scorecardresearch

രോഹിത് ശർമ ഇന്ത്യയുടെ അടുത്ത എംഎസ് ധോണി: സുരേഷ് റെയ്ന

ധോണിയെപോലെ തന്നെ ഇന്ത്യൻ ഉപനായകൻ രോഹിത് ശർമയും ഒരു നേതാവിനെ പോലെ യുവതാരങ്ങളെപോലും കേൾക്കുന്ന വ്യക്തിയാണ്

ധോണിയെപോലെ തന്നെ ഇന്ത്യൻ ഉപനായകൻ രോഹിത് ശർമയും ഒരു നേതാവിനെ പോലെ യുവതാരങ്ങളെപോലും കേൾക്കുന്ന വ്യക്തിയാണ്

author-image
Sports Desk
New Update
rohit sharma, രോഹിത് ശർമ, ms dhoni, എംഎസ് ധോണി, rohit sharma is next ms dhoni, suresh raina, സുരേഷ് റെയ്ന, cricket news, sports news

ഇന്ത്യൻ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച നായകന്മാരിൽ ഒരാളാണ് എംഎസ് ധോണി. നായകനെന്ന നിലയിൽ മാത്രമല്ല പല നിർണായക ഘട്ടങ്ങളിലും വെടിക്കെട്ട് പ്രകടനവുമായി ടീമിനെ വിജയത്തിലെത്തിക്കാൻ ധോണിക്ക് സാധിച്ചിട്ടുണ്ട്. എന്നാൽ ഒരു വർഷത്തിന് മുകളിലായി ക്രീസിൽ നിന്ന് വിട്ടുനിൽക്കുന്ന ധോണിയുടെ അഭാവം ഇന്നും ഇന്ത്യൻ ക്രിക്കറ്റിൽ വ്യക്തമാണ്. അതേസമയം ദേശീയ ക്രിക്കറ്റ് ടീമിന്റെ എംഎസ് ധോണിയാണ് രോഹിത് ശർമ്മയെന്ന് സുരേഷ് റെയ്ന അഭിപ്രായപ്പെട്ടു.

Advertisment

ധോണിയെപോലെ തന്നെ ഇന്ത്യൻ ഉപനായകൻ രോഹിത് ശർമയും ഒരു നേതാവിനെ പോലെ യുവതാരങ്ങളെപോലും കേൾക്കുന്ന വ്യക്തിയാണ്. ഡ്രസിങ് റൂമിൽ എല്ലാവരോടും സംവധിക്കാനും രോഹിത് ശ്രമിക്കാറുണ്ടെന്നും റെയ്ന പറഞ്ഞു. ഇഎസ്‌പിഎൻ ക്രിക് ഇൻഫോയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also Read: ബ്രോഡി നിങ്ങളൊരു ഇതിഹാസം; സ്റ്റുവര്‍ട്ട് ബ്രോഡിനെ അഭിനന്ദിച്ച് യുവരാജ്‌

"രോഹിത് വളരെ ശാന്തനാണ്, കേൾക്കാൻ ഇഷ്ടപ്പെടുന്നയാൾ. കളിക്കാർക്ക് ആത്മവിശ്വാസം നൽകാൻ അദ്ദേഹം ഇഷ്ടപ്പെടുന്നു, മുന്നിൽ നിന്ന് നയിക്കാൻ അദ്ദേഹം ഇഷ്ടപ്പെടുന്നു. ഒരു ക്യാപ്റ്റൻ മുന്നിൽ നിന്ന് നയിക്കുമ്പോൾ, അതേ സമയം, ഡ്രസ്സിംഗ്-റൂം അന്തരീക്ഷത്തെ അദ്ദേഹം ബഹുമാനിക്കുന്നു," റെയ്ന പറഞ്ഞു.

Advertisment

Also Read: ബോളറെ പൂർണമായും വിശകലനം ചെയ്യും; പന്ത് നേരിടാൻ തയ്യാറാകുന്നത് എങ്ങനെയെന്ന് വെളിപ്പെടുത്തി കോഹ്‌ലി

"രോഹിത് നയിക്കുമ്പോൾ അദ്ദേഹത്തിന് എല്ലാവരും നായകന്മാരാണ്. ബംഗ്ലാദേശിൽ ഇന്ത്യ ഏഷ്യ കപ്പ് ജയിക്കുമ്പോൾ ഞാൻ അദ്ദേഹത്തിന് കീഴിൽ കളിച്ചിട്ടുണ്ട്. ഷാർദുൽ ഠാക്കൂറും വാഷിങ്ടൺ സുന്ദറും ചാഹലുമുൾപ്പെടുന്ന യുവതാരങ്ങൾക്ക് അദ്ദേഹം എങ്ങനെയാണ് ആത്മവിശ്വാസം നൽകുന്നതെന്ന് ഞാൻ കണ്ടതാണ്." റെയ്ന വ്യക്തമാക്കി.

എംഎസ് ധോണിയേക്കാൾ കൂടുതൽ ഐപിഎൽ കിരീടങ്ങൾ രോഹിത് നേടിയിട്ടുണ്ട്. ഇരുവരും സമാന സ്വഭാവക്കാരാണെന്നും ക്യാപ്റ്റൻമാരെന്ന നിലയിൽ ഇരുവരും കേൾക്കാൻ ഇഷ്ടപ്പെടുന്നു. നിങ്ങളുടെ ക്യാപ്റ്റൻ ശ്രദ്ധിക്കുമ്പോൾ, നിങ്ങൾക്ക് ധാരാളം പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും, കളിക്കാരുടെ മാനസിക വശങ്ങൾ നിങ്ങൾക്ക് പരിഹരിക്കാനാകുമെന്നും റെയ്ന പറഞ്ഞു.

Suresh Raina Rohit Sharma Ms Dhoni

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: