/indian-express-malayalam/media/media_files/2025/06/23/lamine-yamal-and-neymar-jr-2025-06-23-17-42-22.jpg)
Lamine Yamal and Neymar Jr: (Lamine Yamal, Instagram)
Lamine Yamal and Neymar: ലാമിൻ യമാലിന്റ പേരുള്ള ബാഴ്സ ജഴ്സി അണിഞ്ഞ് ബ്രസീൽ സൂപ്പർ താരം നെയ്മർ. ലമിന്റെ ജഴ്സി അണിഞ്ഞുള്ള നെയ്മറുടെ ഫോട്ടോ ബാഴ്സ വണ്ടർ കിഡ്ഡിനേയും ആരാധകരേയും ത്രില്ലടിപ്പിച്ചു. നെയ്മറുടെ ഈ ഫോട്ടോ ലാമിൻ ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കുകയും ചെയ്തു.
"അമ്മേ, നോക്കൂ," എന്ന് കുറിച്ചാണ് നെയ്മർ തന്റെ പേരുള്ള ജഴ്സി അണിഞ്ഞ സന്തോഷം സ്പാനിഷ് താരം ലാമിൻ യമാൽ പങ്കുവെച്ചത്. ലാമിൻ യമാൽ തന്റെ സമ്മർ ബ്രേക്ക് ബ്രസീലിൽ നെയ്മർക്കൊപ്പം ചിലവഴിച്ചിരുന്നു. ബാഴ്സയുടെ ഭാവി എന്ന് വാഴ്തപ്പെടുന്ന താരവും ബാഴ്സ ആരാധകർക്ക് മറക്കാനാവാത്ത ഒരുപാട് നിമിഷങ്ങൾ സമ്മാനിച്ച ബ്രസീൽ താരവും ഒരുമിച്ച് സമയം ചിലവഴിച്ചത് കണ്ട സന്തോഷത്തിലാണ് ആരാധകർ.
/filters:format(webp)/indian-express-malayalam/media/media_files/2025/06/23/neymar-wearing-lamie-yamal-jersey-2025-06-23-17-52-28.png)
Also Read: 'ലിവർപൂളിൽ നിന്ന് ഞാൻ എല്ലാം ജയിക്കും'; ജർമൻ പ്ലേമേക്കർ ഇനി ആൻഫീൽഡിന് സ്വന്തം
സ്വിമ്മിങ് പൂളിൽ നിന്നുള്ള നെയ്മറിന്റേയും ലാമിന്റേയും ആഘോഷത്തിന്റെയും ഫുട്ട് വോളിബോൾ കളിക്കുന്നതിന്റേയുമെല്ലാം ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. നെയ്മറിനോടുള്ള ഇഷ്ടം ലാമിൻ യമാൽ ഒരിക്കലും മറച്ചുവെച്ചിട്ടില്ല. അടുത്തിടെ നെയ്മറിന്റെ സാന്റോസിലെ 11ാം നമ്പർ ജഴ്സി അണിഞ്ഞുള്ള ഫോട്ടോ ലാമിൻ യമാൽ പങ്കുവെച്ചിരുന്നു.
Also Read: Lionel Messi: 'ദൈവത്തിന്റെ സ്പർശം'; അത്ഭുത ഫ്രീകിക്കിന് പിന്നിലെ തന്ത്രം പറഞ്ഞ് മെസി
ബാഴ്സ ഈ സീസണിൽ ട്രെബിളിലേക്ക് എത്തിയതിന് പിന്നാലെ ലാമിൻ യമാലുമായുള്ള കരാർ ക്ലബ് പുതുക്കിയിരുന്നു. ലാമിൻ യമാലിന് 18 വയസ് തികയുമ്പോഴാണ് ഈ കരാർ ഔദ്യോഗികമായി നിലവിൽ വരിക. ജൂലൈ 13ന് ആണ് ലാമിന് 18 വയസ് തികയുക.
Also Read: ഡിസംബറിൽ മെസി കൊൽക്കത്തയിലെത്തും? മുംബൈയും ഡൽഹിയും സന്ദർശിക്കുമെന്നും റിപ്പോർട്ട്
ലാമിൻ യമാൽ ഫുട്ബോൾ ലോകം കീഴടക്കാൻ ഒരുങ്ങുമ്പോൾ നെയ്മറിന് മുൻപിൽ അടുത്തത് എന്ത് എന്ന ചോദ്യം ആശങ്ക ഉയർത്തി എത്തുന്നു. നെയ്മറുമായുള്ള കരാർ സാന്റോസ് പുതുക്കാൻ സാധ്യത കുറവാണ് എന്നാണ് വിലയിരുത്തലുകൾ. തുടരെയുള്ള പരുക്കും ഫോമിലേക്ക് ഉയരാനാവാത്തതും ബ്രസീൽ താരത്തിന് തിരിച്ചടിയാവുന്നു.
Read More: എട്ട് സെക്കൻഡിൽ കൂടുതൽ പന്ത് കൈവശം വയ്ക്കാൻ ഗോൾകീപ്പറിനാവില്ല; പുതിയ നിയമം ക്ലബ് ലോകകപ്പ് മുതൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us