/indian-express-malayalam/media/media_files/2025/03/27/0DcmR2cxyxP8QRKGEZBL.jpg)
R Ashwin, Ms Dhoni Photograph: (Chennai Super Kings, Instagram)
R Ashwin Chennai Super Kings IPL 2025: ചെന്നൈ സൂപ്പർ കിങ്സ് ആരാധകരിൽ നിന്ന് ഉയർന്ന പ്രതിഷേധം കണക്കിലെടുത്ത് പ്രധാനപ്പെട്ട തീരുമാനവുമായി സ്പിന്നർ ആർ അശ്വിൻ. അശ്വിന്റെ യുട്യൂബ് ചാനലിൽ ഇനി ചെന്നൈ സൂപ്പർ കിങ്സിന്റെ മത്സരങ്ങളുടെ വിശകലനം ഉണ്ടാവില്ല. കഴിഞ്ഞ മത്സരത്തിൽ ഇടംകയ്യൻ റിസ്റ്റ് സ്പിന്നർ നൂർ അഹ്മദിനെ ചെന്നൈ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിയതിന് എതിരെ അശ്വിന്റെ യുട്യൂബ് ചാനലിൽ വന്ന വിമർശനം ആരാധകരെ പ്രകോപിപ്പിച്ചിരുന്നു.
ആരാധകർ ശക്തമായി പ്രതിഷേധിച്ചതോടെ ഈ വിഡിയോ അശ്വിൻ തന്റെ യുട്യൂബ് ചാനലിൽ നിന്ന് നീക്കി. അശ്വിന്റെ യുട്യൂബ് ചാനലിൽ കളി വിശകലനം ചെയ്യാൻ എത്തിയ പ്രസന്ന അഗോറം ആണ് നൂർ അഹ്മദിനെ ടീമിലെടുത്ത ചെന്നൈയുടെ തീരുമാനത്തെ ചോദ്യം ചെയ്തത്. 1.6 മില്യൺ സബ്സ്ക്രൈബേഴ്സ് ആണ് അശ്വിന്റെ യൂട്യൂബ് ചാനലിനുള്ളത്.
കഴിഞ്ഞ ആഴ്ച കളി വിശകലനം ചെയ്തത് പല രീതിയിൽ വ്യാഖ്യാനിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ മത്സരങ്ങളിൽ വിശകലനം നടത്തേണ്ടതില്ലെന്നാണ് തീരുമാനം എന്ന് അശ്വിന്റെ യുട്യൂബ് ചാനലിന്റെ അഡ്മിനെ ഉദ്ധരിച്ച് ഇഎസ്പിഎൻക്രിക്ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു. ചർച്ചയിൽ അതിഥികൾ പറയുന്ന അഭിപ്രായങ്ങൾ അശ്വിന്റെ വ്യക്തിപരമായ അഭിപ്രായം അല്ലെന്നും യുട്യൂബ് ചാനലിന്റെ അഡ്മിൻ പറഞ്ഞു. ചെന്നൈ സൂപ്പർ കിങ്സ് ടീമിൽ കളിച്ച് ചെന്നൈയെ വിമർശിക്കുന്നോ എന്ന് ചോദിച്ചാണ് അശ്വിന് എതിരെ ആരാധകർ തിരിഞ്ഞത്
ജയിക്കാൻ മറന്ന് ചെന്നൈ സൂപ്പർ കിങ്സ്
ഐപിഎൽ പതിനെട്ടാം സീസണിന്റെ തുടക്കത്തിൽ തുടർ തോൽവികളിലേക്ക് വീഴുകയാണ് ചെന്നൈ സൂപ്പർ കിങ്സ്. സീസണിലെ ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് എതിരെ ചെന്നൈ സൂപ്പർ കിങ്സ് ജയിച്ചിരുന്നു. എന്നാൽ പിന്നാലെ വന്ന മൂന്ന് കളിയിലും ചെന്നൈ തോൽവിയിലേക്ക് വീണു.
കളിക്കാരുടെ യുട്യൂബ് ചാനലിനെ കുറിച്ചുള്ള ചോദ്യത്തിന് ചെന്നൈ പരിശീലകൻ ഫ്ളെമിങ്ങിൽ നിന്ന് വന്ന പരാമർശവും അശ്വിന് എതിരായിരുന്നു. ഡ്രസ്സിങ് റൂമിൽ കാര്യങ്ങൾ മോശമാക്കും എന്നാണ് ഫ്ളെമിങ് പറഞ്ഞത്. എന്നാൽ അശ്വിന് യൂട്യൂബ് ചാനൽ ഉണ്ട് എന്ന് തനിക്ക് അറിയില്ലെന്നും അത്തരം കാര്യങ്ങൾ താൻ പിന്തുടരാറില്ലെന്നും ഫ്ളെമിങ് പറഞ്ഞു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us