ചെന്നെെ സൂപ്പർ കിങ്‌സും രാജസ്ഥാൻ റോയൽസും തമ്മിലുള്ള മത്സരത്തിനിടെ നിയന്ത്രണം നഷ്‌ടപ്പെട്ട് മഹേന്ദ്രസിങ് ധോണി. ചെന്നെെ നായകൻ അംപയറോട് ചൊടിച്ചു. രാജസ്ഥാൻ ബാറ്റ് ചെയ്യുമ്പോഴായിരുന്നു സംഭവം. രാജസ്ഥാൻ താരം ടോം കറാന്റെ ഔട്ടിനു വേണ്ടി ധോണി അപ്പീൽ ചെയ്‌തിരുന്നു. ഇത് അംപയർ ഔട്ട് അനുവദിക്കുകയും ചെയ്‌തു. എന്നാൽ, പിന്നീട് നടന്നതെല്ലാം നാടകീയ സംഭവങ്ങളായിരുന്നു.

Read Also: ‘ചൂടൻ’ ധോണി; നിയന്ത്രണം വിട്ടു കളത്തിലേക്ക്, അംപയർക്ക് നേരെ വിരൽചൂണ്ടൽ

ചെന്നെെ സൂപ്പർ കിങ്‌സിനു വേണ്ടി ദീപക് ചഹറാണ് 18-ാം ഓവർ എറിഞ്ഞത്. രാജസ്ഥാൻ താരം ടോം കറാൻ സ്‌ട്രെെക്കർ എൻഡിൽ ബാറ്റ് ചെയ്യുന്നു. ദീപക് ചഹറിന്റെ അഞ്ചാം പന്ത് ടോം കറാന്റെ ബാറ്റിൽ തട്ടിയതായി തോന്നും. പന്ത് നേരെ കീപ്പർ ധോണിയുടെ കെെകളിലേക്ക്. ചഹറും ധോണിയും വിക്കറ്റിനായി അപ്പീൽ ചെയ്യുന്നു. അംപയർ ഷംസുദ്ദീൻ ഉടൻ വിക്കറ്റ് അനുവദിക്കുകയും ചെയ്‌തു. എന്നാൽ, ടോം കറാന് അത് ഔട്ടല്ലെന്ന് ഉറപ്പായിരുന്നു. പക്ഷേ, റിവ്യു ചെയ്യാൻ പറ്റാത്ത സാഹചര്യവും. രാജസ്ഥാന്റെ റിവ്യു അവസരം നേരത്തെ പൂർത്തിയായിരുന്നു. എന്നാൽ, ബാറ്റിൽ തൊട്ടിട്ടില്ലെന്ന ഉറപ്പോടെ ടോം കറാനും നിലയുറപ്പിച്ചു. പിന്നീട് രണ്ട് അംപയർമാർ ചേർന്ന് ഇതേ കുറിച്ച് സംസാരിക്കുകയും സംശയം രൂപപ്പെട്ടതിനാൽ ടിവി സ്ക്രീൻ സഹായം തേടുകയും ചെയ്തു.

Read Also: കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്; ബൗണ്ടറിയും മൈതാനവും കടന്ന് ധോണിയുടെ സിക്സ് റോഡിൽ, വീഡിയോ

ബോളും ബാറ്റും തമ്മിൽ യാതൊരു സ്‌പർശവും ഉണ്ടായിട്ടില്ലെന്ന് സ്ക്രീനിൽ നിന്ന് വ്യക്തമായി. അത് ഔട്ട് അല്ലെന്ന് തീരുമാനം. മാത്രമല്ല, ഈ പന്ത് ധോണിയുടെ കെെകളിലേക്ക് എത്തുന്നതിനു മുൻപ് നിലത്തു കുത്തിയിട്ടുമുണ്ട്. നിലത്ത് കുത്തിയ ശേഷമാണ് പന്ത് ധോണി പിടിക്കുന്നത് തന്നെ. ഇതോടെ സംഗതികൾ മാറിമറിഞ്ഞു.

ടോം കറാൻ ഔട്ടല്ലെന്ന് വിധി വന്നതോടെ ധോണി ക്ഷോഭിച്ചു. സമനില വിട്ട ധോണി അംപയറുടെ അടുത്തേക്ക് പോകുന്നത് വീഡിയോയിൽ കാണാം. ഔട്ട് വിളിച്ച പന്ത് പിന്നീട് നോട്ട് ഔട്ട് ആണെന്ന് വിധിയെഴുതിയ അംപയറോട് ധോണി കയർത്തു സംസാരിക്കുകയും ചെയ്തു. നിരവധിപേർ ഇതിനെ വിമർശിച്ച് രംഗത്തെത്തി. ഇത്രയേറെ അനുഭവ സമ്പത്തുള്ള വിക്കറ്റ് കീപ്പറും നായകനുമായ ധോണി ക്രിക്കറ്റിന്റെ മാന്യത പുലർത്താതെയാണ് ഈ വിഷയം കെെകാര്യം ചെയ്‌തതെന്നായിരുന്നു പ്രധാന വിമർശനം.

MS Dhoni

 

മത്സരശേഷം ധോണിയുടെ ക്യാപ്‌റ്റൻസിയെ പരിഹസിച്ച് മുൻ ഇന്ത്യൻ താരം വിരേന്ദർ സേവാഗ് രംഗത്തെത്തിയിരുന്നു. ധോണിയുടെ ക്യാപ്‌റ്റൻസി ശരാശരിയേക്കാൾ താഴെയായിരുന്നു എന്നാണ് സേവാഗ് ‘ക്രിക്‌ബസി’ൽ പറഞ്ഞത്. രാജസ്ഥാൻ-ചെന്നെെ പോരാട്ടത്തിലെ ധോണിയുടെ ക്യാപ്‌റ്റൻസിക്ക് പത്തിൽ നാല് മാർക് മാത്രമേ നൽകാൻ സാധിക്കൂവെന്നും സേവാഗ് പറഞ്ഞു. അവസാന ഓവറുകളിലെ ഇഴച്ചിൽ ഇന്നിങ്‌സ് അടക്കം ചൂണ്ടിക്കാട്ടിയായിരുന്നു സേവാഗിന്റെ വിമർശനം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook