/indian-express-malayalam/media/media_files/2025/03/11/pbRKL2lkbwALY4tG1aGt.jpg)
വനിതാ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിനെ തോൽപ്പിച്ച് ആർസിബി Photograph: (വനിതാ പ്രീമിയർ ലീഗ്, ഇൻസ്റ്റഗ്രാം)
ജയത്തോടെ സീസൺ അവസാനിപ്പിച്ച് നിലവിലെ ചാംപ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. മുംബൈ ഇന്ത്യൻസിനെ 11 റൺസിനാണ് ആർസിബി വീഴ്ത്തിയത്. അഞ്ച് മത്സരങ്ങൾക്ക് ശേഷമാണ് ആർസിബി ജയത്തിലേക്ക് എത്തിയത്. ആർസിബിയോട് തോറ്റതോടെ മുംബൈ ഇന്ത്യൻസ് എലിമിനേറ്റർ കളിക്കേണ്ടി വരും.
റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു മുൻപിൽ വെച്ച 200 റൺസ് പിന്തുടർന്ന മുംബൈ ഇന്ത്യൻസിന് ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 188 റൺസ് ആണ് നേടാനായത്. മുംബൈ ഇന്ത്യൻസിനായി 35 പന്തിൽ നിന്ന് 69 റൺസ് അടിച്ചെടുത്ത് നാറ്റ് ബ്രന്റ് മാത്രമാണ് പൊരുതിയത്. ഒൻപത് ഫോറും രണ്ട് സിക്സുമാണ് നാറ്റ് ബ്രന്റിൽ നിന്ന് വന്നത്.
മലയാളി താരം സഞ്ജന 12 പന്തിൽ നിന്ന് 23 റൺസ് നേടിയെങ്കിലും മുംബൈയെ ജയത്തിലേക്ക് എത്തിക്കാനായില്ല. ആർസിബിക്കായി ഗാർത്ത്, എല്ലിസ് പെരി എന്നിവർ രണ്ട് വിക്കറ്റ് വീതവും സ്നേഹ് റാണ മൂന്ന് വിക്കറ്റും വീഴ്ത്തി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ആർസിബിയുടെ ടോപ് സ്കോറർ ക്യാപ്റ്റൻ സ്മൃതി മന്ഥാനയായിരുന്നു. 37 പന്തിൽ നിന്ന് 53 റൺസ് ആണ് മന്ഥാന നേടിയത്. ആറ് ഫോറും മൂന്ന് സിക്സുമാണ് മന്ഥാനയുടെ ബാറ്റിൽ നിന്ന് വന്നത്. എല്ലിസ് പെരി 38 പന്തിൽ നിന്ന് 49 റൺസ് നേടി. റിച്ചാ ഘോഷ് 22 പന്തിൽ നിന്ന് 36 റൺസ് നേടി. ജോർജിയ 10 പന്തിൽ നിന്ന് 31 റൺസ് നേടി. അഞ്ച് ഫോറും ഒരു സിക്സുമാണ് ജോർജിയ നേടിയത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.