/indian-express-malayalam/media/media_files/2025/04/24/XmjrHr8oLKawX7ehc5Lu.jpg)
RCB vs RR
IPL 2025, RCB vs RR: ചിന്നസ്വാമി സ്റ്റേഡിയത്തിൽ തുടർച്ചയായ മൂന്ന് തോൽവികൾക്ക് ശേഷം സ്വന്തം തട്ടകത്തിൽ സീസണിലെ ആദ്യ വിജയം പ്രതീക്ഷിച്ചാണ് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ഇന്ന് രാജസ്ഥാൻ റോയൽസിനെ നേരിടാനൊരുങ്ങുന്നത്. പരിക്കേറ്റ നായകൻ സഞ്ജു സാംസണില്ലാതെയാണ് രാജസ്ഥാൻ ഇന്ന് കളത്തിലിറങ്ങുന്നത്.
കഴിഞ്ഞയാഴ്ച ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലേറ്റ പരിക്കിനെ തുടർന്ന് സഞ്ജു വിശ്രമത്തിലായിരുന്നു. ജയ്പൂരിൽ നടന്ന ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരായ മത്സരവും സഞ്ജുവിന് നഷ്ടപ്പെട്ടിരുന്നു. മുൻ മത്സരത്തിനു സമാനമായി റിയാൻ പരാഗിന്റെ നായകത്വത്തിലാണ് രാജസ്ഥാൻ ബെംഗളൂരുവിനെ നേരിടുക.
പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്തുള്ള രാജസ്ഥാൻ റോയൽസ് തകർച്ചയുടെ പാതയിലാണ്. കളിച്ച എട്ടു മത്സരങ്ങളിൽ ആറിലും ടീം പരാജയപ്പെട്ടു. അതേസമയം, ആർസിബിയെ സംബന്ധിച്ചിടത്തോളം, ടിം നിലവിൽ മികച്ച ഫോമിലാണ്. വിരാട് കോഹ്‌ലിയും ഫിൽ സാൾട്ടും മികച്ച തുടക്കം നൽകുമ്പോൾ, നായകൻ രജത് പട്ടീദറും ദേവ്ദത്ത് പടിക്കലും അടങ്ങുന്ന മധ്യനിര ശക്തമായ പിന്തുണ നൽകുന്നു. പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്താണ് ആർസിബി.
രാജസ്ഥാൻ റോയൽസ് - റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു മത്സരം എത്ര മണിക്ക് ആരംഭിക്കും?
രാജസ്ഥാൻ റോയൽസ് - റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു മത്സരം ഇന്ത്യൻ സമയം രാത്രി 7.30ന് ആരംഭിക്കും.
രാജസ്ഥാൻ റോയൽസ് - റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു മത്സരം ലൈവായി ടിവിയിൽ എവിടെ കാണാം?
രാജസ്ഥാൻ റോയൽസ് - റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു പോര് ലൈവായി സ്റ്റാർ സ്പോർട്സ് നെറ്റ് വർക്കിൽ കാണാം.
രാജസ്ഥാൻ റോയൽസ് - റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു മത്സരത്തിന്റെ ലൈവ് സ്ട്രീം എവിടെ?
രാജസ്ഥാൻ റോയൽസ് - റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു മത്സരത്തിന്റെ ലൈവ് സ്ട്രീം ജിയോഹോട്സ്റ്റാർ ആപ്പിലും വെബ്സൈറ്റിലും ലഭ്യമാണ്.
Read More
- തുടർ ജയങ്ങളുമായി മുംബൈയുടെ തകർപ്പൻ തിരിച്ചുവരവ്; ഹൈദരാബാദ് വീണ്ടും വീണു
- DC vs LSG: ഗുജറാത്തിനൊപ്പം കട്ടയ്ക്ക് ഡൽഹി; ലക്നൗ വീണ്ടും തോറ്റു
- Rohit Sharma IPL: രോഹിത് ശർമ മുംബൈ ഇന്ത്യൻസ് വിടുമോ? അതൃപ്തി വ്യക്തമാക്കി പ്രതികരണം
- MS Dhoni IPL: വാഷിങ് മെഷീനിലാണോ ലസ്സി ഉണ്ടാക്കി കുടിക്കുന്നത്? ധോണിയുടെ മറുപടി
- കോഹ്ലി ഈ കാണിക്കുന്നതൊന്നും അധികൃതർ കാണുന്നില്ലേ? പിഴ ശിക്ഷയിൽ നിന്ന് എങ്ങനെ ഒഴിവാകുന്നു?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us