/indian-express-malayalam/media/media_files/uploads/2017/05/rahul-dravid-759.jpg)
ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്രിക്കറ്റർമാരിലൊരാളാണ് ഗൗതം ഗംഭീർ. ഏകദിന ലോകകപ്പ് ഇന്ത്യയ്ക്ക് സമ്മാനിക്കുന്നതിൽ നിർണായക പങ്കുവഹിച്ച താരം എന്നാൽ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത് ഇന്ത്യയുടെ വൻമതിലായ രാഹുൽ ദ്രാവിഡിന് കീഴിലായിരുന്നു. ഇന്ത്യൻ ക്രിക്കറ്റിൽ മറ്റാരേക്കാളും സ്വാധീനം ദ്രാവിഡിനുണ്ടായിരുന്നെന്ന് ഗംഭീർ ഓർത്തെടുക്കുന്നു.
ഗാംഗുലി നായകസ്ഥാനത്ത് നിന്ന് പടിയിറങ്ങിയതോടെയാണ് ദ്രാവിഡ് ഇന്ത്യൻ ടീമിന്റെ നായകനായത്. 2005 മുതൽ നായകനായ ദ്രാവിഡ് 2007 ലോകകപ്പിലും ഇന്ത്യയെ നയിച്ചു. എന്നാൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ ഇന്ത്യ പുറത്തായി. പ്രഥമ ടി20 ലോകകപ്പ് ഇന്ത്യ ധോണിയുടെ കീഴിൽ നേടിയതിന് പിന്നാലെയാണ് ദ്രാവിഡ് നായകസ്ഥനത്ത് നിന്ന് മാറുന്നത്.
"സൗരവ് ഗാംഗുലിക്ക് കീഴിലാണ് ഞാൻ ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ചത്, ടെസ്റ്റ് അരങ്ങേറ്റം രാഹുൽ ദ്രാവിഡിന് കീഴിലായിരുന്നു. അദ്ദേഹത്തിന്റെ ക്യാപ്റ്റൻസിക്ക് വേണ്ടത്ര ക്രെഡിറ്റ് നൽകാത്തത് നിർഭാഗ്യകരമാണ്. നമ്മൾ സംസാരിക്കുന്നത് സൗരവ് ഗാംഗുലിയെക്കുറിച്ചോ എംഎസ് ധോണിയെക്കുറിച്ചോ ഇപ്പോൾ വിരാട് കോഹ്‌ലിയെക്കുറിച്ചോ മാത്രമാണ്. എന്നാൽ രാഹുൽ ദ്രാവിഡ് ഇന്ത്യയുടെ മികച്ച ക്യാപ്റ്റനാണ്," ഗൗതം ഗംഭീർ പറഞ്ഞു.
Also Read: വിദേശ മണ്ണിൽ ഇന്ത്യയെ വിജയിപ്പിക്കാൻ പ്രചോദിപ്പിച്ച നേതാവാണ് സൗരവ് ഗാംഗുലി: ശ്രീകാന്ത്
ദ്രാവിഡിന്റെ നേതൃത്വത്തിൽ ഇന്ത്യ സ്വന്തമാക്കിയ നേട്ടങ്ങളെക്കുറിച്ചും ഗംഭീർ വാചാലനായി. 2006ൽ ഇന്ത്യ വെസ്റ്റ് ഇൻഡീസിനെതിരെയും 2007ൽ ഇംഗ്ലണ്ടിനെതിരെയും ഇന്ത്യ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയത് ദ്രാവിഡിന് കീഴിലായിരുന്നു. ഏകദിന ടീമെന്ന നിലയിൽ ഇന്ത്യയുടെ രൂപം പോലും അദ്ദേഹത്തിന്റെ ക്യാപ്റ്റൻസിയിൽ വളരെ മികച്ചതായിരുന്നു. ദ്രാവിഡിന്റെ വൈവിധ്യവും ഇന്ത്യൻ ടീമിന് എങ്ങനെ ഗുണം ചെയ്തുവെന്നും ഗംഭീർ ചൂണ്ടിക്കാട്ടി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.