scorecardresearch

മനസ് മടുത്തപ്പോൾ അത് ചെയ്തു; ധോണിക്കെതിരെ മനഃപുർവ്വം ബീമർ എറിഞ്ഞെന്ന വെളിപ്പെടുത്തലുമായി അക്തർ

ബാറ്റ്സ്മാന് അപകടകരമാകുന്ന രീതിയിൽ അരയ്ക്കുമുകളിൽ പന്ത് എറിയുന്നതിനെയാണ് ബീമർ എന്നു പറയുന്നത്

ബാറ്റ്സ്മാന് അപകടകരമാകുന്ന രീതിയിൽ അരയ്ക്കുമുകളിൽ പന്ത് എറിയുന്നതിനെയാണ് ബീമർ എന്നു പറയുന്നത്

author-image
Sports Desk
New Update
മനസ് മടുത്തപ്പോൾ അത് ചെയ്തു; ധോണിക്കെതിരെ മനഃപുർവ്വം ബീമർ എറിഞ്ഞെന്ന വെളിപ്പെടുത്തലുമായി അക്തർ

ഇന്ത്യയുടെ 2006ലെ പാക്കിസ്ഥാൻ പരമ്പര ക്രിക്കറ്റ് ആരാധകർ അത്രവേഗം മറക്കാൻ സാധ്യതയില്ല, പ്രത്യേകിച്ച് ധോണി ആരാധകർ. അന്നാണ് രാജ്യാന്തര ക്രിക്കറ്റിലെ പുതുമുഖമായിരുന്ന ധോണി തന്റെ ആദ്യ ടെസ്റ്റ് സെഞ്ചുറി നേടുന്നത്. അതും അക്തർ നയിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബോളിങ് ഡിപ്പാർട്‌മെന്റിനെതിരെ പാക്കിസ്ഥാന്റെ മണ്ണിൽ. എന്നാൽ ധോണിയുടെ സെഞ്ചുറി ഇന്നിങ്സിൽ അദ്ദേഹത്തിനെതിരെ മനഃപൂർവ്വം ബീമർ എറിഞ്ഞുവെന്നാണ് ഇപ്പോൾ ഷൊയ്ബ് അക്തർ വെളിപ്പെടുത്തിയിരിക്കുന്നത്.

Advertisment

ബാറ്റ്സ്മാന് അപകടകരമാകുന്ന രീതിയിൽ അരയ്ക്കുമുകളിൽ പന്ത് എറിയുന്നതിനെയാണ് ബീമർ എന്നു പറയുന്നത്. ഫൈസലാബാദിൽ നടന്ന ടെസ്റ്റ് മത്സരത്തിലാണ് അക്തർ ധോണിക്കെതിരെ ബീമർ എറിഞ്ഞത്. സെഞ്ചുറി പ്രകടനവുമായി തിളങ്ങിയ ധോണിയുടെ കരുത്തിൽ മത്സരം സമനിലയിൽ അവസാനിപ്പിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. അന്ന് അക്തർ ഉൾപ്പെടെയുള്ള പാക്ക് ബോളർമാരെ കടന്നാക്രമിച്ച ധോണി 19 ഫോറും നാലു സിക്സും സഹിതം 148 റണ്‍സാണ് നേടിയത്.

Also Read: IPL 2020: അരയും 'തല'യും മുറുക്കി എംഎസ് ധോണി; ചെന്നൈ നായകൻ റാഞ്ചിയിൽ പരിശീലനം ആരംഭിച്ചു

ധോണി ക്രീസിൽ നിലയുറപ്പിച്ചതോടെ മനസ് മടുത്തെന്നും ഇതേതുടർന്നാണ് ബീമർ എറിഞ്ഞതെന്നാണ് അക്തറിന്റെ വെളിപ്പെടുത്താൽ. അക്തറിന്റെ ഒരു ഓവറിൽ ധോണി മൂന്ന് തവണയാണ് പന്ത് ബൗണ്ടറി കടത്തിയത്. പിന്നാലെ ധോണിയുടെ തല ലക്ഷ്യമാക്കി അക്തറിന്റെ വക ബീമർ. എന്നാൽ അപകടം ഒഴിവാക്കിയ പന്ത് വൈഡായി അവസാനിക്കുകയായിരുന്നു.

Advertisment

‘അന്ന് ഫൈസലാബാദിൽ തുടർച്ചയായി എട്ടോ ഒൻപതോ സ്പെല്ലുകളാണ് ഞാൻ മാത്രം ബോൾ ചെയ്തത്. ആ മത്സരത്തിൽ തകർത്തടിച്ച ധോണി സെഞ്ചുറി കുറിച്ചു. ഇതിനു പിന്നാലെ ധോണിക്കെതിരെ ഞാൻ ഒരു ബീമർ എറിഞ്ഞു. അതു മനഃപൂർവമായിരുന്നു. പിന്നീട് അബദ്ധം മനസ്സിലാക്കി ധോണിയോട് ക്ഷമ പറഞ്ഞു,’ അക്തർ വ്യക്തമാക്കി.

Also Read: ധോണി അവരേക്കാൾ മുന്നിൽ, ഇന്ത്യൻ ക്രിക്കറ്റിൽ കുറേ കാലം ആ സ്വാധീനമുണ്ടാവും: ഗിൽക്രിസ്റ്റ്

തന്റെ ജീവിതത്തിൽ ആദ്യമായി മനഃപൂർവം ബീമർ എറിഞ്ഞത് അന്നാണെന്നും അക്തർ പറഞ്ഞു. താൻ അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നുവെന്നും പറഞ്ഞ അക്തഞ പിന്നീടും ഇതേക്കുറിച്ച് ഒട്ടേറെത്തവണ തിനിക്ക് ഖേദം തോന്നിയിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.

"ആ ടെസ്റ്റിൽ പിച്ചിന് ഒട്ടും വേഗമുണ്ടായിരുന്നില്ല. ധോണിയാകട്ടെ ഉജ്വല ഫോമിലും. ഞാൻ എത്ര വേഗത്തിൽ ബോൾ ചെയ്തിട്ടും ധോണി അടിച്ചുതകർത്തുകൊണ്ടിരുന്നു. ഇതോടെ മനസ്സു മടുത്താണ് ആ ബീമർ ബോൾ ചെയ്തത്," അക്തർ പറഞ്ഞു.

Ms Dhoni

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: