scorecardresearch

എന്റെ ഫോട്ടോ പ്രിയ ലൈക്ക് ചെയ്തു; അതോടെ ഞാൻ മെസേജ് അയച്ചു; പ്രണയത്തെ കുറിച്ച് റിങ്കു സിങ്

Rinku Singh and Priya Saroj: പ്രിയക്ക് ആദ്യം മെസേജ് അയക്കാൻ ഞാൻ മടിച്ചു. ഇൻസ്റ്റഗ്രാമിൽ എന്റെ ചില ഫോട്ടോകൾ പ്രിയ ലൈക്ക് ചെയ്തതോടെ ഞാൻ പ്രിയക്ക് മെസേജ് അയച്ചു

Rinku Singh and Priya Saroj: പ്രിയക്ക് ആദ്യം മെസേജ് അയക്കാൻ ഞാൻ മടിച്ചു. ഇൻസ്റ്റഗ്രാമിൽ എന്റെ ചില ഫോട്ടോകൾ പ്രിയ ലൈക്ക് ചെയ്തതോടെ ഞാൻ പ്രിയക്ക് മെസേജ് അയച്ചു

author-image
Sports Desk
New Update
Rinku SIngh to marry Priya Saroj

റിങ്കു സിങ്, പ്രിയ സരോജ്: (ഇൻസ്റ്റഗ്രാം)

Rinku Singh and Priya Saroj: കഴിഞ്ഞ ദിവസം 48 പന്തിൽ നിന്ന് 108 റൺസ് അടിച്ചെടുത്താണ് റിങ്കു സിങ് വാർത്തകളിൽ നിറഞ്ഞത്. ഏഷ്യാ കപ്പ് ടീമിൽ ഇടംപിടിച്ചതിന് പിന്നാലെ യുപി ടി20 ലീഗിലായിരുന്നു റിങ്കുവിന്റെ വെടിക്കെട്ട്. ആ മിന്നും പ്രകടനത്തിന് പിന്നാലെ തന്റെ ജീവിത സഖിയാവാൻ പോകുന്ന പ്രിയാ സരോജ് എംപിയെ പരിചയപ്പെട്ടത് എങ്ങനെ എന്ന് വെളിപ്പെടുത്തുകയാണ് ഇന്ത്യൻ താരം. 

Advertisment

2022ൽ ആണ് പ്രിയയെ കുറിച്ച് ആദ്യം അറിയുന്നത് എന്ന് റിങ്കു പറഞ്ഞു. "കോവിഡ് സമയം ഐപിഎൽ മുംബൈയിൽ നടക്കുമ്പോഴാണ് ഇതിന്റെയെല്ലാം തുടക്കം. ഒരു ഫാൻ പേജിൽ പ്രിയയുടെ ഫോട്ടോ ഞാൻ കണ്ടു. പ്രിയയുടെ ഗ്രാമത്തിലെ വോട്ടിങ്ങിനെ സംബന്ധിച്ച ഫോട്ടോയായിരുന്നു അത്. എനിക്ക് നല്ല പങ്കാളിയായിരിക്കും പ്രിയ എന്ന് ആ ഫോട്ടോ കണ്ടപ്പോൾ തോന്നി. എന്നാൽ പ്രിയക്ക് ആദ്യം മെസേജ് അയക്കാൻ ഞാൻ മടിച്ചു. ഇൻസ്റ്റഗ്രാമിൽ എന്റെ ചില ഫോട്ടോകൾ പ്രിയ ലൈക്ക് ചെയ്തതോടെ ഞാൻ പ്രിയക്ക് മെസേജ് അയച്ചു. അങ്ങനെയാണ് ഞങ്ങളുടെ പ്രണയത്തിന്റെ തുടക്കം," റിങ്കു സിങ് പറഞ്ഞു. 

Also Read: 38-4ന് ടീം പതറി; 48 പന്തിൽ 108 റൺസ് അടിച്ച് റിങ്കുവിന്റെ വൺമാൻ ഷോ

"പിന്നെ ഞങ്ങൾ പരസ്പരം കൂടുതൽ സംസാരിക്കാൻ ആരംഭിച്ചു, മത്സരം ആരംഭിക്കുന്നതിന് മുൻപ് പോലും സംസാരിച്ചു. പ്രണയം എന്താണ് എന്ന് ഞാൻ തിരിച്ചറിയുന്നത് അപ്പോഴാണ്.  പ്രിയ എംപിയായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഞങ്ങൾ തമ്മിലുള്ള സംസാരം കുറഞ്ഞു."

Advertisment

Also Read: രണ്ട് വിക്കറ്റ് പിഴുത് വിഘ്നേഷ് ; ഓപ്പണർമാർ തകർത്തടിച്ചതോടെ തൃശൂരിന് ജയം

ഗ്രാമത്തിലെ ആളുകളുമായി സംസാരിക്കാനും പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാനുമായി പ്രിയക്ക് കൂടുതൽ സമയം വേണ്ടിവന്നു. പിന്നെ രാത്രി സമയം കിട്ടുമ്പോഴാവും സംസാരിക്കുക," റിങ്കു സിങ് പറഞ്ഞു. 

Also Read: സഞ്ജു കളിക്കാനെത്തിയത് ആശുപത്രി കിടക്കയിൽ നിന്ന്; ബാറ്റ് ചെയ്യാത്തതിന്റെ കാരണം?

ജൂണിൽ ഇരുവരുടേയും വിവാഹ നിശ്ചയം കഴിഞ്ഞു. ക്രിക്കറ്റ് ലോകത്ത് നിന്നും രാഷ്ട്രീയ മേഖലയിൽ നിന്നും പ്രമുഖർ വിവാഹ നിശ്ചയത്തിൽ പങ്കെടുത്തു. നവംബറിൽ ആണ് റിങ്കുവിന്റെയും പ്രിയയുടേയും വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാൽ റിങ്കുവിന്റെ ഡൊമസ്റ്റിക് ക്രിക്കറ്റ് സീസണും രാജ്യാന്തര മത്സരങ്ങളും പരിഗണിച്ച് വിവാഹ തിയതി മാറ്റി വെച്ചു. 

Read More: ഗിൽ വന്നാൽ സഞ്ജുവിന്റെ സ്ഥാനം തെറിക്കുമോ? വഴി പറഞ്ഞ് സുനിൽ ഗാവസ്കർ

Rinku Singh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: