scorecardresearch

RCB vs KXIP: തകർന്നടിഞ്ഞ് കോഹ്‌ലിപ്പട; വമ്പൻ ജയവുമായി പഞ്ചാബ്

Kings XI Punjab vs Royal Challengers Bangalore: ടോസ് ലഭിച്ച ബാംഗ്ലൂർ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു

Kings XI Punjab vs Royal Challengers Bangalore: ടോസ് ലഭിച്ച ബാംഗ്ലൂർ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു

author-image
Sports Desk
New Update
RCB vs KXIP: തകർന്നടിഞ്ഞ് കോഹ്‌ലിപ്പട; വമ്പൻ ജയവുമായി പഞ്ചാബ്

Kings XI Punjab vs Royal Challengers Bangalore: ഐപിഎല്ലിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെ തകർത്ത് പഞ്ചാബ്. 97 റൺസിനാണ് പഞ്ചാബിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 206 റൺസ് നേടിയപ്പോൾ പിന്തുടർന്ന ബാംഗ്ലൂർ 17 ഓവറിൽ 109 റൺസ് നേടി പുറത്താവുകയായിരുന്നു.

Advertisment

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ നായകൻ കെ.എൽ.രാഹുലിന്റെ സെഞ്ചുറി കരുത്തിലാണ് കിങ്‌സ് ഇലവൻ പഞ്ചാബിന് കൂറ്റൻ സ്‌കോർ നേടാനായത്.

69 പന്തിൽ ഏഴ് സിക്‌സറുകളും 14 ഫോറുകളും അടക്കം 132 റൺസാണ് രാഹുൽ നേടിയത്. ഐപിഎല്ലിലെ ആദ്യ സെഞ്ചുറിയാണ് രാഹുൽ ബാംഗ്ലൂരിനെതിരെ നേടിയത്. പഞ്ചാബിന്റെ ഇന്നിങ്‌സ് പൂർത്തിയാകുമ്പോഴും ഒരറ്റത്ത് രാഹുൽ നിൽക്കുന്നുണ്ടായിരുന്നു. എട്ട് പന്തിൽ നിന്ന് 15 റൺസുമായി കരുൺ നായരും പുറത്താകാതെ നിന്നു.

Advertisment

20 പന്തിൽ നിന്ന് 26 റൺസ് നേടിയ മായങ്ക് അഗർവാൾ, 18 പന്തിൽ നിന്ന് 17 റൺസ് നേടിയ നിക്കോളാസ് പൂറാൻ എന്നിവരുടെ വിക്കറ്റുകളാണ് പഞ്ചാബിന് നഷ്ടമായത്. യുസ്‌വേന്ദ്ര ചഹലാണ് അഗർവാളിനെ പുറത്താക്കിയത്. ശിവം ദൂബെയാണ് പൂറാനെ പുറത്താക്കിയത്.

Read Also: ഡീൻ ജോൺസിന്റെ ഒറ്റകയ്യൻ സിക്‌സർ; വേർപാടിൽ ഞെട്ടി ക്രിക്കറ്റ് ലോകം

കിങ്ങ്സ് 11 പഞ്ചാബിനെതിരായ മത്സരത്തിൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വമ്പൻ തകർച്ച.   പഞ്ചാബ് ഉയർത്തിയ 207 റൺസിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ റോയൽ ചലഞ്ചേഴ്സിന് തുടക്കത്തിൽ തന്നെ നായകൻ കോഹ്ലിയുടേതടക്കം മൂന്ന് വിക്കറ്റ് നഷ്ടമായി. ആദ്യ മൂന്ന് ഓവർ തികയ്ക്കുന്നതിനിടെയാണ് ആർസിബിയുടെ ആദ്യ മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെട്ടത്.

മത്സരം എട്ട് ഓവർ പിന്നിട്ടപ്പോൾ എബി ഡിവില്ലേഴ്സിന്റേതടക്കം അഞ്ച് വിക്കറ്റുകളാണ് ടീമിന് നഷ്ടമായത്. 13 ഓവർ പിന്നിട്ടപ്പോൾ കഴിഞ്ഞപ്പോൾ ആകെ ഏഴ് വിക്കറ്റുകൾ നഷ്ടപ്പെട്ടു. 15.2 ഓവർ പിന്നിട്ട് 101 റൺസെന്ന നിലയിലെത്തിയപ്പോഴേക്കും എട്ടാമത്തെ വിക്കറ്റും തെറിച്ചു.

നാലു റണ്‍സ് എടുക്കുന്നതിനിടെ ദേവദത്ത് പടിക്കല്‍ (1), ജോഷ് ഫിലിപ്പ് (0), വിരാട് കോലി (1) എന്നിവരുടെ വിക്കറ്റുകളാണ് ബാംഗ്ലൂരിന് നഷ്ടമായത്. ആദ്യ ഓവർ പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ പടിക്കലിന്റെ വിക്കറ്റ് റോയൽ ചലഞ്ചേഴ്സിന് നഷ്ടമായി. 1.3 ഓവറിൽ ജോഷ് ഫിലിപ്പിന്റെയും 2.4 ഓവറിൽ കോഹ്ലിയുടെയും വിക്കറ്റുകൾ നഷ്ടമായതോടെ ടീം തകർച്ച ഉറപ്പിച്ച നിലയിലെത്തി.

എ ബി ഡിവില്ലേഴ്സും ആരോൺ ഫിഞ്ചും തകർച്ചയിൽ നിന്ന് കരകയറാനുള്ള ശ്രമം നടത്തിയെങ്കിലും 30 റൺസ് തികയ്ക്കാൻ കഴിഞ്ഞില്ല. ഫിഞ്ച് 21 പന്തിൽ നിന്ന് 20 റൺസും ഡിവില്ലേഴ്സ് 18 പന്തിൽ നിന്ന് 28 റൺസും നേടി പുറത്തായി.

