scorecardresearch

സഞ്ജു സാംസണ് അവസരം നഷ്ടപ്പെട്ടതിന് കാരണം ഇതാണ്; മറുപടിയുമായി അഗാർക്കർ

സിംബാബ്‌വെക്കെതിരെ അർധസെഞ്ചുറി നേടിയ സഞ്ജു സാസൺ, അവസാന ഏകദിനത്തിൽ കന്നി അന്താരാഷ്ട്ര സെഞ്ച്വറി സ്വന്തമാക്കിയിരുന്നു

സിംബാബ്‌വെക്കെതിരെ അർധസെഞ്ചുറി നേടിയ സഞ്ജു സാസൺ, അവസാന ഏകദിനത്തിൽ കന്നി അന്താരാഷ്ട്ര സെഞ്ച്വറി സ്വന്തമാക്കിയിരുന്നു

author-image
WebDesk
New Update
Sanju Samson, Ajit Agarkar

ചിത്രം: എക്സ്

ശ്രീലങ്കൻ പര്യടനത്തിന് മുൻമ്പായി ഇന്ത്യൻ ടീം ഹെഡ് കോച്ച് ഗൗതം ഗംഭീറും ചീഫ് സെലക്ടർ അജിത് അഗാർക്കറും വാർത്താ സമ്മേളനത്തിൽ സംസാരിച്ചു. മുഖ്യ പരിശീലകനായ ശേഷം ഗംഭീർ ആദ്യമായാണ് മാധ്യമങ്ങളോട് സംസാരിക്കുന്നത്. ടീം പ്രഖ്യാപനത്തിന് ശേഷംഉയർന്ന ചോദ്യങ്ങളോട് ഇരുവരും എങ്ങനെ പ്രതികരിക്കുമെന്ന ആകാഷയിലായിരുന്നു ആരാധകർ.

Advertisment

സഞ്ജു സാംസൺ, അഭിഷേക് ശർമ്മ, റുതുരാജ് ഗെയ്‌ക്‌വാദ് തുടങ്ങിയ താരങ്ങളെ ഒഴിവാക്കിയതിൽ അഗാർക്കർ വിശദീകരണം നൽകി. "ടീമിലേക്ക് പതിനഞ്ച് പേരെ മാത്രമേ തിരഞ്ഞെടുക്കാനാകൂ. അത് ഒരു വെല്ലുവിളിയാണ്. കഴിയാവുന്നത്ര സന്തുലിതമായ ഒരുടീമിനെ തിരഞ്ഞെടുക്കണം. അവസാന മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച താരങ്ങൾക്കും ചിലപ്പോൾ അവസരം നഷ്ടപ്പെട്ടേക്കാം.

അടുത്തിടെ സിംബാബ്‌വെ പരമ്പരയിൽ ടി20യിൽ അരങ്ങേറ്റം കുറിച്ച അഭിഷേക്, ലഭിച്ച പരിമിതമായ അവസരങ്ങളിൽ നിന്ന് ഒരു സെഞ്ചുറി നേടി. ഗെയ്‌ക്‌വാദും മികച്ച പ്രകടനം കാഴ്ചവച്ചു, എന്നാൽ ടീമിൽ ഇടം നേടാൻ അദ്ദേഹത്തിന് സാധിച്ചില്ല. സമാനമായി സഞ്ജു സാംസണും, സിംബാബ്‌വെക്കെതിരെ അർധസെഞ്ചുറി നേടുകയും,  അവസാന ഏകദിനത്തിൽ കന്നി അന്താരാഷ്ട്ര സെഞ്ച്വറി സ്വന്തമാക്കുകയും ചെയ്തു. 

എന്നാൽ കെഎൽ രാഹുലിനൊപ്പം ഋഷഭ് പന്തുകൂടി വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് തിരിച്ചെത്തിയതോടെ സഞ്ജുവിന് സ്ഥാനം ലഭിച്ചില്ല. സിംബാബ്‌വെ പരമ്പരയിൽ നിരവധി കളിക്കാർക്ക് അവസരം നൽകാൻ സാധിച്ചു. അത് മികച്ച രീതിയിൽ നടന്നു. എന്നാല്‍ ഇപ്പോള്‍ ടീമിലെത്തിയ താരങ്ങള്‍ ലഭിക്കുന്ന അവസരങ്ങളില്‍ മികവ് കാട്ടിയാല്‍ മാത്രമെ അവര്‍ക്ക് ടീമിലെ സ്ഥാനം നിലനിര്‍ത്താനാവു. കാരണം, പറ്റിയ പകരക്കാര്‍ പുറത്തുണ്ട്. പുറത്തു നില്‍ക്കുന്നവരോട് പറയാനുള്ളത് മികച്ച പ്രകടനം തുടരണമെന്നാണ്" അഗാര്‍ക്കര്‍ പറഞ്ഞു. ടി20യിലെ അവസരം വേണ്ടവിധം വിനിയോഗിച്ചാൽ  ഫോർമാറ്റിലെ സ്ഥാനം സഞ്ജുവിന് ഉറപ്പിക്കാനാകുമെന്നും അഗാർക്കർ പറഞ്ഞു.

Read More

Advertisment
Sanju Samson

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: