന് അഞ്ച് വിജയങ്ങൾ നേടി ഗ്രൂപ്പ് എയിൽ ചാമ്പ്യന്മാരായിട്ടും, കേരളത്തെ മറികടന്ന് ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചത് മുംബൈയാണ്. ഇരു ടീമുകൾക്കും ഇരുപത് പോയിന്റ് വീതം ലഭിച്ചിട്ടും, നെറ്റ് റൺറേറ്റിന്റെ കരുത്തിൽ കേരളമാണ് ഒന്നാമതെത്തിയത്. നേരത്തെ മുഖാമുഖം നേരിട്ട നിർണായക മത്സരത്തിൽ കേരളത്തെ തോൽപ്പിച്ചതിന്റെ ആനൂകൂല്യം മുതലെടുത്താണ്, മുംബൈ നേരിട്ട് ക്വാർട്ടർ ഫൈനലിലേക്ക് ടിക്കറ്റെടുത്തത്.

Advertisment

അതേസമയം, സഞ്ജു സാംസൺ നയിക്കുന്ന കേരള ടീമിന് ഇനി ടൂർണമെന്റിൽ മുന്നേറാൻ പ്രീ ക്വാർട്ടർ മത്സരം കളിക്കേണ്ടി വരും. ഈ മാസം 9ന് നടക്കുന്ന മത്സരത്തിൽ മഹാരാഷ്ട്രയെ ആണ് സഞ്ജുവിനും കൂട്ടർക്കും എതിരിടേണ്ടത്. പ്രീ ക്വാർട്ടറിൽ വിജയിച്ചാൽ ക്വാർട്ടർ ഫൈനലിൽ രാജസ്ഥാനെയാണ് കേരള ടീമിന് നേരിടേണ്ടി വരിക.

മറ്റൊരു പ്രീ ക്വാർട്ടർ മത്സരത്തിൽ ബംഗാളും ഗുജറാത്തും മത്സരിക്കും. എ ഗ്രൂപ്പിലെ അവസാന മത്സരത്തിൽ സഞ്ജു സാംസണിന്റെ തകർപ്പൻ സെഞ്ചുറിക്കും കേരളത്തിന് ജയം സമ്മാനിക്കാനായില്ല. റെയിൽവേസ് 18 റൺസിനാണ് കേരളത്തെ വീഴ്ത്തിയത്. നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 255 റൺസ് നേടി റെയിൽവേസിനായി സഹാബ് യുവരാജ് (136 പന്തിൽ 126) സെഞ്ചുറി നേടി.

Advertisment

താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടർന്ന കേരളത്തിന് തുടക്കത്തിലേ പിഴച്ചു. 54 റൺസ് എടുക്കുമ്പോഴേക്കും അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ട ടീമിനെ സഞ്ജുവും ( 139 പന്തിൽ 128) ശ്രേയസ് ഗോപാലും (63 പന്തിൽ 53) കരകയറ്റിയെങ്കിലും ഈ കൂട്ടുകെട്ട് തകർന്നത് തിരിച്ചടിയായി. നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 237 റൺസെടുക്കാനേ കേരള ടീമിന് സാധിച്ചുള്ളൂ.

ഏറെ നാളുകൾക്ക് ശേഷമാണ് സഞ്ജുവിന്റെ ബാറ്റിൽ നിന്നൊരു സെഞ്ചുറി പിറക്കുന്നത്. പ്രതിഭാധനനായ കളിക്കാരനെന്ന വിശേഷണമുണ്ടായിട്ടും ഭാഗ്യത്തിന്റെ പിന്തുണയില്ലാത്തതാണ് താരത്തിന് പലപ്പോഴും തിരിച്ചടിയാകുന്നത്.

സഞ്ജു ഫോമിലേക്കുയർന്നത് പ്രീ ക്വാർട്ടർ ഘട്ടത്തിൽ കേരളത്തിന് കൂടുതൽ ആത്മവിശ്വാസമേകും. ക്യാപ്റ്റനെന്ന നിലയിലും സഞ്ജുവിന് ഇത് കൂടുതൽ ആശ്വാസം നൽകും. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന മത്സരത്തിൽ സഞ്ജുവിന്റെ ബാറ്റിൽ നിന്ന് സെഞ്ചുറി പിറക്കുമോ എന്നാണ് ആരാധകർ കാത്തിരിക്കുന്നത്. 

40ാം ഓവർ വരെ 110 പന്തുകൾ നേരിട്ട സഞ്ജു ഒരു സിക്സും രണ്ട് ഫോറും മാത്രമാണ് നേടിയത്. എന്നാൽ, അടുത്ത 28 പന്തിൽ വെടിക്കെട്ട് പ്രകടനമാണ് കാണാനായത്. ആറ് ഫോറും അഞ്ച് കൂറ്റൻ സിക്സറുകളും സാംസൺ പറത്തി.

Read More Sports Stories Here

vijay hasare trophy Sanju Samson

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: