/indian-express-malayalam/media/media_files/2025/02/09/rbEAQ8J09BbYr8ikTqoQ.jpg)
കട്ടക് ഏകദിനത്തിലെ ടോസിന് ഇടയിൽ: (സ്ക്രീൻഷോട്ട്)
ഇംഗ്ലണ്ടിന് എതിരായ കട്ടക്ക് ഏകദിനത്തിൽ പ്ലേയിങ് ഇലവനിൽ രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. ഫിറ്റ്നസ് വീണ്ടെടുത്ത് വിരാട് കോഹ്ലി പ്ലേയിങ് ഇലവനിലേക്ക് മടങ്ങി എത്തിയതായിരുന്നു ഇന്ത്യക്ക് ഏറെ ആശ്വാസമായത്. എന്നാൽ ടോസിന് ഇടയിൽ രോഹിത് ടീമിലെ മാറ്റങ്ങളെ കുറിച്ച് വിശദീകരിച്ചത് വിചിത്രമായ രീതിയിലാണ്.
വിരാട് കോഹ്ലി പ്ലേയിങ് ഇലവനിലേക്ക് തിരികെ എത്തിയപ്പോൾ ഓപ്പണർ യശസ്വി ജയ്സ്വാളിനാണ് സ്ഥാനം നഷ്ടമായത്. നാഗ്പൂരിൽ നേടിയ അർധ ശതകം ശ്രേയസ് അയ്യരെ തുണച്ചു. വരുൺ ചക്രവർത്തി ഏകദിനത്തിൽ ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുന്നതായും രോഹിത് പറഞ്ഞു. എന്നാൽ കുൽദീപ് യാദവിന് വിശ്രമം അനുവദിച്ച് വരുണിനെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തി എന്ന രോഹിത്തിന്റെ വാക്കുകളാണ് ചർച്ചയായത്.
ടോസിന്റെ സമയം രോഹിത്തിന്റെ വാക്കുകൾ ഇങ്ങനെ,"ആദ്യ കളിയിൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അത് എനിക്ക് ഏറെ ഇഷ്ടപ്പെട്ടു. വളരെ മികച്ച ഊർജത്തോടെയാണ് കളിച്ചത്. രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടതിന് ശേഷം നമ്മൾ തിരികെ കയറി. ശ്രേയസിന് തന്റെ ആ പ്രകടനം ഓർത്ത് അഭിമാനിക്കാം. ശുഭ്മാന്റേയും അക്ഷറിന്റേയും ഇന്നിങ്സ് പറയാതെ വിടാനാവില്ല. ഇത് കറുത്ത മണ്ണിലെ പിച്ച് ആണ്. എനിക്ക് ഉറപ്പില്ല. വിക്കറ്റ് സ്ലോ ആവാനാണ് സാധ്യത. രണ്ട് മാറ്റങ്ങളാണ് ടീമിലുള്ളത്, ജയ്സ്വാളിന് പകരം കോഹ്ലി. കുൽദീപിന് വിശ്രമം അനുവദിച്ചു, അതുകൊണ്ട് വരുൺ അരങ്ങേറ്റം കുറിക്കും."
കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇന്ത്യക്കായി കളിച്ചതിന് ശേഷം നാഗ്പൂരിലാണ് കുൽദീപ് പിന്നെ ഇന്ത്യക്കായി ഏകദിനം കളിച്ചത്. നീണ്ട ഇടവേളയ്ക്ക് ശേഷം ഒരു ഏകദിനം കളിച്ച താരത്തിന് തൊട്ടടുത്ത കളിയിൽ വിശ്രമം നൽകി എന്നത് എന്ത് വിശദീകരണമാണ് എന്നാണ് ആരാധകരിൽ നിന്ന് ഉയരുന്ന ചോദ്യം.
എന്തായാലും കുൽദീപിനെ മാറ്റി നിർത്തിയതോടെ ഏകദിനത്തിൽ അരങ്ങേറ്റം കുറിക്കാൻ വരുണിനായി. 33ാം വയസിലാണ് വരുണിന്റെ ഏകദിന അരങ്ങേറ്റം. ഇന്ത്യക്കായി ഏകദിനത്തിൽ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായമേറിയ താരമാണ് വരുൺ.
View this post on InstagramA post shared by Team india (@indiancricketteam)
Read More
- Ranji Trophy Match: നിധീഷിന് മുൻപിൽ വിറച്ച് ജമ്മു; 228-8ലേക്ക് വീണു
- Kerala Blasters: തുടരെ 4-2-3-1 ഫോർമേഷൻ; ചെന്നൈക്കെതിരെ ട്വിസ്റ്റ്; പുരുഷോത്തമന്റെ തന്ത്രങ്ങൾ
- S Sreesanth: 'മലയാളി ക്രിക്കറ്റ് കളിക്കാരെ അപമാനിക്കുന്നു'; കെസിഎ-ശ്രീശാന്ത് പോര് തുടരുന്നു
- Shreyas Iyer: ശ്രേയസ് കളിച്ചതിന് പിന്നിൽ 'ദൈവത്തിന്റെ കൈകൾ'; വിചിത്ര വാദവുമായി ഹർഭജൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.