scorecardresearch

ഒപ്പമുണ്ട്, ശക്തമായി തിരിച്ചു വരൂ; വിനേഷ് ഫോഗട്ടിനെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി

മൽസരത്തിൽ അയോഗ്യയായെങ്കിലും താരത്തെ പിന്തുണച്ച് രാജ്യം ഒന്നടങ്കം എത്തിയിട്ടുണ്ട്

മൽസരത്തിൽ അയോഗ്യയായെങ്കിലും താരത്തെ പിന്തുണച്ച് രാജ്യം ഒന്നടങ്കം എത്തിയിട്ടുണ്ട്

author-image
Sports Desk
New Update
sports

വിനേഷ് ഫോഗട്ട്

പാരിസ് ഒളിമ്പിക്സിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയ വാർത്ത രാജ്യത്തെയാകെ ദുഃഖത്തിലാക്കിയിട്ടുണ്ട്. ഇന്നു രാവിലെ നടന്ന ഭാരപരിശോധനയിൽ താരം പരാജയപ്പെട്ടതോടെയാണ് അയോഗ്യയായത്. അനുവദനീയമായതിലും 100 ഗ്രാം കൂടുതലായിരുന്നു താരത്തിന്റെ ഭാരം. 

Advertisment

ഒളിമ്പിക്സിൽ അയോഗ്യയായെങ്കിലും താരത്തെ പിന്തുണച്ച് രാജ്യം ഒന്നടങ്കം എത്തിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സമൂഹമാധ്യമങ്ങളിലൂടെ താരത്തെ ആശ്വസിപ്പിച്ചിരുന്നു. വിനേഷ് ചാമ്പ്യൻമാരുടെ ചാമ്പ്യനാണെന്നും ഇന്ത്യയുടെ അഭിമാനവും ഓരോ ഇന്ത്യക്കാരനും പ്രചോദനവുമാണെന്ന് മോദി കുറിച്ചു. വെല്ലുവിളികളെ തലയുയർത്തി നേരിടുന്നതാണ് ഫോഗട്ടിന്റെ രീതി. ശക്തമായി തിരിച്ചുവരൂ. ഞങ്ങളെല്ലാം ഒപ്പമുണ്ടെന്നും മോദി പറഞ്ഞു.

അതൊരു മോശം സ്വപ്നമാകട്ടെയെന്നും സത്യമല്ലാതായിരിക്കട്ടെയെന്നുമാണ് ആനന്ദ് മഹീന്ദ്ര എക്സിൽ കുറിച്ചത്. ഫോഗട്ട് സ്വർണം നേടുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെന്നും എപ്പോഴും കൂടെ ഉണ്ടാകുമെന്നും പി.വി.സിന്ധു പറഞ്ഞു. ബജ്രംഗ് പൂനിയ, ഹർഭജൻ സിങ് അടക്കമുള്ള നിരവധി കായിക താരങ്ങളും ഫോഗട്ടിനെ പിന്തുണച്ച് രംഗത്ത് വന്നിട്ടുണ്ട്. 

Advertisment

പാരിസ് ഒളിമ്പിക്‌സിൽ വനിതകളുടെ 50 കിലോ ഫ്രീസ്‌റ്റൈൽ ഗുസ്തിയിലാണ് വിനേഷ് ഫൈനലിൽ എത്തിയത്. സെമിയിൽ ക്യൂബയുടെ യുസ്നെലിസ് ഗുസ്മാനെ പരാജയപ്പെടുത്തിയാണ് വിനേഷ് ഫോഗട്ട് ഫൈനൽ പ്രവേശനം നേടിയത്. ഇതോടെ ഒളിംപിക്സ് വനിതാ ഗുസ്തിയിൽ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡും വിനേഷിന്റെ പേരിലായിരുന്നു.

Read More

Olympics

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: