/indian-express-malayalam/media/media_files/2025/04/01/jud6YXEdKIjj00NssxNp.jpg)
Rohit Sharma, NIta Ambani Photograph: (Screengrab)
Rohit Sharma Mumbai Indians IPL 2025: കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെ തോൽപ്പിച്ച് മുംബൈ ഇന്ത്യൻസ് സീസണിലെ ആദ്യ ജയത്തിലേക്ക് എത്തിയെങ്കിലും ടീമിലെ സീനിയർ താരം രോഹിത് ശർമയുടെ ഫോം ആശങ്കപ്പെടുത്തുന്നതാണ്. കൊൽക്കത്തക്കെതിരെ 117 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന് മുംബൈ ഇന്ത്യൻസ് ഇറങ്ങിയപ്പോൾ 12 പന്തിൽ നിന്ന് 13 റൺസ് ആണ് രോഹിത് നേടിയത്. സീസണിലെ ആദ്യ ജയത്തിലേക്ക് മുംബൈ ഇന്ത്യൻസ് എത്തിയതിന്റെ ആഘോഷങ്ങൾക്കിടയിൽ രോഹിത് ശർമയുമായി നീണ്ട സംഭാഷണം നടത്തുന്ന നിതാ അംബാനിയുടെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ എത്തുന്നത്.
ഐപിഎല്ലിൽ ഈ സീസണിൽ മൂന്ന് മത്സങ്ങളിൽ നിന്ന് 21 റൺസ് മാത്രമാണ് രോഹിത് ശർമയ്ക്ക് ഇതുവരെ കണ്ടെത്താനായത്. കൊൽക്കത്തക്കെതിരായ കളക്ക് ശേഷം ഗ്രൗണ്ടിൽ വെച്ച് രോഹിത്തും നിതാ അംബാനിയും തമ്മിലുണ്ടായ സംഭാഷണം താരത്തിന്റെ ഫോമിനെ കുറിച്ച് ആണോ എന്നാണ് ആരാധകരുടെ ചോദ്യം. രോഹിത്തിന്റെ പ്രകടനത്തിലെ അതൃപ്തി നിതാ അംബാനി വ്യക്തമാക്കുകയാണോ ചെയ്തത് എന്നും ആരാധകർ ചോദ്യം ഉന്നയിക്കുന്നു.
— Drizzyat12Kennyat8 (@45kennyat7PM) March 31, 2025
കൊൽക്കത്ത നൈറ്റ്റൈഡേഴ്സിന് എതിരെ ഇംപാക്ട് പ്ലേയറായിട്ടാണ് രോഹിത് ശർമ ബാറ്റ് ചെയ്യാൻ ഇറങ്ങിയത്.വിഘ്നേഷ് പുത്തൂരിനെ പിൻവലിച്ചാണ് രോഹിത്തിനെ മുംബൈ ബാറ്റിങ്ങിൽ ഇംപാക്ട് പ്ലേയറായി ഇറക്കിയത്. ഐപിഎൽ താര ലേലത്തിന് മുൻപ് 16.3 കോടി രൂപയ്ക്കാണ് രോഹിത്തിനെ മുംബൈ ഇന്ത്യൻസ് ടീമിൽ നിലനിർത്തിയത്.
റൺസ് ഉയർത്താൻ പ്രയാസപ്പെട്ടിരുന്ന രോഹിത് ശർമ ചാംപ്യൻസ് ട്രോഫി ഫൈനലിൽ മാച്ച് വിന്നിങ് ഇന്നിങ്സിലൂടെ വിമർശകരുടെ വായടപ്പിക്കുകായായിരുന്നു. എന്നാൽ ഐപിഎല്ലിലേക്ക് എത്തിയപ്പോൾ റൺസ് കണ്ടെത്താൻ രോഹിത് ശർമയ്ക്ക് സാധിക്കുന്നില്ല എന്നത് ആരാധകരെ ആശങ്കപ്പെടുത്തുന്നതണ്. രോഹിത്തിന്റെ മുംബൈ ഇന്ത്യൻസ് പ്ലേയിങ് ഇലവനിലെ സ്ഥാനത്തിന് ഇളക്കം തട്ടുന്നുണ്ടോ എന്ന ചോദ്യവും ശക്തമാവുന്നു.
Read More
- MI vs KKR: കൊൽക്കത്ത ചാരമായി; ആദ്യ ജയം ആഘോഷമാക്കി മുംബൈ ഇന്ത്യൻസ്
 - Ashwani Kumar IPL: ഉച്ചഭക്ഷണം കഴിച്ചില്ല; സമ്മർദമായിരുന്നു; വിക്കറ്റ് വേട്ടയെ കുറിച്ച് അശ്വനി
 - MI vs KKR: മുംബൈയുടെ മറ്റൊരു കണ്ടുപിടുത്തം; കൊൽക്കത്തയുടെ തലയറുത്തു; ആരാണ് അശ്വനി കുമാർ?
 - IPL 2025: ഗ്രൗണ്ട് സ്റ്റാഫിന്റെ ഫോൺ എറിഞ്ഞ് റിയാൻ പരാഗ്; അഹങ്കാരി എന്ന് വിമർശനം
 
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us