യുവന്റസ് താരം ബ്ലെയ്‌സ് മാറ്റ‌്യൂഡിക്ക് കോവിഡ്-19; താരം സെൽഫ് ഐസൊലേഷനിൽ

മാറ്റ‌്യൂഡിയുടെ മെഡിക്കൽ ടെസ്റ്റ് നടത്തിയെന്നും സാംപിൾ ഫലം പോസിറ്റീവ് ആണെന്നും യുവന്റസ് അറിയിച്ചു

കോവിഡ്-19 ഭീതിയിൽ കായിക ലോകവും. യുവന്റസ് ക്ലബിലെ ഫ്രഞ്ച് താരം ബ്ലെയ്‌സ് മാറ്റ‌്യൂഡിക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോവിഡ് രോഗം സ്ഥിരീകരിച്ച യുവന്റസ് ക്ലബിലെ രണ്ടാമത്തെ താരമാണ് മാറ്റ‌്യൂഡി. ക്ലബ് തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. മാറ്റ‌്യൂഡിക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും നിരീക്ഷണത്തിൽ കഴിയുകയാണെന്നും ക്ലബ് വ്യക്‌തമാക്കി.

മാറ്റ‌്യൂഡിയുടെ മെഡിക്കൽ ടെസ്റ്റ് നടത്തിയെന്നും സാംപിൾ ഫലം പോസിറ്റീവ് ആണെന്നും യുവന്റസ് അറിയിച്ചു. മാർച്ച് 11 മുതൽ മാറ്റ‌്യൂഡി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. താരത്തിനു നിരീക്ഷണം തുടരുമെന്നും ആരോഗ്യവിദഗ്‌ധർ നൽകുന്ന നിർദേശങ്ങൾ പാലിക്കുമെന്നും ക്ലബ് പറഞ്ഞു. യുവന്റസ് ഡിഫൻണ്ടർ താരം ഡാനിയേലേ റുഗ്‌നിക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Read Also: കോവിഡ്-19: ‘എ’ രക്തഗ്രൂപ്പുകാർക്ക് അതിവേഗം ബാധിച്ചേക്കാം, ‘ഒ’ ഗ്രൂപ്പുകാർക്ക് പ്രതിരോധശേഷി കൂടുമെന്നും പഠനം

അതേസമയം, കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ നിരവധി കായിക മത്സരങ്ങളാണ് ഉപേക്ഷിച്ചത്. കൊറോണവൈറസ് മഹാമാരിയെ തുടര്‍ന്ന് ലോകത്തെ ഏറ്റവും വലിയ ഫുട്‌ബോള്‍ മാമാങ്കങ്ങളിലൊന്നായ യൂറോ കപ്പ് വച്ചു. അടുത്ത വര്‍ഷത്തേക്കാണ് ടൂര്‍ണമെന്റ് മാറ്റിവച്ചതെന്നത് യുവേഫ അറിയിച്ചു.

യുവേഫ ഭരണസമിതി അടിയന്തര വീഡിയോ കോണ്‍ഫറന്‍സ് ചേര്‍ന്നാണ് തീരുമാനം എടുത്തത്. ഈ വര്‍ഷം ജൂണ്‍ 12 മുതല്‍ ജൂലൈ 12 വരെയാണ് നിശ്ചയിച്ചിരുന്നത്. 2021 ജൂണ്‍ 11 മുതല്‍ ജൂലൈ 11 വരെ നടത്താനാണ് പുതിയ തീരുമാനം.

Read Also: Horoscope Today March 18, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

തീരുമാനം യൂറോപ്യന്‍ ലീഗുകള്‍ക്ക് മത്സരങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അവസരം നല്‍കും. 12 രാജ്യങ്ങളിലായിട്ടാണ് യൂറോ കപ്പ് മത്സരങ്ങള്‍ കമീകരിച്ചിരിക്കുന്നത്. ഈ രാജ്യങ്ങളുടെ മേല്‍ അനാവശ്യ സമ്മര്‍ദ്ദം വയ്ക്കുന്നത് ഒഴിവാക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നതായി യുവേഫ പറഞ്ഞു. കൂടാതെ ആഭ്യന്തര മത്സരങ്ങളും പൂര്‍ത്തിയാക്കേണ്ടതുണ്ട്.

Web Title: Juventus blaise matuidi tests positive for coronavirus

Next Story
കോവിഡ് 19: യൂറോ കപ്പ് മാറ്റിവച്ചു
The moderation of comments is automated and not cleared manually by malayalam.indianexpress.com