scorecardresearch

സഞ്ജുവോ, പന്തോ? ഗംഭീറിന്റെ പ്ലെയിങ് ഇലവനിൽ സാധ്യത ആർക്ക്

27ന് പല്ലേക്കലെയിലാണ് ആദ്യ ടി20 മത്സരം. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 2.30 മുതലാണ് മത്സരങ്ങൾ ആരംഭിക്കുന്നത്

27ന് പല്ലേക്കലെയിലാണ് ആദ്യ ടി20 മത്സരം. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 2.30 മുതലാണ് മത്സരങ്ങൾ ആരംഭിക്കുന്നത്

author-image
Abhijith Mohandas
New Update
India tour of Sri Lanka

ചിത്രം: എക്സ്

ശ്രീല​ങ്കൻ പര്യടനത്തിലെ ആദ്യ ടി20 മത്സരത്തിനായി സൂര്യകുർ യാദവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ശനിയാഴ്ച ഇറങ്ങും. മലയാളി താരം സഞ്ജു സാസണ് ടീമിൽ അവസരം ലഭിച്ചിട്ടുണ്ട്. എന്നാൽ, വിക്കറ്റ് കീപ്പർ ബാറ്റസ്മാനായ സഞ്ജുവിനെ ശ്രീലങ്കയ്ക്കെതിരെ കളിപ്പിക്കുമോ എന്ന കാര്യം കണ്ടറിയണം.

Advertisment

വിക്കറ്റ് കീപ്പർ ബാറ്റസ്മാനായ ഋഷഭ് പന്ത് ടീമിലുള്ളതാണ് സഞ്ജുവിന്റെ സ്ഥാനം സംശയത്തിലാക്കുന്നത്. പുതിയതായി മുഖ്യ പരിശീലക സ്ഥാനം ഏറ്റെടുത്ത ഗൗതം ഗംഭീർ, പ്ലെയിങ് ഇലവനിൽ എന്തു മാറ്റം കൊണ്ടുവരുമെന്ന് ആകാഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.

ടി20 ലോകകപ്പ് ടീമിൽ ഇടംനേടിയിട്ടും, ഇന്ത്യക്കായി ഒരു മത്സരത്തിൽ പോലും കളിക്കാൻ സഞ്ജു സാംസണ് അവസരം ലഭിച്ചിരുന്നില്ല. അതേസമയം ലോകകപ്പിൽ 171 റൺസുമായി പന്ത് മികച്ച പ്രകടനം കാഴ്ചവച്ചു.

സഞ്ജു ഇതുവരെ 28 അന്താരാഷ്ട്ര ടി20 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 74 ടി20 മത്സരങ്ങൾ ഇന്ത്യക്കായി കളിക്കാൻ പന്തിന് സാധിച്ചു. മൂന്ന് അർധസെഞ്ചുറികൾ ഉൾപ്പെടുന്നതാണ് പന്തിന്റെ ടി20ഐ കരിയർ. സ്ട്രൈക്ക് റേറ്റിന്റെയും, ശരാശരിയുടെയും കാര്യത്തിൽ ഇരുവരും തമ്മിൽ കാര്യമായ വ്യത്യാസമില്ല. കൂടാതെ, കുതിച്ചുയരുന്ന പുൾ ഷോട്ടുകൾ നേരിടുന്നതിൽ പന്ത് ശ്രദ്ധേയ പ്രകടനം കാഴ്ചവയ്ക്കുമ്പോൾ, ഫാസ്റ്റ് ബൗളർമാരെ എക്‌സ്‌ട്രാ കവറിനു മുകളിലൂടെ പറത്തുന്നതിൽ സഞ്ജു മികവു പുലർത്തുന്നു.

Advertisment

പഴയ ടീം മാനേജ്മെന്റിന്റെ കീഴിൽ, ക്യാപ്റ്റൻ രോഹിത് ശർമ്മ, പന്തിനു മേൽ മതിയായ ആത്മവിശ്വാസം നിലനിർത്തിയതിനാൽ സഞ്ജു പലപ്പോഴും തഴയപ്പെട്ടു. വൈസ് ക്യാപ്റ്റനായി ശുഭ്മാൻ ഗില്ലിന് അവസരം ലഭിച്ചതുൾപ്പെടെയുള്ള മാറ്റങ്ങൾ പുതിയ മാനേജ്മെന്റിന്റെ കഴീൽ ഉണ്ടായത് സഞ്ജുവിന് പ്രതീക്ഷ നൽകുന്നു. 27ന് പല്ലേക്കലെയിലാണ് ആദ്യ ടി20 മത്സരം. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 2.30 മുതലാണ് മത്സരങ്ങൾ ആരംഭിക്കുന്നത്.

Read More

India Vs Srilanka

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: