scorecardresearch

എല്ലാവരും സമ്മർദ്ദത്തിലാകുമ്പോഴും അയാൾ വളരെ ആത്മവിശ്വാസത്തിലായിരുന്നു: അക്സർ പട്ടേൽ

ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയെ പ്രശംസിച്ച് സഹതാരം അക്സർ പട്ടേൽ

ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയെ പ്രശംസിച്ച് സഹതാരം അക്സർ പട്ടേൽ

author-image
Sports Desk
New Update
Indian Team, Axar Patel, Hardik Pandya

ചിത്രം: എക്സ്

മൂന്നാം ചാംപ്യൻസ് ട്രോഫി കിരീടം ചൂടിയ ഇന്ത്യൻ ടീമിന് സോഷ്യൽ മീഡിയയിൽ അടക്കം അഭിനന്ദന പ്രവാഹമാണ്. ഞായറാഴ്ച ദുബായിൽ നടന്ന ഫൈനലിൽ ന്യൂസിലാൻഡിനെ പരാജയപ്പെടുത്തിയായിരുന്നു നീലപ്പടയുടെ അഭിമാനനേട്ടം. മത്സര ശേഷം ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ ആത്മവിശ്വാസത്തെ പ്രശംസിച്ച സഹതാരം അക്സർ പട്ടേലിന്റെ വാക്കുകളാണ് ശ്രദ്ധനേടുന്നത്.

Advertisment

മത്സരത്തിന്റെ നിർണായക നിമിഷങ്ങളിൽ ടീമിലുള്ള എല്ലാവരും സമ്മർദ്ദത്തിലായിരിക്കുമ്പോൾ ഹാർദിക് പാണ്ഡ്യ വളരെ ആത്മവിശ്വാസത്തിലായിരിക്കുമെന്ന് അക്സർ പറയുന്നു. "ഞങ്ങൾ എല്ലാവരും സമ്മർദ്ദത്തിലായിരിക്കുമ്പോഴും ടീമിൽ ഏറ്റവും ആത്മവിശ്വാസമുള്ളയാൾ ഹാർദിക് പാണ്ഡ്യയാണ്," അക്സർ സ്റ്റാർ സ്പോർട്സിനോട് പറഞ്ഞു.

ടൂർണമെന്റിലുടനീളം കൃത്യമായ തീരുമാനങ്ങൾ എടുത്ത പരിശീലകൻ ഗൗതം ഗംഭീറിനെയും ക്യാപ്റ്റൻ രോഹിത് ശർമയെയും അക്സർ പട്ടേൽ പ്രശംസിച്ചു. "രോഹിത് ശർമയും ഗൗതം ഗംഭീറും ടൂർണമെന്റിൽ ഒരോതീരുമാനങ്ങളും ഒരുപാട് ആലോചിച്ച ശേഷമാണ് എടുത്തതെന്ന് ഞാൻ വിശ്വസിക്കുന്നു. ക്യാപ്റ്റൻസിയുടെ കാര്യത്തിൽ, ഓരോ കളിക്കാരനെയും എവിടെ എങ്ങനെ ഉപയോഗിക്കണമെന്ന് അദ്ദേഹത്തിന് (രോഹിത്) കൃത്യമായി അറിയാം. അതാണ് ഒരു മികച്ച ക്യാപ്റ്റൻ്റെ മുഖമുദ്ര. ഈ ട്രോഫിയും കയ്യിലെടുത്ത് അദ്ദേഹത്തിൻ്റെ ക്യാപ്റ്റൻസിയെക്കുറിച്ച് കൂടുതൽ എന്ത് പറയാൻ? തുടർച്ചയായി ഐസിസി ചാമ്പ്യന്മാരാകാൻ അദ്ദേഹം ടീമിനെ നയിച്ചു," അക്സർ പട്ടേൽ കൂട്ടിച്ചേർത്തു.

Advertisment

'ടൂർണമെന്റിലേക്ക് എത്തുമ്പോൾ, ടീമിൽ സ്പിന്നർമാർ കൂടുതലാണെന്ന് പലരും കരുതിയിരുന്നു. എന്തിനാണ് ഇത്രയും സ്പിന്നർമാർ എന്ന് പോലും സംസാരം ഉണ്ടിയിട്ടുണ്ട്. എന്നാൽ ആദ്യ രണ്ടു മത്സരങ്ങൾക്കു ശേഷവും ഇപ്പോൾ ഈ റിസൾട്ട് കാണുമ്പോഴും എല്ലാവർക്കും അത് എത്ര പ്രാധാനമാണെന്ന് മനസിലായിക്കാണും,' അക്സർ പറഞ്ഞു.

അതേസമയം, ചാംപ്യൻസ് ട്രോഫിയിൽ വരുൺ ചക്രവർത്തി 9 വിക്കറ്റും കുൽദീപ് യാദവ് 7 വിക്കറ്റും അക്സർ പട്ടേൽ 5 വിക്കറ്റും രവീന്ദ്ര ജഡേജ 5 വിക്കറ്റും വീഴ്ത്തിയിരുന്നു. ഇന്ത്യൻ സ്പിന്നർമാർ ആധിപത്യം പുലർത്തിയ മത്സരങ്ങൾക്കാണ് ടൂർണമെന്റ് സാക്ഷ്യംവഹിച്ചത്. 

Read More

axar patel Hardik Pandya

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: