വിവാഹത്തോടെ സിനിമയിൽനിന്നും വിട്ടുനിൽക്കുകയാണെങ്കിലും തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങൾ നടി രംഭ ഇൻസ്റ്റഗ്രാം വഴി പങ്കുവയ്ക്കാറുണ്ട്. ഭർത്താവിനും മക്കൾക്കുമൊപ്പം യുഎസിലാണ് രംഭയുടെ താമസം. ബിസിനസ്സുകാരനായ ഇന്ദ്രൻ പദ്മനാഥനാണ് രംഭയുടെ ഭർത്താവ്. രണ്ടു പെൺകുട്ടികളും ഒരു ആൺകുട്ടിയുമാണ് ഇവർക്കുളളത്.
Read Also: ഞങ്ങളുടെ പൂത്തുലഞ്ഞ കണിക്കൊന്ന; അച്ഛനായ സന്തോഷം പങ്കുവച്ച് സംവിധായകൻ മിഥുൻ
തന്റെ 10-ാം വിവാഹ വാർഷിക ആഘോഷ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുകയാണ് രംഭ. നിലവിലെ സാഹചര്യത്തിൽ സുഹൃത്തുക്കളും ബന്ധുക്കളും ഇല്ലാതെ ഞാനും എന്റെ ഭർത്താവും മക്കളും (ലാണ്യ, സാഷ, ശിവിൻ) മാത്രം ഒത്തുചേർന്ന് വീട്ടിൽ ഒരുക്കിയ ചെറിയൊരു ആഘോഷമെന്ന കുറിപ്പോടെയാണ് രംഭ വീഡിയോയും ചിത്രങ്ങളും പങ്കുവച്ചിരിക്കുന്നത്.
”ഇതുവരെയുളള ആഘോഷങ്ങളിൽ ഏറ്റവും മികച്ചതാണിത്. ഞങ്ങൾ പരസ്പരം സഹായിച്ചാണ് വീട് ഒരുക്കിയത്. ഞങ്ങൾ ഒരുമിച്ച് ചേർന്നാണ് കേക്കുണ്ടാക്കിയത്. പുറത്തുനിന്നും ഓർഡർ ചെയ്യുന്നതിനെക്കാൾ വളരെ സ്പെഷ്യലായിരുന്നു അത്. ഈ കേക്കിന്റെ ഓരോ ഭാഗത്തിനും ഞങ്ങളുടെ 10 വർഷത്തെ പ്രണയകഥയുണ്ട്. മക്കളായ ലാണ്യയും സാഷയും സ്പെഷ്യൽ കാർഡ് നൽകിയത് എനിക്ക് സന്തോഷം ഇരട്ടിയാക്കി. വിഷമകരമായ ഘട്ടത്തിലും സ്നേഹവും ഒരുമയും ഉണ്ടെങ്കിൽ നമുക്ക് സന്തോഷിക്കാം, അതിനു പണമോ പ്രത്യേക സമ്മാനങ്ങളുടെയോ ആവശ്യമില്ല” രംഭ കുറിച്ചു.
‘ഒക്കാട്ടി അടക്കു’ എന്ന തെലുങ്കു ചിത്രത്തിലൂടെയാണ് രംഭ സിനിമാ അരങ്ങേറ്റം കുറിച്ചതെങ്കിലും 1992ല്‍ ഹരിഹരന് സംവിധാനം ചെയ്ത ‘സര്‍ഗം’ എന്ന ചിത്രത്തിലൂടെയാണ് രംഭയെ ആളുകള്‍ തിരിച്ചറിഞ്ഞു തുടങ്ങിയത്. വിനീത് ആയിരുന്നു ചിത്രത്തില്‍ നായകന്. പിന്നീട് ‘ചമ്പക്കുളം തച്ചന്’ എന്ന ചിത്രത്തിലും വിനീതിനൊപ്പം അഭിനയിച്ചു. ചമ്പക്കുളം തച്ചനു ശേഷം തമിഴ്, ഹിന്ദി ഭാഷകളില്‍ നിരവധി ചിത്രങ്ങളില്‍ വേഷമിട്ട രംഭ തമിഴിലെ മുന്‍നിര നടിയായി ഉയര്‍ന്നുവന്നു. പിന്നീട് സിദ്ധാര്‍ത്ഥ, ക്രോണിക് ബാച്ചിലര്‍, മയിലാട്ടം, കൊച്ചിരാജാവ്, പായും പുലി, കബഡി കബഡി എന്നീ മലയാളം ചിത്രങ്ങളിലും രംഭ അഭിനയിച്ചു. ‘കബഡി കബഡി’യായിരുന്നു രംഭയുടെ അവസാന മലയാളം ചിത്രം.