scorecardresearch

ഇന്ത്യയുടെ വിജയത്തിൽ പ്രായം മറന്ന് ഗവാസ്കറുടെ തകർപ്പൻ ഡാൻസ്; വീഡിയോ

ഗ്രൗണ്ടിൽ ഡാൺഡിയ ഡാൻസ് കളിച്ച രോഹിത് ശർമയുടെയും വിരാട് കോഹ്ലിയുടെയും വിജയാഘോഷവും സോഷ്യൽ മീഡിയയിൽ വൈറലാണ്

ഗ്രൗണ്ടിൽ ഡാൺഡിയ ഡാൻസ് കളിച്ച രോഹിത് ശർമയുടെയും വിരാട് കോഹ്ലിയുടെയും വിജയാഘോഷവും സോഷ്യൽ മീഡിയയിൽ വൈറലാണ്

author-image
Trends Desk
New Update
Sunil Gavaskar celebrates India’s Champions Trophy win

ചിത്രം: എക്സ്

രാജ്യത്തെ ക്രിക്കറ്റ് ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചാണ് ടീം ഇന്ത്യ മൂന്നാം ചാംപ്യൻസ് ട്രോഫീ കിരീടത്തിൽ മുത്തമിട്ടത്. രാജ്യം ഒന്നടങ്കം ഇന്ത്യയുടെ അഭിമാനനേട്ടം ആഘോഷിക്കുകയാണ്. ഇന്ത്യയുടെ വിജയത്തിൽ മനംമറന്ന് ഡാൻസുകളിച്ച ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗവാസ്കറുടെ വീഡിയോയാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നത്.

Advertisment

ഇന്ത്യയുടെ ചരിത്രനേട്ടം, പ്രായം മറന്ന് തുള്ളിച്ചാടിയാണ് ഗവാസ്കർ ആഘോഷിച്ചത്. അവതാരകനായി ക്യാമറയ്ക്കു മുന്നിൽ നില്‍ക്കുമ്പോഴായിരുന്നു ഗവാസ്കറിന്റെ ആഘോഷം. 75 കാരനായ ഗവാസ്കറുടെ വീഡിയോ ക്രിക്കറ്റ് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

രസകരമായ വീഡിയോ സ്റ്റാർ സ്പോർട്സ് ഇന്ത്യ എക്സിൽ പങ്കുവച്ചിട്ടുണ്ട്. മത്സരശേഷം ഗ്രൗണ്ടിൽ ഡാൺഡിയ ഡാൻസ് കളിച്ച ഇന്ത്യയുടെ സൂപ്പർ താരങ്ങളായ രോഹിത് ശർമയുടെയും വിരാട് കോഹ്ലിയുടെയും വിജയാഘോഷവും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. സ്റ്റംപ് കൊണ്ടായിരുന്നു രോഹിത്തിന്റേയും കോഹ്ലിയുടേയും ഈ ആഘോഷ നൃത്തം. ഗുജറാത്തിലേയും രാജസ്ഥാനിലേയും പരമ്പരാഗത നാടോടി നൃത്തരൂപമാണ് ഡാൺഡിയ. ഹോളിയുമായും ഇത് ബന്ധപ്പെട്ടിരിക്കുന്നു. 

Advertisment

അതേസമയം 2002, 2013 വർഷങ്ങൾക്കു ശേഷം മൂന്നാം തവണയാണ് ഇന്ത്യ ചാംപ്യൻസ് ട്രോഫി നേടുന്നത്. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ നടന്ന മത്സരം നാലു വിക്കറ്റിനാണ് ഇന്ത്യ സ്വന്തമാക്കിയത്. 252 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യ ആറു പന്തുകൾ ശേഷിക്കെ ലക്ഷ്യംകണ്ടു. രോഹിത് ശർമയുടെ രണ്ടാം ഐസിസി കിരീടംകൂടിയാണിത്. ഏറ്റവും കൂടുതൽ വട്ടം ചാംപ്യൻസ് ട്രോഫി കിരീടം നേടുന്ന ടീമായും ഇന്ത്യ മാറി.

Read More

Champions Trophy Final sunil gavaskar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: