/indian-express-malayalam/media/media_files/vpUqzwGGrRsUa2MZPxOK.jpg)
ഫൊട്ടോ: എക്സ്/ Hoorain Baloch
ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം വിരാട് കോഹ്ലിക്കൊപ്പം നീല ജഴ്സിയിൽ തിളങ്ങി, ബോളിവുഡ് നടിയും ഭാര്യയുമായ അനുഷ്ക ശർമ്മ. പ്രമുഖ വസ്ത്ര നിർമ്മാണ ബ്രാൻഡായ പ്യൂമയ്ക്ക് വേണ്ടി ഇരുവരും നടത്തിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. "കിങ് ആൻ ക്വീൻ" എന്ന തരത്തിലുള്ള അഭിനന്ദന കമന്റുകളാണ് ഈ ഫോട്ടോയുടെ പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെടുന്നത്.
Virat Kohli & Anushka Sharma in the Puma's photo-shoot ❤️
— Roman Aamir (@Romanaamir01) November 27, 2023
Welcome To RCB Cameron Green#ShubmanGill#AliaBhatt#Rolex#BiggBossTamil7#BaddiesEast#SeharKhan#AnimalPreReleaseEvent#AnimalMovie#Kajol#MumbaiIndians#GujaratTitans#HardikPandaya#aksharasingh#OnePlus12… pic.twitter.com/CRIVgNeeuB
ഫോട്ടോഷൂട്ടിനായി താരങ്ങൾ പ്രത്യക്ഷപ്പെടുന്ന ഒരു വീഡിയോയും സോഷ്യൽ മീഡിയയിൽ നവംബർ 27 മുതൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഏറെ ദിവസത്തെ കാത്തിരിപ്പിനൊടുവിലാണ് പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ താരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.
Virat Kohli and Anushka Sharma featured in a global commercial campaign with Hifen Studios for Puma. pic.twitter.com/ZknJ7Q1qul
— Mufaddal Vohra (@mufaddal_vohra) December 6, 2023
ടീം ഇന്ത്യയുടെ ജേഴ്സിയോട് സാമ്യമുള്ള ആകാശനീല നിറത്തിലുള്ള ജാക്കറ്റുകളാണ് താരങ്ങൾ അണിഞ്ഞിരിക്കുന്നത്. സംഗതി കളറായിട്ടുണ്ടെന്നാണ് പോസ്റ്റുകൾക്ക് താഴെ ആരാധകർ കമന്റിടുന്നത്. വിരാട് കോഹ്ലിയും അനുഷ്കയും തമ്മിലുള്ള പ്രണയവും സോഷ്യൽ മീഡിയ പോസ്റ്റുകളും ആരാധകർക്കിടയിൽ എല്ലായിപ്പോഴും വലിയ ചർച്ചയാകുന്ന സംഗതിയാണ്.
Virat Kohli & Anushka Sharma during the Puma Ad Shoot.
— Hoorain Baloch (@HoorainPak1) December 6, 2023
- A beautiful picture. pic.twitter.com/LIMPwATega
ക്രിക്കറ്റ് മത്സരങ്ങൾ നടക്കുന്ന ഗ്രൌണ്ടുകളിലെ അനുഷ്കയും സജീവമായ സാന്നിധ്യവും, വിരാട് കോഹ്ലി ഓരോ തവണ സെഞ്ചുറി തികയ്ക്കുമ്പോഴും ഗ്യാലറിയിലിരിക്കുന്ന അനുഷ്കയ്ക്ക് ഫ്ലൈയിങ് കിസ്സുകൾ അയയ്ക്കുന്നതും പതിവാണ്. ഇതും സ്ഥിരമായി വാർത്തകളിൽ ഇടംപിടിക്കാറുണ്ട്.
Read More Sports Stories Here
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us