/indian-express-malayalam/media/media_files/uploads/2020/03/dybala.jpg)
കോവിഡ്-19 ഭീതിയിൽ കായിക ലോകവും. യുവന്റസ് ക്ലബിലെ അര്‍ജന്റീന യുവതാരം പൗലോ ഡിബാലെയ്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. താരത്തിന് പ്രകടമായ ലക്ഷണങ്ങൾ ഒന്നും തന്നെയില്ലെങ്കിലും വീട്ടിൽ സ്വയം നിരീക്ഷണത്തിൽ കഴിയുകയാണ്.
തനിക്കും പങ്കാളിയായ ഒറിയാന സബാറ്റിനിയ്ക്കും രോഗം സ്ഥിരീകരിച്ചതായി ഡിബാല ട്വിറ്ററിലൂടെ അറിയിച്ചു. ഡിഫെൻഡർ ഡാനിയേൽ റുഗാനി, മിഡ്ഫീൽഡർ ബ്ലെയ്സ് മാറ്റ‌്യൂഡിക്ക് എന്നിവർക്ക് ശേഷം രോഗം ബാധിക്കുന്ന മൂന്നാമത്തെ യുവ കളിക്കാരനാണ് ഡിബാല.
Hola a todos, quería comunicarles que acabamos de recibir los resultados del test del Covid-19 y tanto Oriana como yo dimos positivo. Por fortuna nos encontramos en perfecto estado. Gracias por sus mensajes y un saludo a todos pic.twitter.com/g1X1Qtx2S3
— Paulo Dybala (@PauDybala_JR) March 21, 2020
പൗലോ ഡിബാലെ മെഡിക്കൽ പരിശോധനകൾക്ക് വിധേയനായെന്നും അദ്ദേഹത്തിന് വൈറസ് ബാധ സ്ഥിരീകരിച്ചെന്നും യുവന്റസ് പ്രസ്താവനയിറക്കി.
Read More: യുവന്റസ് താരം റുഗാനിക്ക് കൊറോണ സ്ഥിരീകരിച്ചു; റൊണാൾഡോയുൾപ്പടെ ഐസോലെഷനിൽ
മാർച്ച് 11 ബുധനാഴ്ച മുതൽ അദ്ദേഹം സ്വമേധയാ വീട്ടിൽ നിരീക്ഷണത്തിലാണ്. അദ്ദേഹം നിരീക്ഷണത്തിൽ തുടരുമെന്നും സുഖമായിരിക്കുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു.
മാർച്ച് 12നാണ് ഇറ്റാലിയൻ ക്ലബ്ബായ യുവന്റസിലെ പ്രതിരോധ താരം ഡാനിയേൽ റുഗാനിക്ക് കൊറോണ സ്ഥിരീകരിച്ചത്. ക്ലബ്ബ് തന്നെയാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. റുഗാനി രോഗലക്ഷണങ്ങളൊന്നും കാണിച്ചിരുന്നില്ല.റൊണാൾഡോ ഉൾപ്പടെയുള്ള താരങ്ങൾ നിരീക്ഷണത്തിലാണ്.
Read More: യുവന്റസ് താരം ബ്ലെയ്‌സ് മാറ്റ‌്യൂഡിക്ക് കോവിഡ്-19; താരം സെൽഫ് ഐസൊലേഷനിൽ
ഇന്റർ മിലാനെതിരായ മത്സരത്തിൽ റുഗാനി കളിച്ചിരുന്നില്ല. എന്നാൽ മറ്റുള്ള കളിക്കാർക്കൊപ്പം താരം സമ്പർക്കത്തിലേർപ്പെട്ടിരുന്നു. ഇതാണ് ആശങ്കയിലേക്ക് നയിച്ചത്. ടീമിലെ മറ്റു താരങ്ങൾ ഐസോലേഷനിലാണിപ്പോൾ. 14 ദിവസത്തേക്കാണ് താരങ്ങളോട് ഐസൊലേഷനിൽ കഴിയാൻ നിർദേശിച്ചിരിക്കുന്നത്. മാഡ്രിഡിലേക്ക് മടങ്ങിയ ക്രിസ്റ്റ്യാനോ റൊണാൾഡോയും നിരീക്ഷണത്തിലാണ്.
മാർച്ച് 18നാണ് യുവന്റസ് ക്ലബിലെ ഫ്രഞ്ച് താരം ബ്ലെയ്‌സ് മാറ്റ‌്യൂഡിക്ക് കോവിഡ്-19 സ്ഥിരീകരിച്ചത്. ക്ലബ് തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. മാറ്റ‌്യൂഡിക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും നിരീക്ഷണത്തിൽ കഴിയുകയാണെന്നും ക്ലബ് വ്യക്‌തമാക്കിയിരുന്നു. മാർച്ച് 11 മുതൽ മാറ്റ‌്യൂഡി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. താരത്തിനു നിരീക്ഷണം തുടരുമെന്നും ആരോഗ്യവിദഗ്‌ധർ നൽകുന്ന നിർദേശങ്ങൾ പാലിക്കുമെന്നും ക്ലബ് വ്യക്തമാക്കിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us