ഇന്ത്യൻ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച നായകന്മാരിൽ ഒരാളാണ് സൗരവ് ഗാംഗുലി. ഇന്ത്യൻ ക്രിക്കറ്റിനെ പുതിയ തലത്തിലേക്ക് എത്തിച്ച ഗാംഗുലിയെ വിൻഡീസ് മുൻ നായകൻ ക്ലൈവ് ലോയ്ഡുമായി താരതമ്യപ്പെടുത്തിയിരിക്കുകയാണ് മുൻ സെലക്ടർ കൂടിയായ ക്രിസ് ശ്രീകാന്ത്. വിദേശ മണ്ണിൽ ഇന്ത്യയെ വിജയിപ്പിക്കാൻ പ്രചോദിപ്പിച്ച , വലിയ സ്വപ്നങ്ങൾ കാണാൻ പഠിപ്പിച്ച നായകനാണ് ഗാംഗുലിയെന്നും ശ്രീകാന്ത് പറഞ്ഞു.

“ടീം കോമ്പിനേഷൻ രൂപപ്പെടുത്താൻ കഴിഞ്ഞ വ്യക്തിയായിരുന്നു അദ്ദേഹം. 1976 ൽ ക്ലൈവ് ലോയ്ഡ് വെസ്റ്റ് ഇൻഡീസ് ടീമിനായി വിജയ കോമ്പിനേഷൻ രൂപീകരിച്ചതുപോലെ, സൗരവ് ഗാംഗുലി ശരിയായ ടീമിനെ ഒരുമിച്ച് ചേർത്ത് അവരെ പ്രചോദിപ്പിച്ചു,” ശ്രീകാന്ത് അഭിപ്രായപ്പെട്ടു.

അതുകൊണ്ടാണ് ഗാംഗുലി മികച്ച നായകനാകുന്നതെന്നും ശ്രീകാന്ത് പറഞ്ഞു. വിദേശ സാഹചര്യങ്ങളിൽ പോലും. അങ്ങനെയാണ് ഇന്ത്യ വിദേശത്ത് ജയിച്ച് തുടങ്ങിയതെന്നും അദ്ദേഹം നേതാവായി തന്നെ ജനിച്ച വ്യക്തിയാണെന്നും ശ്രീകാന്ത് പറഞ്ഞു.

വിദേശത്ത് ക്യാപ്റ്റനെന്നനിലയില് മാത്രമല്ല കളിക്കാരനെന്ന നിലയിലും ഗാംഗുലി ബഹുദൂരം മുന്നിലാണ്. വിദേശത്തെ ടെസ്റ്റുകളില് 40.23 റണ് ശരാശരിയുള്ള ഗാംഗുലി നിര്ണായക ഇന്നിംഗ്സുകള് കളിക്കുകയും ചെയ്തിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരെ ഹെഡിംഗ്ലിയില് നേടിയ സെഞ്ചുറിയും(128) ഓസ്ട്രേലിയക്കെതിരെ ബ്രിസ്ബേനില് നേടിയ സെഞ്ചുറിയും(144) ഇതില് ചിലതുമാത്രം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook