ധോണി അവരേക്കാൾ മുന്നിൽ, ഇന്ത്യൻ ക്രിക്കറ്റിൽ കുറേ കാലം ആ സ്വാധീനമുണ്ടാവും: ഗിൽക്രിസ്റ്റ്

“എന്റെ പേര് ഗില്ലി, സില്ലി അല്ല. ധോണി മുന്നിലാണ്, സംഗക്കാരയും ബ്രണ്ടനും തൊട്ടുപിന്നിലുണ്ട്,” ഗിൽ‌ക്രിസ്റ്റ് പറഞ്ഞു

ms dhoni, dhoni impact, dhoni csk, dhoni ipl, dhoni cricket, adam gilchrist, cricket, ധോണി, ഗിൽക്രിസ്റ്റ്, ക്രിക്കറ്റ്, ie malayalam, ഐഇ മലയാളം

തന്റെ കാലത്ത് കളിച്ച കുമാർ സംഗക്കാര, മാർക്ക് ബച്ചർ, ബ്രണ്ടൻ മക്കല്ലം എന്നിവരേക്കാളെല്ലാം ഒരുപടി മുകളിലാണ് ഇന്ത്യൻ മുൻ നായകൻ എംഎസ് ധോണിയെന്ന് ഓസ്ട്രേലിയൻ മുൻ വിക്കറ്റ് കീപ്പർ ആദം ഗിൽക്രിസ്റ്റ്. ‘ലൈവ് കണക്റ്റ്’എന്ന ഇൻസ്റ്റഗ്രാം ലൈവ് ഷോയിലാണ് മറ്റെല്ലാ വിക്കറ്റ് കീപ്പർമാരെയും പിറകിലാക്കുന്നതാണ് ധോണിയുടെ പാരമ്പര്യമെന്ന് ഗിൽക്രിസ്റ്റ് പറഞ്ഞത്.

ഇന്ത്യൻ ക്രിക്കറ്റിലും സമൂഹത്തിലും പോലും ധോണി ദീർഘകാലം തുടരുന്ന സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും ഗിൽക്രിസ്റ്റ് പറഞ്ഞു.

Read More: തന്റെ ഭാവി എന്താവുമെന്ന് ശരിയായ ചിത്രം കാണിച്ചു തന്നത് ധോണി: യുവരാജ് സിങ്

“നോക്കൂ, അത് ധോണിക്ക് പോവുന്നു. എന്റെ പേര് ഗില്ലി, സില്ലി അല്ല. ഞാൻ സംസാരിക്കുന്നത് ഒരുപാട് ഇന്ത്യക്കാർ പിന്തുണക്കുന്ന ഒരാളെക്കുറിച്ചാണെന്ന് ഞാൻ മനസ്സിലാക്കുന്നുണ്ട്. അപ്പോൾ, തീർച്ചയായും, ധോണി മുന്നിലാണ്, സംഗക്കാരയും ബ്രണ്ടനും തൊട്ടുപിന്നിലുണ്ട്,” ഗിൽ‌ക്രിസ്റ്റ് പറഞ്ഞു.

“നിർഭാഗ്യവശാൽ, മാർക്ക് ബച്ചറിന് കണ്ണിന് പരിക്കേറ്റതിനാൽ കുറച്ചുകൂടി കുറഞ്ഞ കരിയറായിരുന്നു, ഇത് വളരെ മികച്ച ക്രിക്കറ്റ് കളിക്കാരുടെ ഒരു കൂട്ടമാണ്,” ഗിൽ‌ക്രിസ്റ്റ് പറഞ്ഞു.

കടുപ്പമുള്ള സമയത്തും ധോണി എങ്ങനെ ശാന്തത പാലിക്കുന്നു എന്നതിനെക്കുറിച്ചും ഗിൽ‌ക്രിസ്റ്റ് പറയുന്നു. “അദ്ദേഹത്തിന്റെ കരിയർ വികസിക്കുന്നത് നോക്കിക്കാണാൻ ഞാൻ വളരെ ഇഷ്ടപ്പെട്ടിരുന്നു. അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത് അത്ഭുതകരമായ സെഞ്ച്വറിയോടെയായിരുന്നു. അത് എല്ലാവരും അദ്ദേഹത്തെ സ്നേഹിക്കാനും പിന്തുടരാനും കാരണമായി. പ്രശസ്തിയിലേക്കും ഭാഗ്യത്തിലേക്കും അദ്ദേഹം ഉയർന്നു. ക്രിക്കറ്റിനോട് വളരെയധികം അഭിനിവേശമുള്ള ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് പ്രതീക്ഷകൾക്ക് അനുസൃതമായി ജീവിക്കുന്നു. അദ്ദേഹം തന്നെ സ്വയം കൈകാര്യം ചെയ്ത രീതി അസാധാരണമാണെന്ന് ഞാൻ കരുതുന്നു, ” ഗിൽക്രിസ്റ്റ് പറഞ്ഞു.

Read More: ‘അടുത്ത എം‌എസ് ധോണി’: റെയ്നയുടെ പരാമർശത്തോട് വിയോജിച്ച് രോഹിത്

“കളിക്കളത്തിലെ അദ്ദേഹത്തിന്റെ ശാന്തതയെക്കുറിച്ച് ഞാൻ നിരീക്ഷിച്ചതും കളത്തിൽ നിന്ന് തന്നെ മനസ്സിലാക്കുന്നതും അത് അസാധാരണമാണെന്നാണ്. അവിടെ അഭിനന്ദിക്കപ്പെടേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. അദ്ദേഹത്തിന്റെ പാരമ്പര്യവും ഇന്ത്യയിലെ ക്രിക്കറ്റിലും സമൂഹത്തിലും ചെലുത്തുന്ന സ്വാധീനം ദീർഘകാലം നിലനിൽക്കും,” ഗിൽക്രിസ്റ്റ് പറഞ്ഞു.

2019 ലോകകപ്പിന് ശേഷം ധോണി മറ്റൊരു മത്സരവും കളിച്ചിട്ടില്ല. അന്താരാഷ്ട്ര ക്രിക്കറ്റിലെ ധോണിയുടെ ഭാവിയെക്കുറിച്ച് പലരും ചോദ്യങ്ങളുന്നയിക്കുന്നുമുണ്ട്. സെപ്റ്റംബർ 19 മുതൽ യുഎഇയിൽ നടക്കാനിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിലെ പ്രകടനം 39കാരനായ താരത്തിന്റെ ഭാവിയുമായി ബന്ധപ്പെട്ട് നിർണായകമാണ്. 2007 ലെ ഉദ്ഘാടന സീസണിൽ തന്നെ ടി20 ലോകകപ്പ് നേടിയ ധോണി 2011 ൽ ഇന്ത്യയെ ലോകകപ്പ് വിജയത്തിലേക്കും നയിച്ചിരുന്നു.

 Read More: MS Dhoni’s impact on Indian cricket will be long-lasting: Adam Gilchrist

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ms dhoni impact on indian cricket adam gilchrist

Next Story
ബ്ലാസ്റ്റേഴ്സ് പ്രതിരോധ നിരയിലേക്ക് ദെനേചന്ദ്ര മെയ്തേDefender, Denechandra Meitei,Kerala Blasters, ISL, ബ്ലാസ്റ്റേഴ്സ്, ഐഎസ്എൽ, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com