scorecardresearch

രോഹിത് ശർമ്മയെ വെള്ളം കുടിപ്പിച്ച ബോളർമാർ ഇവർ

കരിയറിൽ താൻ നേരിട്ട ഏറ്റവും പ്രയാസമേറിയ ബോളർ ആരാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് രോഹിത്

കരിയറിൽ താൻ നേരിട്ട ഏറ്റവും പ്രയാസമേറിയ ബോളർ ആരാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് രോഹിത്

author-image
Sports Desk
New Update
rohit sharma, രോഹിത് ശർമ, new records, പുതിയ റെക്കോർഡ്, India vs West Indies, INDvsWI, ഇന്ത്യ - വെസ്റ്റ് ഇൻഡീസ്, tose, live score, playing eleven, virat kohli, ie malayalam, ഐഇ മലയാളം

വീരേന്ദർ സെവാഗിന് ശേഷം ഓപ്പണിങ് ബാറ്റ്സ്മാന്റെ റോളിൽ ഇന്ത്യയ്ക്ക് ലഭിച്ച വെടിക്കെട്ട് വീരനാണ് രോഹിത് ശർമ്മ. അനായാസം പന്തുകളെ ബൗണ്ടറി കടത്തുന്ന രോഹിത് അതിവേഗം അർധ സെഞ്ചുറികളും സെഞ്ചുറികളും ഇരട്ട സെഞ്ചുറികളും പിന്നിടുന്ന താരമാണ്. കരിയറിൽ താൻ നേരിട്ട ഏറ്റവും പ്രയാസമേറിയ ബോളർ ആരാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് രോഹിത്. മുഹമ്മദ് ഷമിക്കൊപ്പമുള്ള ഇൻസ്റ്റഗ്രാം ലൈവിനിടെയാണ് താരം ബോളർമാരെക്കുറിച്ച് സംസാരിച്ചത്.

Advertisment

Also Read: വിരാട് കോഹ്‌ലിക്കെതിരെ പന്തെറിയണോ, ജസ്‌പ്രീത് ബുംറയെ നേരിടണോ? എലിസ് പെറിയുടെ മറുപടി

കരിയറിന്റെ തുടക്കത്തിലും ഇപ്പോഴും എന്ന രണ്ട് വിഭാഗത്തിലാണ് താരം താൻ നേരിട്ട പ്രയാസമേറിയ ബോളർമാരെക്കുറിച്ച് പറഞ്ഞത്. 2007ൽ ഇന്ത്യൻ ടീമിനായി അരങ്ങേറ്റം കുറിക്കുമ്പോൾ ബ്രെറ്റ് ലീയും ഡെയ്ൽ സ്റ്റെയിനുമാണ് ബുദ്ധിമുട്ടേറിയ താരങ്ങളെന്ന് രോഹിത് പറയുന്നു. നേരത്തെ ഇന്ത്യൻ മധ്യനിരയിൽ കളിച്ച താരത്തെ പുറത്താക്കാൻ താരങ്ങൾക്ക് അനായാസം സാധിച്ചിരുന്നു എന്നാൽ ഇപ്പോൾ എല്ലാ ബോളർമാരുടെയും പേടി സ്വപ്നമാണ് രോഹിത്.

Also Read: കോവിഡ്-19 കരിയറിനെ തന്നെ ബാധിച്ചേക്കാവുന്ന നാല് താരങ്ങൾ

"ഞാൻ ടീമിലെത്തിയപ്പോൾ ലോകത്തിലെ ഏറ്റവും വേഗതയേറിയ ബോളർ ബ്രെറ്റ് ലീ ആയിരുന്നു. എന്റെ ആദ്യ ഏകദിന പരമ്പരയിൽ, ഞാൻ ദക്ഷിണാഫ്രിക്കയെ നേരിടാൻ അയർലണ്ടിലേക്ക് പോയി, അപ്പോൾ ഡെയ്ൽ സ്റ്റെയ്നും വളരെ വേഗത്തിലായിരുന്നു പന്തെറിഞ്ഞിരുന്നത്. ഞാൻ കളിക്കാൻ തുടങ്ങിയപ്പോൾ. എനിക്ക് ലീയെയും സ്റ്റെയിനെയും ശരിക്കും ഇഷ്ടമായിരുന്നു, പക്ഷെ അവരെ നേരിടുന്നതിലും എനിക്ക് ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു," രോഹിത് പറഞ്ഞു.

Advertisment

Also Read: കോഹ്‌ലിയേക്കാൾ കേമൻ 'ഹിറ്റ്‌മാൻ', രോഹിത്തിന്റെ ഉയർച്ചയ്‌ക്ക് പിന്നിൽ ധോണിയെന്നും ഗംഭീർ

നിലവിൽ കളിക്കുന്ന താരങ്ങളിൽ ദക്ഷിണാഫ്രിക്കയുടെ തന്നെ കഗിസോ റബാഡയും ഓസ്ട്രേലിയൻ താരം ജോഷ് ഹെയ്സൽവുഡുമാണ് മികച്ച ബോളർമാരെന്ന് രോഹിത് പറഞ്ഞു. മികച്ച അച്ചടക്കത്തോടെയാണ് ഇരുവരും പന്തെറിയുന്നതെന്നും രോഹിത്.

Rohit Sharma

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: