Latest News
കോവിഡ് മുക്തരിലെ ക്ഷയരോഗം: മാർഗനിർദേശവുമായി ആരോഗ്യ വകുപ്പ്
രണ്ടാം തരംഗം കേരളത്തിന് കടുപ്പമായി; മരണങ്ങളിൽ പകുതിയും 40 ദിവസത്തിനിടെ
Coronavirus India Live Updates: 150 രൂപയ്ക്ക് കോവാക്സിന്‍ കേന്ദ്രത്തിന് നല്‍കുന്നത് ലാഭകരമല്ല: ഭാരത് ബയോടെക്
UEFA Euro 2020 Live Streaming: പോര്‍ച്ചുഗല്‍, ഫ്രാന്‍സ്, ജര്‍മനി, കളത്തില്‍ വമ്പന്മാര്‍; മത്സരങ്ങള്‍ എവിടെ, എങ്ങനെ കാണാം?
കടല്‍ക്കൊല: നിയമനടപടികള്‍ അവസാനിപ്പിച്ച് സുപ്രീം കോടതി
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
കോവിഡ് മരണം നിര്‍ണയിക്കാന്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍
കേരളം അണ്‍ലോക്കിലേക്ക്; ഇളവുകളില്‍ അന്തിമ തീരുമാനം ഇന്ന്
പ്രാദേശിക കേന്ദ്രങ്ങള്‍ വഴി വാക്സിനായി റജിസ്റ്റര്‍ ചെയ്യുന്നവര്‍ 0.5 ശതമാനം മാത്രം
രാജ്യദ്രോഹ കേസ്; ലക്ഷദ്വീപ് ഭരണകൂടത്തോട് വിശദീകരണം തേടി ഹൈക്കോടതി
ബിജെപി കേരള ഘടകത്തിലെ പ്രശ്നങ്ങൾ: ദേശീയ നേതൃത്വത്തിന് റിപ്പോർട്ട് നൽകിയെന്ന് ആനന്ദ ബോസ്
മുട്ടില്‍ മരം മുറി: ജാമ്യഹര്‍ജികള്‍ ഒരുമിച്ച് പരിഗണിക്കണമെന്ന് സര്‍ക്കാര്‍

IPL 2020: അരയും ‘തല’യും മുറുക്കി എംഎസ് ധോണി; ചെന്നൈ നായകൻ റാഞ്ചിയിൽ പരിശീലനം ആരംഭിച്ചു

2019 ഏകദിന ലോകകപ്പിന് പിന്നാലെ ക്രിക്കറ്റിൽ നിന്നും ഇടവേളയിട്ട ധോണി ഏകദേശം ഒരു വർഷത്തിന് ശേഷമാണ് ക്രീസിലേക്ക് മടങ്ങിയെത്തുന്നത്

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 13-ാം പതിപ്പിലേക്ക് എത്തുമ്പോൾ ഏറ്റവും വലിയ ശ്രദ്ധകേന്ദ്രങ്ങളിലൊരാൾ മുൻ ഇന്ത്യൻ നായകനും ചെന്നൈയുടെ ‘തല’യുമായ എംഎസ് ധോണിയാണ്. ക്രിക്കറ്റിൽ ഇനി ഒന്നും തെളിയിക്കാൻ ബാക്കിയില്ലെങ്കിലും ഒരിക്കൽ കൂടി നീലകുപ്പായത്തിൽ താരത്തെ കാണണമെങ്കിൽ ഐപിഎല്ലിലെ പ്രകടനം നിർണായകമാകുമെന്ന് പറയപ്പെടുന്നതാണ് ഇതിന് കാരണം. ഫിറ്റ്നസിനും വലിയ പ്രാധാന്യം നൽകുന്ന താരങ്ങളിലൊരാളാണ് ധോണി. അതിനാൽ തന്നെ ഒരു മത്സരത്തിന് വേണ്ടിയും ടൂർണമെന്റിന് വേണ്ടിയും താരം നടത്തുന്ന ഒരുക്കവും ക്രിക്കറ്റ് ലോകത്തിനറിയാവുന്ന കാര്യമാണ്. യുഎഇയിൽ നടക്കുന്ന ഐപിഎൽ 2020ന് മുന്നോടിയായി സ്വദേശമായ റാഞ്ചിയിൽ പരിശീലനം ആരംഭിച്ചിരിക്കുകയാണ് ധോണി.

2019 ഏകദിന ലോകകപ്പിന് പിന്നാലെ ക്രിക്കറ്റിൽ നിന്നും ഇടവേളയിട്ട ധോണി ഏകദേശം ഒരു വർഷത്തിന് ശേഷമാണ് ക്രീസിലേക്ക് മടങ്ങിയെത്തുന്നത്. നേരത്തെ മാർച്ച് 29ന് ആരംഭിക്കേണ്ടിയിരുന്ന ഐപിഎല്ലിന്റെ 13-ാം പതിപ്പിന് മുന്നോടിയായി ഫെബ്രുവരിയിൽ തന്നെ താരം ചെന്നൈ ക്യാമ്പിനൊപ്പം ചേർന്നിരുന്നു. എന്നാൽ കോവിഡ് വ്യാപനത്തെ തുടർന്ന് ഐപിഎൽ മാറ്റിവച്ചതോടെ താരം റാഞ്ചിയിലേക്ക് മടങ്ങി.

Also Read: ‘അടുത്ത എം‌എസ് ധോണി’: റെയ്നയുടെ പരാമർശത്തോട് വിയോജിച്ച് രോഹിത്

ഇപ്പോൾ ഐപിഎൽ യുഎഇയിലേക്ക് എത്തുമ്പോൾ പരിശീലനം പുഃനരാരംഭിച്ചിരിക്കുകയാണ് ധോണി. ധോണി ഇൻഡോർ സൗകര്യത്തിൽ പരിശീലനം ആരംഭിച്ചതായി ജാർഖണ്ഡ് ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹി വ്യക്തമാക്കി. കഴിഞ്ഞ ദിവസം സ്റ്റേഡിയത്തിൽ സന്ദർശനം നടത്തിയ ധോണി ബൗളിങ് മെഷ്യന്റെ സഹായത്തോടെയാണ് പരിശീലനം നടത്തുന്നത്.

IPL 2019, IPL, CSK, Chennai Super Kings, ഐപിഎൽ, ചെന്നൈ സൂപ്പർ കിങ്സ, IPL Final, mumbai indians vs chennai super kings, mi vs csk, csk final,
IPL 2019, chennai super kings into their 8th final

യുഎഇയിൽ നടക്കുന്ന ഐപിഎല്ലിന്റെ 13-ാം പതിപ്പിനായി എംഎസ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്സ് ആദ്യം പറക്കുമെന്നാണ് പ്രതീക്ഷിച്ചത്. പുതിയ സീസണിനായുള്ള ഒരുക്കങ്ങൾ നേരത്തെ തന്നെ ആരംഭിച്ച ചെന്നൈ യുഎഇയിലും ഓഗസ്റ്റ് രണ്ടാം വരത്തോടെ ലാൻഡ് ചെയ്യാനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാൽ മറ്റ് ടീമുകൾ ഓഗസ്റ്റ് 20 യാത്ര തീരുമാനിച്ചത്. അതേസമയം ചെന്നൈയുടെ കണക്ക് കൂട്ടലുകൾ തെറ്റിച്ച് നേരത്തെ എത്തുന്നതിൽ നിന്ന് ടീമിനെ ഐപിഎൽ ഗവേണിങ് ബോഡി വിലക്കി.

Also Read: ധോണി അവരേക്കാൾ മുന്നിൽ, ഇന്ത്യൻ ക്രിക്കറ്റിൽ കുറേ കാലം ആ സ്വാധീനമുണ്ടാവും: ഗിൽക്രിസ്റ്റ്

സെപ്റ്റംബർ 19 മുതൽ നവംബർ 10 വരെയാണ് ഐപിഎൽ സംഘടിപ്പിക്കുന്നു. 53 ദിവസമാണ് ടൂർണമെന്റ്. 10 ആഫ്റ്റർനൂൺ മത്സരങ്ങളുണ്ടാവും. ഉച്ചക്ക് 3.30നാണ് ആഫ്റ്റർനൂൺ മത്സരങ്ങൾ ആരംഭിക്കും. വൈകുന്നേരം 7.30നാണ് ഈവനിങ്ങ് മത്സരങ്ങൾ.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ms dhoni practiced in ranchi ahead of ipl 2020

Next Story
വനിതാ ക്രിക്കറ്റ് താരം ജെമീമയുടെ വായടപ്പിക്കാന്‍ പറ്റിയ മാര്‍ഗം ഒന്നുമാത്രംjemimah rodrigues, jemimah rodrigues india, indian womens cricket team, india cricket, india woman cricketers, india cricket, cricket news
The moderation of comments is automated and not cleared manually by malayalam.indianexpress.com