12.6 ഓവറിൽ ശിവം ദുബെയുടെ വിക്കറ്റും ബാംഗ്ലൂരിന് നഷ്ടമായി. 12 പന്തിൽ നിന്ന് 12 റൺസായിരുന്നു ദുബെ നേടിയത്. പകരക്കാരനായിറങ്ങിയ ഉമേഷ് യാദവിന്റെ വിക്കറ്റും തൊട്ടു പിറകെ നഷ്ടമായി.

വാഷിങ്ടൺ സുന്ദറിന്  മാത്രമാണ് ബാംഗ്ലൂരിന് വേണ്ടി 30 റൺസ് തികയ്ക്കാനായിത്. 27 പന്തിൽ നിന്ന് 30 റൺസ് നേടിയ വാഷിങ്ങ്ടൺ സുന്ദർ രവി ബിഷ്ണോയിയുടെ പന്തിൽ മായങ്ക് അഗർവാളിന്റെ ക്യാച്ചിൽ പുറത്തായി. ടീം 100 റൺസ് തികച്ചതിന് തൊട്ട് പിറകെ 15.2 ഓവറിലായിരുന്നു സുന്ദറിന്റെ പുറത്തുപോക്ക്.

രണ്ട് പന്തിൽ നിന്ന് റണ്ണൊന്നുമെടുക്കാത്ത ഉമേഷ് യാദവും ഏഴ് പന്തിൽ നിന്ന് ആറ് റൺസെടുത്ത നവ്ദീപ് സയ്നിയും ഒന്നിനുപിറകേ പുറത്താവുമ്പോൾ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 106 റൺസെന്ന നിലയിലെത്തിയതിന് തൊട്ടുപിറകേ യൂസ്വേന്ദ്ര ചാഹലിന്റെ വിക്കറ്റ് കൂടി നഷ്ടപ്പെട്ടു. ചാഹൽ മൂന്ന് പന്തിൽ നിന്ന് ഒരു റണ്ണും, ഡെയ്ൽ സ്റ്റെയിൻ പുറത്താകാതെ ഒരു റണ്ണും നേടി.

പഞ്ചാബിനു വേണ്ടി രവി ബിഷ്ണോയിയും മുരുഗൻ അശ്വിനും മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി. ഡിവില്ലേഴ്സിന്റേതടക്കമുള്ള വിക്കറ്റുകളാണ് അശ്വിൻ വീഴ്ത്തിയത്. ഷെൽഡ്രൺ കോട്രൽ രണ്ടു വിക്കറ്റും മുഹമ്മദ് ഷമിയും ഗ്ലെൻ മാക്സ്വെല്ലും ഓരോ വിക്കറ്റും തെറിപ്പിച്ചു.

ടോസ് ലഭിച്ച റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു.

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ടീം: വിരാട് കോഹ്‌ലി (നായകൻ), ദേവ്‌ദത്ത് പടിക്കൽ, ആരോൺ ഫിഞ്ച്, എബി ഡി വില്ലിയേഴ്‌സ്, ജോഷ് ഫിലിപ്പെ, ശിവം ദുബെ, വാഷി‌ങ്‌ടൺ സുന്ദർ, നവ്‌ദീപ് സൈനി, ഉമേഷ് യാദവ്, ഡെയ്‌ൽ സ്റ്റെയ്‌ൻ, യുസ്‌വേന്ദ്ര ചഹൽ

കിങ്‌സ് ഇലവൻ പഞ്ചാബ് ടീം: കെ.എൽ.രാഹുൽ (നായകൻ), മായാങ്ക് അഗർവാൾ, കരുൺ നായർ, നിക്കോളാസ് പൂറാൻ, ഗ്ലെൻ മാക്‌സ്‌വെൽ, സർഫ്രാസ് ഖാൻ, ജെയിംസ് നീഷാം, മുരുകൻ അശ്വിൻ, രവി ബിഷോണി, മൊഹമ്മദ് ഷമി, ഷെൽഡൻ കോട്രൽ

ഈ സീസണിലെ ആദ്യ മത്സരത്തിൽ ബാംഗ്ലൂർ ജയിച്ചപ്പോൾ പഞ്ചാബ് സൂപ്പർ ഓവറിൽ തോൽവി വഴങ്ങിയിരുന്നു. ഡൽഹി ക്യാപിറ്റൽസിനോടാണ് പഞ്ചാബ് തോറ്റത്. സണ്‍റൈസേഴ്‌സ് ഹൈദരബാദിനെതിരായ മത്സരത്തിൽ 10 റൺസിനാണ് ബാംഗ്ലൂർ ജയിച്ചത്. ഈ സീസണിലെ ആദ്യ മത്സരത്തിൽ തന്നെ മിന്നുന്ന പ്രകടനം കാഴ്‌ചവച്ച മലയാളി താരം കൂടിയായ ദേവ്‌ദത്ത് പടിക്കലിലാണ് ബാംഗ്ലൂരിന്റെ പ്രതീക്ഷ.

Read Also: പരിസരം മറന്ന് ധോണി, അംപയറോട് ക്ഷോഭിച്ചു; ക്യാപ്‌റ്റൻസിക്ക് പത്തിൽ നാല് മാർക്കെന്ന് സേവാഗ്

Kings Eleven Punjab Royal Challengers Bangalore Ipl 2020

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: