വിരാട് കോഹ്‌ലിക്കെതിരെ പന്തെറിയണോ, ജസ്‌പ്രീത് ബുംറയെ നേരിടണോ? എലിസ് പെറിയുടെ മറുപടി

ഒന്നുകിൽ വിരാട് കോലിക്കെതിരെ ബോൾ ചെയ്യാം, അല്ലെങ്കിൽ ജസ്പ്രീത് ബുംറയുടെ തീപാറുന്ന പന്തുകളെ നേരിടാം. ഇതിലേതു തിരഞ്ഞെടുക്കും?

Ellyse Perry, എല്ലിസ് പെറി, Virat Kohli, വിരാട് കോഹ്‌ലി, Jasprit Bumrah, ജസ്പ്രീത് ബുംറ, cricket, ക്രിക്കറ്റ്, ie malayalam, ഐഇ മലയാളം

ന്യൂഡൽഹി: വനിതാ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓൾറൗണ്ടർമാരിലൊരാളാണ് ഓസ്ട്രേലിയയുടെ എലിസ് പെറി. ബാറ്റുകൊണ്ടും ബോളുകൊണ്ടും ഒരേപോലെ തിളങ്ങുന്ന മറ്റൊരു താരം അടുത്തിടെയൊന്നും രാജ്യാന്തര ക്രിക്കറ്റിലുണ്ടായിട്ടില്ലായെന്ന് പറയാം. ആ താരത്തോട് രണ്ട് ഇന്ത്യൻ സൂപ്പർ താരങ്ങളിൽ ആരെ നേരിടുമെന്ന് ചോദിച്ചാലോ? ഒന്നുകിൽ വിരാട് കോഹ്‌ലിക്കെതിരെ ബോൾ ചെയ്യാം, അല്ലെങ്കിൽ ജസ്‌പ്രീത് ബുംറയുടെ തീപാറുന്ന പന്തുകളെ നേരിടാം. ഇതിലേതു തിരഞ്ഞെടുക്കും? ഈ ചോദ്യത്തിന് ഉത്തരം നൽകിയിരിക്കുകയാണ് പെറി.

വിരാട് കോഹ്‌ലിക്കെതിരെ പന്തെറിയാമെന്ന ഓപ്ഷനാണ് പെറി തിരഞ്ഞെടുത്തത്. പുരുഷ താരങ്ങൾ പോലും നേരിടാൻ ബുദ്ധിമുട്ടുന്ന ജസ്പ്രീത് ബുംറയുടെ യോർക്കറുകളെ നേരിടുന്നതിനേക്കാൾ വിരാട് കോഹ്‌ലിക്കെതിരെ പന്തെറിയാൻ തന്നെയാണ് ഇഷ്ടമെന്നായിരുന്നു പെറിയുടെ മറുപടി.

Also Read: കോവിഡ്-19 കരിയറിനെ തന്നെ ബാധിച്ചേക്കാവുന്ന നാല് താരങ്ങൾ

നേരത്തെ ഓസ്ട്രേലിയയിൽ പടർന്ന് പിടിച്ച കാട്ടുതീ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുവേണ്ടിയുള്ള പ്രദർശന മത്സരത്തിൽ പെറി ഇതിഹാസ താരം സച്ചിനെതിരെ പന്തെറിഞ്ഞിരുന്നു. സച്ചിനെതിരെ പന്തെറിയണമെന്ന പെറിയുടെ ആഗ്രഹം താരം സാധിച്ചുകൊടുക്കുകയായിരുന്നു. പെറിയെ ആദ്യ പന്തിൽ തന്നെ സച്ചിൻ ബൗണ്ടറി കടത്തുകയും ചെയ്തിരുന്നു.

Also Read: മുരളി വിജയ്‌യുടെ ആഗ്രഹത്തിന് മുന്നിൽ വീണ് എലിസ് പെറി

എലിസ് പെറിയോടൊപ്പം രാത്രി ഭക്ഷണം കഴിക്കാൻ പോകണമെന്ന മുരളി വിജയ്‌യുടെ ആഗ്രഹം വനിതാ താരം അംഗീകരിച്ചിരുന്നു. ചെന്നൈ സൂപ്പർ കിങ്സുമായുള്ള ലൈവ് ചാറ്റിനിടെയാണ് മുരളി വിജയ് ഇത്തരത്തിലൊരു ആഗ്രഹം പങ്കുവച്ചത്. ഇൻസ്റ്റഗ്രാം ലൈവിലൂടെ തന്നെയായിരുന്നു എലിസിയും ഇന്ത്യൻ താരത്തിന്റെ ആഗ്രത്തിന് യെസ് മൂളിയിരിക്കുന്നത്. പക്ഷെ ഒരു നിബന്ധനയുണ്ട് എലിസ് പെറിക്ക്.

Also Read: കോഹ്‌ലിയേക്കാൾ കേമൻ ‘ഹിറ്റ്‌മാൻ’, രോഹിത്തിന്റെ ഉയർച്ചയ്‌ക്ക് പിന്നിൽ ധോണിയെന്നും ഗംഭീർ

‘അദ്ദേഹമാണ് ബിൽ കൊടുക്കുന്നതെന്ന് കരുതുന്നു. അതെന്തായാലും വളരെ നല്ലതാണ്. ഞാൻ വീണിരിക്കുന്നു’ പ്രശസ്ത ടിവി അവതാരകയായ റിഥിമ പഥക്കുമായുള്ള ഇൻസ്റ്റഗ്രാം ലൈവിനിടെയാണ് പെറി വിജയ്‌യുടെ ആഗ്രഹത്തെക്കുറിച്ച് അറിയുന്നത്. അധികം വൈകാതെ തന്നെ താൻ റെഡിയാണെന്ന് പെറി വ്യക്തമാക്കുകയും ചെയ്തു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ellyse perry pick to bowl against virat kohli instead of facing jasprit bumrah

Next Story
ബെറ്റുണ്ടോ? റെയ്ന ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവരും: അമ്പാട്ടി റായിഡുMS Dhoni, എംഎസ് ധോണി, Suresh Raina, സുരേഷ് റെയ്ന, best indian captain, dhoni vs kohli, ipl, ഐപിഎൽ, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com