scorecardresearch

IPL 2020: കോഹ്‌ലിയെ ടീമിലെത്തിക്കാൻ തയ്യാറാണെന്ന് രാജസ്ഥാൻ റോയൽസ്; ഒരു കണ്ടീഷൻ

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആദ്യ പതിപ്പ് മുതൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഭാഗമാണ് കോഹ്‌ലി

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആദ്യ പതിപ്പ് മുതൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഭാഗമാണ് കോഹ്‌ലി

author-image
Sports Desk
New Update
IPL 2020: കോഹ്‌ലിയെ ടീമിലെത്തിക്കാൻ തയ്യാറാണെന്ന് രാജസ്ഥാൻ റോയൽസ്; ഒരു കണ്ടീഷൻ

കുട്ടിക്രക്കറ്റ് പൂരത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ടീമുകളെല്ലാം അവസാനവട്ട ഒരുക്കത്തിലാണ്. സമൂഹമാധ്യമങ്ങളിലെല്ലാം ഇതിനോടകം സജീവമായ ഐപിഎൽ ടീമുകൾ ടൂർണമെന്റിനായിയുള്ള കാത്തിരിപ്പിലാണ്. എന്നാൽ മത്സരം തുടങ്ങുന്നതിന് മുമ്പ് തന്നെ സമൂഹമാധ്യമങ്ങളിൽ ആരാധകരും ഫ്രാഞ്ചൈസികളുമെല്ലാം നേർക്കുനേർ എത്തിക്കഴിഞ്ഞു. ഇന്ത്യൻ നായകനും ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ നായകനുമായ വിരാട് കോഹ്‌ലിയുമായി ബന്ധപ്പെട്ടാണ് ഇപ്പോഴുള്ള ചർച്ച. കോഹ്‌ലിയെ ഒറ്റ കണ്ടീഷനിൽ ടീമിലെത്തിക്കാൻ തയ്യാറാണെന്നാണ് രാജസ്ഥാൻ റോയൽസ് പറയുന്നത്.

Advertisment

ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ട ഒരു ഫൊട്ടോയാണ് സംഭവങ്ങളുടെ തുടക്കം. രാജസ്ഥാൻ ജേഴ്സിയിൽ കോഹ്‌ലി നിൽക്കുന്ന ഒരു എഡിറ്റഡ് ഫൊട്ടോയാണത്. വിരാട് കോഹ്‌ലി റോയൽസിനായി കളിക്കുന്നുവെന്ന് തോന്നുന്നു എന്ന അടിക്കുറിപ്പോടെയാണ് ആരാധകൻ ഫൊട്ടോ ട്വീറ്റ് ചെയ്തത്. ഇത് ശ്രദ്ധയിൽപ്പെട്ട രാജസ്ഥാൻ റോയൽസ് ഉടൻ തന്നെ മറുപടിയുമായി എത്തി.

Also Read: IPL 2020: അരയും 'തല'യും മുറുക്കി എംഎസ് ധോണി; ചെന്നൈ നായകൻ റാഞ്ചിയിൽ പരിശീലനം ആരംഭിച്ചു

ആർ‌സി‌ബി ഇൻ‌സൈഡർ മിസ്റ്റർ നാഗ്‌സ് കോഹ്‌ലിയോടൊപ്പം വന്നാൽ മാത്രമേ ബാംഗ്ലൂർ നായകനെ സ്വാഗതം ചെയ്യുകയുള്ളൂവെന്ന് റോയൽ‌സ് ട്വിറ്റർ ഹാൻഡിൽ അറിയിച്ചത്. ആരാധകരെ രസിപ്പിക്കുന്നതിനായി രസകരമായി ഫ്രാഞ്ചൈസിയുടെ വാർത്തകൾ ആരാധകരിലെത്തിക്കുന്ന കഥാപാത്രമാണ് മിസ്റ്റർ നാഗ്സ്.

Advertisment

Also Read: കോഹ്ലിയാണ് വരാനുള്ളതെങ്കിൽ നിങ്ങൾക്ക് 10 പന്ത് പോലും പാഴാക്കാനാവില്ല: സഞ്ജു സാംസൺ

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആദ്യ പതിപ്പ് മുതൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഭാഗമാണ് കോഹ്‌ലി. 2013 മുതൽ ടീമിന്റെ നായകനും കോഹ്‌ലി തന്നെ. എന്നാൽ ഇതുവരെ ഒരു കിരീടം പോലും ബംഗ്ലൂരിലെത്തിക്കാൻ കോഹ്‌ലിക്ക് സാധിച്ചട്ടില്ല.

സെപ്റ്റംബർ 19 മുതൽ നവംബർ 10 വരെനയുഎഇയിലാണ് ഐപിഎൽ സംഘടിപ്പിക്കുന്നത്. കോവിഡ് വ്യാപനത്തെ തുടർന്ന് ടൂർണമെന്റിന്റെ സമയവും വേദിയും ബിസിസിഐ മാറ്റിയത്. 53 ദിവസമാണ് ടൂർണമെന്റ്. 10 ആഫ്റ്റർനൂൺ മത്സരങ്ങളുണ്ടാവും. ഉച്ചക്ക് 3.30നാണ് ആഫ്റ്റർനൂൺ മത്സരങ്ങൾ ആരംഭിക്കും. വൈകുന്നേരം 7.30നാണ് ഈവനിങ്ങ് മത്സരങ്ങൾ.

Virat Kohli Ipl 2020

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: