/indian-express-malayalam/media/media_files/2025/01/02/dOqIZ1mZBCqctHSeqxDi.jpg)
Rohit Sharma During Practice Photograph: (Rohit Sharma, Instagram)
മുംബൈയുടെ രഞ്ജി ട്രോഫി ടീമിനൊപ്പം ചേർന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ. മുംബൈ ടീമിനൊപ്പം നെറ്റ് സെഷനിൽ പരിശീലനം ആരംഭിക്കുകയാണ് രോഹിത് ചെയ്തത്. എന്നാൽ മുംബൈക്കായി രഞ്ജി ട്രോഫി കളിക്കാൻ സന്നദ്ധനാണ് എന്ന് രോഹിത് ടീമിനെ അറിയിച്ചിട്ടില്ല.
മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലാണ് രോഹിത് പരിശീലനം ആരംഭിച്ചത്. ഓസീസ് പര്യടനം കഴിഞ്ഞ് തിരിച്ചെത്തിയ ഉടനെ രോഹിത് നെറ്റ്സിലെ തന്റെ പരിശീലനം ആരംഭിക്കുകയാണ്. ചാംപ്യൻസ് ട്രോഫി മുൻപിൽ വെച്ചാണ് രോഹിത്തിന്റെ പരിശീലനം എന്ന് വ്യക്തം.
രഞ്ജി ട്രോഫിയിൽ ജമ്മു കശ്മീരിന് എതിരെയാണ് മുംബൈയുടെ അടുത്ത മത്സരം. മുംബൈ ടീമിനൊപ്പം റെഡ് ബോളിൽ പരിശീലനം നടത്തിയതിന് ശേഷം അടുത്ത ദിവസങ്ങളിൽ രഞ്ജി കളിക്കുമോ എന്ന കാര്യം രോഹിത് വ്യക്തമാക്കും എന്നാണ് സൂചന. ഫോം വീണ്ടെടുക്കാൻ രോഹിത്, കോഹ്ലി ഉൾപ്പെടെ മുതിർന്ന താരങ്ങൾ ആഭ്യന്തര ക്രിക്കറ്റ് കളിക്കാൻ തയ്യാറാവണം എന്ന ആവശ്യം ശക്തമായിരുന്നു.
മുംബൈ രഞ്ജി ട്രോഫി ടീമിനൊപ്പം രോഹിത് പരിശീലനം ആരംഭിച്ചു, എന്നാൽ രഞ്ജി മത്സരം കളിക്കുമോ എന്ന് തീരുമാനിച്ചിട്ടില്ല. എംസിഎയെ രോഹിത് ഇക്കാര്യം ഉടനെ അറിയിക്കും എന്നാണ് കരുതുന്നത്, എംസിഎ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
2015ലാണ് രോഹിത് അവസാനമായി രഞ്ജി ട്രോഫി മത്സരം കളിച്ചത്. ബോർഡർ ഗാവസ്കർ ട്രോഫിയിൽ എല്ലാ ടെസ്റ്റിലും പൂർണ പരാജയമായിരുന്നു രോഹിത്. 3, 9, 10, 3, 6 എന്നതാണ് നാല് ടെസ്റ്റുകളിൽ നിന്ന് രോഹിത്തിന്റെ സ്കോറുകൾ. ബാറ്റിങ് ശരാശരി 10.93.
എല്ലാവരും ആഭ്യന്തര ക്രിക്കറ്റ് കളിക്കണം
എല്ലാ താരങ്ങളും രഞ്ജി ട്രോഫി കളിക്കണം എന്നാണ് താൻ താത്പര്യപ്പെടുന്നത് എന്നാണ് ബോർഡർ ഗാവസ്കർ ട്രോഫിയിലെ തോൽവിക്ക് പിന്നാലെ പരിശീലകൻ ഗംഭീർ പറഞ്ഞത്. എല്ലാ രഞ്ജി ട്രോഫി മത്സരവും കളിക്കാൻ തയ്യാറാവണം. ആഭ്യന്തര ക്രിക്കറ്റിന് പ്രാധാന്യം നൽകിയില്ല എങ്കിൽ ടെസ്റ്റ് ക്രിക്കറ്റ് കളിക്കാൻ താത്പര്യമുള്ളതും പ്രാപ്തരുമായ താരങ്ങളെ നമുക്ക് കണ്ടെത്താനാവില്ല എന്നും ഗംഭീർ പറഞ്ഞു. 2012ലാണ് രോഹിത് അവസാനമായി രഞ്ജി ട്രോഫി മത്സരം കളിച്ചത്.
Read More
- 'സ്ത്രീകൾക്ക് അധികാരം കൊടുക്കരുത്; ഇന്ധിരാ ഗാന്ധി രാജ്യം നശിപ്പിച്ചത് കണ്ടില്ലേ?'
- മണിക്കൂറിൽ 610 മൈല്‍ പറക്കുന്ന ജെറ്റ് സ്വന്തമാക്കി ക്രിസ്റ്റ്യാനോ ; 50 മില്ല്യണ്‍ യൂറോ വില
- 'ക്രിസ്റ്റ്യാനോ ഇപ്പോഴും ലോകകപ്പ് സ്വപ്നം കാണുന്നു; അതിനായി എന്തും ചെയ്യും'
- 2 കളി, 45 മിനിറ്റ്; ഓരോ മിനിറ്റിനും നെയ്മർക്ക് ലഭിച്ചത് 2.4 മില്യൺ യൂറോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.