/indian-express-malayalam/media/media_files/uploads/2019/10/Rohit-Sharma.jpg)
വിശാഖപട്ടണം: ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യ മികച്ചനിലയിൽ. രണ്ടാം ദിനം ഉച്ചഭക്ഷണത്തിനായി പിരിയുമ്പോൾ ഇന്ത്യ ഒന്നാം ഇന്നിങ്സിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 324 റൺസ് നേടിയിട്ടുണ്ട്. കന്നി ടെസ്റ്റ് സെഞ്ചുറി നേടിയ ഓപ്പണർ മായാങ്ക് അഗർവാൾ (138), ആറ് റൺസുമായി ചേതേശ്വർ പൂജാര എന്നിവരാണു ക്രീസിൽ.
317 റൺസിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇന്ത്യയ്‌ക്കു മികച്ച തുടക്കം സമ്മാനിച്ചത്. ടെസ്റ്റിൽ ഓപ്പണർ ബാറ്റ്സ്‌മാനായി ആദ്യ മത്സരത്തിനിറങ്ങിയ രോഹിത് ശർമയുടെ പ്രകടനം ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളെ ആവേശത്തിലാഴ്‌ത്തി. ഇരട്ട സെഞ്ചുറിക്കു തൊട്ടരികെയാണു രോഹിത്തിനു വിക്കറ്റ് നഷ്ടമായത്. 244 പന്തിൽനിന്ന് ആറ് സിക്‌സറും 23 ഫോറുമായി 176 റൺസാണു രോഹിത് സ്വന്തം പേരിൽ കുറിച്ചത്. കേശവ് മഹാരാജാണു രോഹിത്തിന്റെ കുതിപ്പിനു തടയിട്ടത്. ഇരട്ട സെഞ്ചുറിയിലേക്ക് അതിവേഗം കുതിക്കുകയായിരുന്ന രോഹിത് ശർമയെ ക്വിന്റൺ ഡി കോക്ക് സ്റ്റംപ് ചെയ്യുകയായിരുന്നു.
Read Also: ‘രാഹുല്‍ ഓവർറേറ്റഡ്’; മീമിന് ലൈക്കടിച്ച് രോഹിത് ശര്‍മ
/indian-express-malayalam/media/post_attachments/zoW0aeJhX2y3xX6pcBYw.jpg)
നായകൻ വിരാട് കോഹ്‌ലിയുടെ തീരുമാനങ്ങളെല്ലാം ശരിവയ്ക്കുന്ന പ്രകടനമായിരുന്നു രോഹിത് ശർമയുടേത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കോഹ്‌ലി രോഹിത്തിനെ ഓപ്പണറായി ഇറക്കി. സാവധാനം തുടങ്ങിയ രോഹിത് പതിയെ കത്തിക്കയറി. 154 പന്തിൽ സെഞ്ചുറി തികച്ച താരം ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ 174 പന്തിൽ 115 റൺസെടുത്തിട്ടുണ്ടായിരുന്നു. 224 പന്തിൽനിന്നാണ് രോഹിത് 150 റൺസ് നേട്ടം സ്വന്തമാക്കിയത്.
Read Also: ക്ഷീണിതനാണെങ്കിലും അയാള്‍ക്കു ടീമിനെ സഹായിക്കാനാകും; മെസ്സിയെ പുകഴ്ത്തി വാല്‍വര്‍ദെ
ടെസ്റ്റ് പരമ്പരയ്ക്ക് ഏറ്റവും കൂടുതല്‍ സംശയങ്ങള്‍ ഉയര്‍ന്നതു രോഹിത് ശര്‍മയെക്കുറിച്ചായിരുന്നു. ഏകദിനത്തില്‍ ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളും ഓപ്പണറുമാണു രോഹിത്. എന്നാല്‍ ടെസ്റ്റില്‍ താരത്തിനു തിളങ്ങാന്‍ സാധിച്ചിട്ടില്ല. മധ്യനിര ബാറ്റ്‌സ്മാനായിട്ടാണു രോഹിത് ഇതുവരെ ടെസ്റ്റിന് ഇറങ്ങിയിട്ടുള്ളത്. അതുകൊണ്ടു തന്നെ രോഹിത്തിനെ ടെസ്റ്റില്‍ ഓപ്പണറാക്കാനുള്ള തീരുമാനം തെല്ലൊന്ന് അമ്പരപ്പെടുത്തുന്നതായിരുന്നു. എന്നാല്‍ ആ സംശയങ്ങള്‍ക്കെല്ലാം ബാറ്റുകൊണ്ട് മറുപടി പറഞ്ഞിരിക്കുകയാണു താരം.
മായാങ്ക് അഗർവാളും രോഹിത്തും ചേർന്നുള്ള ഓപ്പണിങ് കൂട്ടുകെട്ടും വാനോളം പുകഴ്ത്തപ്പെടുന്നു. വിശാഖപട്ടണത്ത് ഇരുവരും ചേർന്ന് നേടിയ 317 റൺസ് കൂട്ടുകെട്ട് ദക്ഷിണാഫ്രിക്കെതിരായ ടീം ഇന്ത്യയുടെ ഏത് വിക്കറ്റിലെയും മികച്ച ഉയർന്ന കൂട്ടുകെട്ടാണ്. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന മൂന്നാമത്തെ കൂട്ടുകെട്ടുമാണിത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.