/indian-express-malayalam/media/media_files/2025/06/03/8eZRQqLhqz9GPcVSLJNq.jpg)
Virat Kohli IPL 2025 Final Photograph: (IPL, Instagram)
PBKS vs RCB IPL 2025 Final: ഐപിഎൽ കിരീടത്തിലേക്ക് പഞ്ചാബ് കിങ്സിനുള്ള ദൂരം ഇനി 191 റൺസ്. ആദ്യ ഐപിഎൽ കിരീടം എന്ന സ്വപ്നവും നെഞ്ചിൽ വെച്ച് ഇറങ്ങിയ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ കണ്ടെത്താനായത് 190 റൺസ്. 43 റൺസ് നേടിയ വിരാട് കോഹ്ലിയാണ് ഫൈനലിലെ ആർസിബിയുടെ ടോപ് സ്കോറർ. എന്നാൽ ഫൈനലിലെ കോഹ്ലിയുടെ സ്ട്രൈക്ക്റേറ്റിനെതിരെ വലിയ വിമർശനം ഉയരുന്നുണ്ട്.
ക്യാപ്റ്റൻ രജത് പാടിദാർ, ലിവിങ്സ്റ്റൺ, ജിതേഷ് ശർമ, റൊമാരിയോ ഷെഫേർഡ് എന്നിവർ സ്ട്രൈക്ക്റേറ്റ് ഉയർത്തി കളിച്ചതോടെയാണ് ബെംഗളൂരുവിന് 190 എന്ന സ്കോറിലേക്ക് എത്താനായത്. എന്നാൽ ഈ ബാറ്റർമാർക്കും കൂടുതൽ സമയം ക്രീസിൽ നിന്ന് സ്കോർ ഉയർത്താൻ സാധിച്ചില്ല.
Also Read: PBKS vs MI: 'മുംബൈ ജാവോ'; കന്നിക്കിരീടത്തിൽ കണ്ണുനട്ട് പഞ്ചാബും ബെംഗളൂരുവും
കോഹ്ലിയല്ലാതെ മറ്റൊരു ആർസിബി ബാറ്റർക്കും 30ന് മുകളിൽ സ്കോർ കണ്ടെത്താനായില്ല. ആർസിബി ബാറ്റർമാരെ സ്കോർ ഉയർത്താൻ അനുവദിക്കാതെ മടക്കുന്നതിൽ പഞ്ചാബ് ബോളർമാർ വിജയിച്ചു. 35 പന്തിൽ നിന്നാണ് കോഹ്ലി 43 റൺസ് എടുത്തത്. മായങ്ക് അഗർവാൾ 21 റൺസ് കണ്ടെത്തിയത് 18 പന്തിൽ നിന്നും.
എന്നാൽ ക്യാപ്റ്റൻ രജത് 16 പന്തിൽ നിന്ന് 26 റൺസും ലിവിങ്സ്റ്റൺ 15 പന്തിൽ നിന്ന് 25 റൺസും ജിതേഷ് 10 പന്തിൽ നിന്ന് 24 റൺസും റൊമാരിയോ ഒൻപത് പന്തിൽ നിന്ന് 17 റൺസും കണ്ടെത്തി. പഞ്ചാബ് കിങ്സ് ബോളർമാരിൽ അർഷ്ദീപ് സിങ്ങും ജാമിസണും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ഒമർസായിയും വൈശാഖ് വിജയ് കുമാറും ചഹലും ഓരോ വിക്കറ്റും പിഴുതു.
Also Read: IPL Final: ആര് ജയിച്ചാലും നമ്മുടെ ഹൃദയം തകരും; കാരണം ചൂണ്ടി രാജമൗലി
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന കഴിഞ്ഞ എട്ട് മത്സരങ്ങളിൽ ആറിലും ആദ്യം ബാറ്റ് ചെയ്ത ടീം ആണ് ജയിച്ചത്. ഇത് ഫൈനലിൽ പഞ്ചാബിനെതിരെ ആദ്യം ബാറ്റ് ചെയ്ത ആർസിബിക്ക് അനുകൂലമാവുന്ന ഘടകമാണ്. എന്നാൽ മുംബൈയുടെ ബോളിങ് ആക്രമണത്തെ അതിജീവിച്ചെത്തുന്ന പഞ്ചാബ് ബാറ്റിങ് നിര പൂർണ ആത്മവിശ്വാസത്തിലാണ്. ഇതോടെ ഐപിഎൽ കലാശപ്പോര് ആവേശകരമാകുന്നു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.