/indian-express-malayalam/media/media_files/2025/04/05/8FDQuCN2EXmsGURXpd4r.jpg)
Sanju Samson, Yashaswi Jaiswal Photograph: (IPL, Instagram)
RR vs PBKS IPL 2025: സീസണിലെ കരുത്തരായ പഞ്ചാബ് കിങ്സിന് മുൻപിൽ 206 റൺസ് വിജയ ലക്ഷ്യം വെച്ച് രാജസ്ഥാൻ റോയൽസ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാൻ റോയൽസ് നാല് വിക്കറ്റ് നഷ്ടത്തിൽ ആണ് 205 എന്ന സ്കോറിലേക്ക് എത്തിയത്. സീസണിൽ ആദ്യമായി തിളങ്ങി അർധ ശതകം പിന്നിട്ട യശസ്വി ജയ്സ്വാളിന്റെ ബാറ്റിങ്ങും ക്യാപ്റ്റൻ റിയാൻ പരാഗിന്റെ ഇന്നിങ്സുമാണ് രാജസ്ഥാൻ റോയൽസിനെ സ്കോർ 200 കടത്താൻ സഹായിച്ചത്.
അവസാന നാല് ഓവറിൽ 55 റൺസ് കണ്ടെത്താൻ രാജസ്ഥാൻ റോയൽസിന് കഴിഞ്ഞു. അവസാന ഓവറിൽ ധ്രുവ് ജുറെലിൽ നിന്ന് വന്ന കാമിയോയും മികച്ച ടോട്ടലിലേക്ക് എത്താൻ രാജസ്ഥാനെ സഹായിച്ചു.
ഓപ്പണിങ്ങിൽ സഞ്ജു സാംസണും യശസ്വി ജയ്സ്വാളും ചേർന്ന് 89 റൺസിന്റെ കൂട്ടുകെട്ട് കണ്ടെത്തി. 11ാം ഓവറിൽ സഞ്ജു സാംസണിനെ മടക്കി ഫെർഗൂസൻ ആണ് പഞ്ചാബിന് ആദ്യ ബ്രേക്ക് നൽകിയത്. 26 പന്തിൽ നിന്ന് 38 റൺസ് നേടിയാണ് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ മടങ്ങിയത്.
സഞ്ജു മടങ്ങിയതിന് പിന്നാലെ യശസ്വി ജയ്സ്വാളും റിയാൻ പരാഗും ചേർന്ന് രാജസ്ഥാൻ സ്കോർ മുൻപോട്ട് കൊണ്ടുപോയി. 14ാം ഓവറിൽ യശസ്വി ജയ്സ്വാൾ മടങ്ങി. 45 പന്തിൽ നിന്ന് മൂന്ന് ഫോറും അഞ്ച് സിക്സും സഹിതം 67 റൺസ് എടുത്ത യശസ്വിയേയും ഫെർഗൂസൻ തന്നെയാണ് വീഴ്ത്തിയത്. റിയാൻ പരാഗ് 25 പന്തിൽ നിന്ന് മൂന്ന് ഫോറും മൂന്ന് സിക്സും പറത്തി 43 റൺസോടെ പുറത്താവാതെ നിന്നു.
12 റൺസ് എടുത്ത നിതീഷ് റാണയെ ജാൻസെനും 20 റൺസെടുത്ത ഹെറ്റ്മെയറെ അർഷ്ദീപും മടക്കി. ധ്രുവ് ജുറെൽ അഞ്ച് പന്തിൽ നിന്ന് 13 റൺസ് എടുത്തു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.