scorecardresearch

ഇന്ത്യ-ശ്രീലങ്ക ടി20, ഏകദിന പരമ്പര; എവിടെ എപ്പോൾ കാണാം? മത്സരക്രമം

കുട്ടിക്രിക്കറ്റിൽ നിന്ന് വിരമിച്ച രോഹിത് ശർമ്മയും വിരാട് കോഹ്ലിയും ടി20ക്ക് ശേഷമുള്ള മൂന്ന് ഏകദിന മത്സരങ്ങളിൽ ടീമിനൊപ്പം ചേരും

കുട്ടിക്രിക്കറ്റിൽ നിന്ന് വിരമിച്ച രോഹിത് ശർമ്മയും വിരാട് കോഹ്ലിയും ടി20ക്ക് ശേഷമുള്ള മൂന്ന് ഏകദിന മത്സരങ്ങളിൽ ടീമിനൊപ്പം ചേരും

author-image
Sports Desk
New Update
Team India, Ind vs Zim, Sanju Samson

ചിത്രം: എക്സ്

ശനിയാഴ്ച പല്ലേക്കലെയിൽ ആരംഭിക്കുന്ന ശ്രീലങ്കയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയിൽ, സൂര്യകുമാർ യാദവ് ഇന്ത്യൻ ടീമിനെ നയിക്കുമ്പോൾ നീലപ്പട ഒരു പുതുയുഗത്തിന് സാക്ഷ്യംവഹിക്കും. ഗൗതം ഗംഭീർ മുഖ്യപരിശീലകനായി സ്ഥനാമേറ്റ ശേഷമുള്ള ടീം ഇന്ത്യയുടെ ആദ്യ പരമ്പര എന്ന സവിശേഷതയും ശ്രീലങ്കൻ പര്യടനത്തിനുണ്ട്.

Advertisment

കുട്ടിക്രിക്കറ്റിൽ നിന്ന് വിരമിച്ച ക്യാപ്റ്റൻ രോഹിത് ശർമ്മ ടി20ക്ക് ശേഷമുള്ള മൂന്ന് ഏകദിന മത്സരങ്ങൾക്കായി ടീമിനെ നയിക്കാൻ തിരിച്ചെത്തും. കഴിഞ്ഞ വർഷം അഹമ്മദാബാദിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ലോകകപ്പ് ഫൈനൽ തോൽവിക്ക് ശേഷമുള്ള ആദ്യ ഏകദിനമാണ് രോഹിതും വിരാട് കോലിയും കളിക്കുന്നത്.

വലിയ മാറ്റങ്ങളോടെയാണ് ശ്രീലങ്കയും ടി20യിൽ ഇന്ത്യയെ നേരിടാൻ തയ്യാറെടുക്കുന്നത്. വനിന്ദു ഹസരംഗയിൽ നിന്ന് ചരിത് അസലങ്ക നായക സ്ഥാനം ഏറ്റെടുത്തു. ക്രിസ് സിൽവർവുഡിന് പകരം ഇടക്കാല പരിശീലകനായി സനത് ജയസൂര്യയും ചുമതലയേൽക്കുന്നതോടെ ഏറ്റവും ചെറിയ ഫോർമാറ്റിൽ കാര്യമായ മാറ്റത്തിന് ശ്രീലങ്ക സാക്ഷ്യം വഹിക്കും.

ഇന്ത്യ- ശ്രീലങ്ക ടി20 മത്സരക്രമം

  • ജൂലൈ 27: ആദ്യ ടി20, പല്ലേക്കലെ
  • ജൂലൈ 28:  രണ്ടാം ടി20, പല്ലേക്കലെ
  • ജൂലൈ 30: മൂന്നാം ടി20, പല്ലേക്കലെ
Advertisment

ഇന്ത്യ- ശ്രീലങ്ക ഏകദിന മത്സരക്രമം

  • ഓഗസ്റ്റ് 2: ഒന്നാം ഏകദിനം, കൊളംബോ
  • ഓഗസ്റ്റ് 4: രണ്ടാം ഏകദിനം, കൊളംബോ
  • ഓഗസ്റ്റ് 7: മൂന്നാം ഏകദിനം, കൊളംബോ

ഇന്ത്യ, ടി20 ഐ ടീം: സൂര്യകുമാർ യാദവ് (സി), ശുഭ്മാൻ ഗിൽ (വി.സി), യശസ്വി ജയ്‌സ്വാൾ, റിങ്കു സിംഗ്, റിയാൻ പരാഗ്, ഋഷഭ് പന്ത്, സഞ്ജു സാംസൺ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ , അക്സർ പട്ടേൽ , വാഷിംഗ്ടൺ സുന്ദർ , രവി ബിഷ്ണോയ് , അർഷ്ദീപ് സിംഗ്, ഖലീൽ അഹമ്മദ്, മുഹമ്മദ് സിറാജ്.

ശ്രീലങ്ക, ടി20 ഐ ടീം: ചരിത് അസലങ്ക (സി), പാത്തും നിസ്സാങ്ക, കുസൽ ജനിത് പെരേര, അവിഷ്‌ക ഫെർണാണ്ടോ, കുസൽ മെന്ഡിസ്, ദിനേഷ് ചണ്ഡിമൽ, കമിന്ദു മെന്ഡിസ്, ദസുൻ ഷനക, വണിന്ദു ഹസരംഗ, ദുനിത് വെല്ലലഗെ, മഹീഷ് തീക്ഷണ, ചമിന്ദു വിക്രമൻ, മഠീശൻ വിക്രമസിംഗ് അസിത ഫെർണാണ്ടോ, ബിനുറ ഫെർണാണ്ടോ.

ഇന്ത്യ, ഏകദിന ടീം: രോഹിത് ശർമ്മ (സി), ശുഭ്മാൻ ഗിൽ (വി.സി), വിരാട് കോഹ്ലി, കെ.എൽ രാഹുൽ, ഋഷഭ് പന്ത്, ശ്രേയസ് അയ്യർ , ശിവം ദുബെ, കുൽദീപ് യാദവ്, മുഹമ്മദ്. സിറാജ്, വാഷിംഗ്ടൺ സുന്ദർ, അർഷ്ദീപ് സിംഗ്, റിയാൻ പരാഗ്, അക്സർ പട്ടേൽ, ഖലീൽ അഹമ്മദ്, ഹർഷിത് റാണ.

ഇന്ത്യ-ശ്രീലങ്ക മത്സരങ്ങൾ എവിടെ കാണാം


സോണി സ്‌പോർട്‌സ് നെറ്റ്‌വർക്കിലൂടെ എല്ലാ ഇന്ത്യ-ശ്രീലങ്ക മത്സരങ്ങളും തത്സമയം കാണാം. അതോടൊപ്പം മത്സരങ്ങളുടെ തത്സമയ സ്ട്രീമിംഗ് SonyLiv ആപ്പിലും വെബ്‌സൈറ്റിലും ലഭ്യമാകും.

Read More

India Vs Srilanka

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: