ഡീൻ ജോൺസ് എന്ന പേര് ക്രിക്കറ്റ് പ്രേമികൾക്കിടയിൽ ഏറെ സുപരിചിതമാണ്. മികച്ച ക്രിക്കറ്റ് കമന്റേറ്റർമാരിൽ ഒരാളാണ് എന്നതിലുപരി നല്ലൊരു ക്രിക്കറ്റ് കളിക്കാരൻ കൂടിയാണ് അദ്ദേഹം. തൊണ്ണൂറുകളിൽ ഓസീസ് ക്രിക്കറ്റ് ടീമിൽ വ്യക്തമായ സ്വാധീനമുണ്ടായിരുന്ന താരം. അലൻ ബോർഡർ നായകനായിരുന്ന ഓസീസ് ടീമിൽ ഏറെ പ്രധാനിയായിരുന്നു ഡീൻ ജോൺസ്.
ഹൃദയാഘാതത്തെ തുടർന്ന് ഡീൻ ജോൺസ് മരിച്ചെന്ന വാർത്ത പുറത്തുവന്നതിനു പിന്നാലെ ക്രിക്കറ്റ് പ്രേമികൾ ഞെട്ടലിലാണ്. തങ്ങൾക്ക് പ്രിയപ്പെട്ട കളിപറച്ചിൽകാരനെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഡീൻ ജോൺസിന്റെ കമന്ററി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വീണ്ടും പ്രചരിക്കുമ്പോൾ അതിനൊപ്പം അദ്ദേഹത്തിന്റെ മികച്ച ബാറ്റിങ് പ്രകടനങ്ങളും ചർച്ചയാകുന്നു. അതിലൊന്നാണ് ഡീൻ ജോൺസിന്റെ ഒറ്റകയ്യൻ സിക്സർ.
1990 ൽ ഇംഗ്ലണ്ടിനെതിരായ ഏകദിന മത്സരത്തിൽ ഡീൻ 145 റൺസ് നേടിയിരുന്നു. ഈ ഉജ്ജ്വല ഇന്നിങ്സിനിടെയാണ് ഡീൻ ഒറ്റകൈ കൊണ്ട് സിക്സർ പായിച്ചത്.
How’s that one-handed six! Enjoy all the highlights of Dean Jones smashing 145 against England in 1990, which was then a record for an Australian ODI batsman pic.twitter.com/WlynGB3pgp
— cricket.com.au (@cricketcomau) September 24, 2020
ഇന്ന് വെെകീട്ടോടെയാണ് ഓസ്ട്രേലിയൻ ക്രിക്കറ്റ് മുൻ താരവും വിഖ്യാത ക്രിക്കറ്റ് കമന്റേറ്ററുമായ ഡീൻ ജോൺസ് അന്തരിച്ച വാർത്ത പുറത്തുവരുന്നത്. 59 വയസ്സായിരുന്നു. ഐപിഎൽ 13-ാം സീസണിൽ സ്റ്റാർ സ്പോർട്സിന്റെ കമന്റേറ്ററായി മുംബൈയിൽ എത്തിയ ഡീൻ ജോൺസ് ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. മുംബൈയിലെ ഹോട്ടലിൽവച്ചാണ് മരണം.
Read Also: ‘ഈ വാർത്ത വിശ്വസിക്കാനാവുന്നില്ല’: ഡീൻ ജോൺസിന്റെ മരണത്തിൽ നടുങ്ങി ക്രിക്കറ്റ് ലോകം
ഡീൻ ജോൺസിന്റെ വേർപാട് വേദനാജനകമാണെന്ന് സ്റ്റാർ സ്പോർട്സ് ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. തുടർ നടപടികൾക്കായി ഓസ്ട്രേലിയൻ ഹൈ കമ്മീഷനുമായി തങ്ങൾ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് സ്റ്റാർ സ്പോർട്സ് അറിയിച്ചു.
ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിനുവേണ്ടി 52 ടെസ്റ്റ് മത്സരങ്ങൾ കളിച്ച ജോൺസ് 3,631 റൺസ് നേടിയിട്ടുണ്ട്. ടെസ്റ്റിൽ 11 സെഞ്ചുറികൾ നേടിയിട്ടുള്ള താരമാണ്. അലൻ ബോർഡർ നയിച്ചിരുന്ന ഓസീസ് ടീമിൽ പ്രധാനപ്പെട്ട സ്ഥാനം ലഭിച്ചിരുന്നു. ഓസ്ട്രേലിയക്ക് വേണ്ടി 164 ഏകദിന മത്സരങ്ങൾ കളിച്ച ജോൺസ് 46 അർധ സെഞ്ചുറികളോടെ 6,068 റൺസ് നേടിയിട്ടുണ്ട്.
A Dean Jones tribute that might bring a tear to your eye.
LIVE: https://t.co/jtlRnZ9fOz
##KXIPvRCB #RCBvKXIP #IPL2020 @ProfDeano pic.twitter.com/cX24gAs6S5
— FlashScore Cricket Commentators (@FlashCric) September 24, 2020