scorecardresearch

പ്രണയത്തിനു പ്രായമില്ല; നെയ്‌മറിന്റെ അമ്മയുടെ പുതിയ ജീവിതപങ്കാളി ഇരുപത്തിരണ്ടുകാരൻ

വീഡിയോ ഗെയ്‌മർ തിയാഗോ റാമോസ് ആണ് നദീനെയുടെ പങ്കാളി

വീഡിയോ ഗെയ്‌മർ തിയാഗോ റാമോസ് ആണ് നദീനെയുടെ പങ്കാളി

author-image
Sports Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
പ്രണയത്തിനു പ്രായമില്ല; നെയ്‌മറിന്റെ അമ്മയുടെ പുതിയ ജീവിതപങ്കാളി ഇരുപത്തിരണ്ടുകാരൻ

റിയോ ഡി ജനിറോ: പ്രണയത്തിനു പ്രായമില്ലെന്നാണ് പൊതുവേ പറയുന്നത്. ബ്രസീലിയൻ ഫുട്‌ബോൾ താരം നെയ്‌മറിന്റെ മാതാവ് അതിനൊരു ഉദാഹരണമാണ്. 52 വയസ്സുള്ള നെയ്‌മറിന്റെ അമ്മ നദീനെ ഗോൺസാൽവോസിന്റെ പുതിയ ജീവിതപങ്കാളിക്ക് പ്രായം 22 വയസ്സാണ്. ഇരുവരും തമ്മിൽ 30 വയസ്സിന്റെ വ്യത്യാസമുണ്ട്.

Advertisment

വീഡിയോ ഗെയ്‌മർ തിയാഗോ റാമോസ് ആണ് നദീനെയുടെ പങ്കാളിയെന്ന് ബ്രസീലിയൻ മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്‌തിരുന്നു. ഇരുവരും തമ്മിൽ ഡേറ്റിങ്ങിലാണെന്നും വാർത്തകളുണ്ടായിരുന്നു. അതിനുപിന്നാലെയാണ് ഇരുവരും തങ്ങളുടെ ഒന്നിച്ചുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌തത്. സാമൂഹ്യമാധ്യമങ്ങളിൽ ഇരുവരുടേയും പോസ്റ്റ് വലിയ ചർച്ചയായി. നെയ്‌മറിനേക്കാൾ ആറ് വയസ് കുറവാണ് തിയാഗോ റാമോസിന്.

Read Also: ഐപിഎൽ നടന്നില്ലെങ്കിൽ ധോണിയുടെ മടങ്ങി വരവ് ബുദ്ധിമുട്ടാകുമെന്ന് ഗൗതം ഗംഭീർ

'ചില കാര്യങ്ങൾ നമുക്ക് വിശദീകരിക്കാൻ സാധിക്കില്ല, അത് ജീവിക്കണം' എന്ന അടിക്കുറിപ്പോടെയാണ് നദീനെ തന്റെ പുതിയ പങ്കാളിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുന്നത്. 'വിശദീകരിക്കാൻ സാധിക്കാത്തത്' എന്ന അടിക്കുറിപ്പോടെ തിയാഗോയും ഈ ചിത്രം പങ്കുവച്ചിട്ടുണ്ട്. നദീനെ പങ്കുവച്ച ചിത്രത്തിനു താഴെ നെയ്‌മർ കമന്റ് ചെയ്‌തിട്ടുണ്ട്. 'അമ്മ, ഞാൻ നിങ്ങളെ സ്‌നേഹിക്കുന്നു, എപ്പോഴും സന്തോഷവതിയായിരിക്കുക' നെയ്‌മർ കുറിച്ചു.

Advertisment

View this post on Instagram

O inexplicável não se explica, se vive...

A post shared by Nadine Gonçalves (@nadine.goncalves) on

Read Also: ഈ കേക്കിൽ 10 വർഷത്തെ പ്രണയകഥയുണ്ട്; വിവാഹ വാർഷിക ചിത്രങ്ങൾ പങ്കുവച്ച് രംഭ

നെയ്‌മറിന്റെ പിതാവും ഏജന്റുമായ വാഗ്‌നർ റിബെയ്‌റോയുമായുള്ള ബന്ധം നദീനെ വേർപ്പെടുത്തിയത് 2016 ലാണ്. 25 വർഷത്തിനുശേഷമാണ് ഇരുവരും പിരിഞ്ഞത്. നദീനെയുടെ പുതിയ ബന്ധത്തിനു ആശംസകൾ അറിയിച്ച് വാഗ്‌നറും രംഗത്തെത്തിയിട്ടുണ്ട്. നദീനെയെ പരിചയപ്പെടും മുൻപ് നെയ്‌മറുടെ കടുത്ത ആരാധകനായിരുന്നു ബ്രസീലിലെ പെർനാംബുകോ സ്വദേശിയായ തിയാഗോ റാമോസെന്ന് വിവിധ ബ്രസീലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.

View this post on Instagram

A legenda está ao lado Sonhar, nunca desistir !!! Te amo cara, você é fantástico @neymarjr

A post shared by Tiago Ramos (@tiagoramoss) on

2017 ൽ റാമോസ് നെയ്‌മറിനു കത്തയച്ചിട്ടുണ്ടെന്നും ബ്രസീലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, നദീനെ-റാമോസ് ബന്ധത്തിനു ആശംസകൾ അറിയിച്ച് നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ, ചിലർ ഇരുവരുടെയും പ്രായവ്യത്യാസത്തെ ട്രോളിയും രംഗത്തെത്തിയിട്ടുണ്ട്.

Neymar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: