scorecardresearch

രോഹിത്തിന്റെ തോളിലെ പരിക്ക് ഗുരുതരമോ? ലോകകപ്പിൽ നിന്ന് പുറത്താകുമോ?

ഐറിഷ് പേസർ ജോഷ്വ ലിറ്റിലിന്റെ പന്ത് വലത് തോളിൽ തട്ടിയതിന് പിന്നാലെയാണ് ഇന്ത്യൻ ക്യാപ്റ്റൻ വേദന സഹിക്കാനാകാതെ കളം വിട്ടത്. 37 പന്തിൽ 52 റൺസെടുത്ത് നിൽക്കെയാണ് രോഹിത്ത് ബാറ്റിങ്ങ് മതിയാക്കിയത്

ഐറിഷ് പേസർ ജോഷ്വ ലിറ്റിലിന്റെ പന്ത് വലത് തോളിൽ തട്ടിയതിന് പിന്നാലെയാണ് ഇന്ത്യൻ ക്യാപ്റ്റൻ വേദന സഹിക്കാനാകാതെ കളം വിട്ടത്. 37 പന്തിൽ 52 റൺസെടുത്ത് നിൽക്കെയാണ് രോഹിത്ത് ബാറ്റിങ്ങ് മതിയാക്കിയത്

author-image
Sports Desk
New Update
 Rohit Sharma | shoulder injury

ഫൊട്ടോ: X/ ബിസിസിഐ

ടി20 ലോകകപ്പിൽ അയർലൻഡിനെതിരായ മത്സരത്തിൽ റിട്ടയർ ഹർട്ട് ചെയ്തതിൽ വിശദീകരണം നൽകി ഇന്ത്യൻ നായകൻ രോഹിത് ശർമ്മ. ഐറിഷ് പേസർ ജോഷ്വ ലിറ്റിലിന്റെ പന്ത് വലത് തോളിൽ തട്ടിയതിന് പിന്നാലെയാണ് ഇന്ത്യൻ ക്യാപ്റ്റൻ വേദന സഹിക്കാനാകാതെ കളം വിട്ടത്. മത്സര ശേഷവും തോളിന് അൽപ്പം വേദനയുണ്ടെന്നാണ് രോഹിത് ശർമ്മ അറിയിച്ചത്. എന്നാൽ ഇത് ​ഗുരുതരമായി കാണേണ്ടതില്ലെന്നാണ് ഇന്ത്യൻ ക്യാപ്റ്റൻ നൽകുന്ന സൂചന.

Advertisment

"പിച്ച് എങ്ങനെ പെരുമാറുമെന്ന് നമ്മുക്ക് അറിയാൻ കഴിയില്ല. അഞ്ച് മാസം മാത്രം പ്രായമുള്ള പിച്ചിലാണ് കളിക്കുന്നത്. രണ്ടാമത് ബാറ്റ് ചെയ്യുന്നതും പ്രയാസമായിരുന്നു. ബൗളർമാർക്ക് പിച്ചിൽ നിന്ന് വലിയ സഹായം ലഭിച്ചു. ലെങ്ത് ബോളുകൾ സ്ഥിരമായി അടിച്ചുകളിക്കാനായിരുന്നു തീരുമാനം," മത്സര ശേഷം രോഹിത് ശർമ്മ പറഞ്ഞു.

"അമേരിക്കയിലെ പിച്ചിൽ നാല് സ്പിന്നർമാരെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. എന്നാൽ താരങ്ങളെ തിരഞ്ഞെടുത്തപ്പോൾ ടീം സന്തുലിതയാണ് പരിഗണിച്ചത്. സാഹചര്യങ്ങൾ പേസർമാർക്ക് അനുകൂലമെങ്കിൽ ആ രീതിയിൽ ടീമിനെ ഇറക്കും. വെസ്റ്റ് ഇൻഡീസിൽ കളിക്കുമ്പോൾ സ്പിന്നർമാരെ ഉപയോഗിക്കേണ്ടതായി വരും," ഇന്ത്യൻ നായകൻ വ്യക്തമാക്കി.

Advertisment

ഹിറ്റ്മാൻ ഇറങ്ങി, പെയ്തിറങ്ങിയത് റെക്കോർഡ് മഴ!

ഇന്നലത്തെ പ്രകടനത്തോടെ ടി20 ക്രിക്കറ്റിൽ 4000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരമെന്ന ബഹുമതിയും രോഹിത്തിനെ തേടിയെത്തിയിരുന്നു. ഇതിന് പുറമെ ടി20 ലോകകപ്പുകളിൽ 1000 റൺസ് എന്ന നേട്ടവും ഹിറ്റ്മാൻ സ്വന്തമാക്കി. 37 പന്തിൽ 52 റൺസെടുത്ത് നിൽക്കെയാണ് രോഹിത്ത് കളി മതിയാക്കി കളം വിട്ടത്.

അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ 600 സിക്സറുകൾ നേടുന്ന ആദ്യ ക്രിക്കറ്റർ, ഐസിസിയുടെ വൈറ്റ് ബോൾ ക്രിക്കറ്റ് ടൂർണമെന്റുകളിൽ 100 സിക്സ് നേടുന്ന താരം, അന്താരാഷ്ട്ര ക്രിക്കറ്റിൽ 300 വിജയങ്ങൾ എന്നീ നേട്ടങ്ങളും രോഹിത്ത് ശർമ്മയെ തേടിയെത്തിയിരുന്നു. 

Read More Sports News Here

Indian Cricket Team Rohit Sharma

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: